ഇപ്പോള്‍ വാങ്ങാന്‍ അനുയോജ്യമായ ഫാസ്റ്റ് ചാര്‍ജ്ജിംഗ് പവര്‍ ബാങ്കുകള്‍

By GizBot Bureau
|

മൊബൈല്‍ ഫോണ്‍ എന്നാല്‍ ആളുകളുമായി സംസാരിക്കാനും അതു പോലെ മെസേജുകള്‍ അയയ്ക്കാനുമുളള ഉപകരണമായിരുന്നു പണ്ട്. എന്നാല്‍ ഇപ്പോള്‍ കഥ മാറിയിരിക്കുന്നു. ഡസന്‍ കണക്കിന് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കല്‍, ഫേസ്ബുക്ക് ഉപയോഗിക്കാന്‍, വീഡിയോ ചാറ്റിംഗ് ചെയ്യാന്‍, നിരന്തരം ഫോട്ടോ എടുക്കാന്‍, സെല്‍ഫി പരീക്ഷണങ്ങള്‍....സ്മാര്‍ട്ട്‌ഫോണുകള്‍ മുന്നോട്ടു വയ്ക്കുന്ന സാധ്യതകള്‍ അനന്തം.

 
ഇപ്പോള്‍ വാങ്ങാന്‍ അനുയോജ്യമായ ഫാസ്റ്റ് ചാര്‍ജ്ജിംഗ് പവര്‍ ബാങ്കുകള്‍

ഇവയൊക്കെ ചെയ്യണമെങ്കില്‍ ഫോണില്‍ ബാറ്ററി ചാര്‍ജ്ജ് വേണം. ഫോണുകളും മറ്റു ഇലക്ട്രോണിക് ഗാഡ്ജറ്റുകളും ചാര്‍ജ്ജ് ചെയ്യാവുന്ന എക്സ്സ്‌റ്റേര്‍ണല്‍ ബാറ്ററികളെയാണ് പവര്‍ ബാങ്ക് എന്നു പറയുന്നത്. ഫോണ്‍ ചാര്‍ജ്ജര്‍ ഉപയോഗിച്ചോ കമ്പ്യൂട്ടറിലെ യുഎസ്ബി പോര്‍ട്ട് വഴിയോ പവര്‍ബാങ്കുകള്‍ ചാര്‍ജ്ജ് ചെയ്യാം. സോളാര്‍ പവര്‍ ബാങ്കുകളും ഉണ്ട്.

ഫോണിലെ ബാറ്ററി ശേഷി പോലെ പവര്‍ ബാങ്കിലെ ബാറ്ററി ശേഷിയും എംഎഎച്ച് അടിസ്ഥാനമക്കിയാണ് കണക്കു കൂട്ടുന്നത്. 2000എംഎഎച്ച് ബാറ്ററിയാണ് നിങ്ങളുടെ ഫോണില്‍ ഉളളതെങ്കില്‍ അതിലും ശേഷി കൂടിയ പവര്‍ബാങ്ക് വേണം ഉപയോഗിക്കാന്‍. ലിഥിയം പവര്‍ ബാറ്ററിയുളളതും ലിഥിയം ഐയോണ്‍ ബാറ്ററിയുളളതുമായ പവര്‍ ബാങ്കുകള്‍ ഉണ്ട്.

ഒരു പവര്‍ ബാങ്ക് വാങ്ങുമ്പോള്‍ മേല്‍ പറഞ്ഞ കാര്യങ്ങള്‍ നിങ്ങളുടെ മനസ്സില്‍ ഉണ്ടായിരിക്കണം. ഇന്ന് ഞങ്ങള്‍ ഇവിടെ ഫാസ്റ്റ് ചാര്‍ജ്ജിംഗ് പവര്‍ ബാങ്കുകളുടെ ലിസ്റ്റ് കൊടുക്കുന്നു.

1. Xiaomi Mi Power Bank 2i

1. Xiaomi Mi Power Bank 2i

ഷവോമി മീ പവര്‍ ബാങ്ക് 2i എത്തിയിരിക്കുന്നത് ക്വല്‍കോംസ് ക്വിക്ക് ചര്‍ജ്ജ് 3.0 പിന്തുണയോടെ ആണ്. 20,000എംഎഎച്ച് ബാറ്ററിയാണ് ഈ പവര്‍ ബാങ്കിന്. രണ്ട് ഫുള്‍-സൈസ് യുഎസ്ബി പോര്‍ട്ടുകളും ഒരു മൈക്രോ യുഎസ്ബി പോര്‍ട്ടുമാണ് ഇതില്‍. ഒരേ സമയം രണ്ട് ഉപകരണങ്ങള്‍ ഇതില്‍ പ്ലഗ് ചെയ്തു വച്ചാല്‍ 5.1V/3.6A ഔട്ട്പുട്ട് ആയിരിക്കും മാക്‌സിമം ലഭ്യമാകുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടുകള്‍ തടയാനായി ഒന്‍പത് പാളി സര്‍ക്യൂട്ട് സംരക്ഷണം നല്‍കുന്നു. നിലവിലെ ചാര്‍ജ്ജ് ശേഷി സൂഷിക്കുന്നതിന് നാല് എല്‍ഇഡി മുകളിലായി നല്‍കിയിട്ടുണ്ട്. ആറുമാസത്തെ വാറന്റിയോടു കൂടി എത്തിയ ഈ പവര്‍ ബാങ്കിന് 1,599 രൂപയാണ് വില.

2. Lcare QC 3.0 Power Bank

2. Lcare QC 3.0 Power Bank

ഈ പവര്‍ ബാങ്കിന് ലിഥിയം പോളിമര്‍ ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. കുറഞ്ഞത് രണ്ട് തവണയെങ്കിലും സ്മാര്‍ട്ട്‌ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യാനാകും. ഒരു ഫുള്‍ സൈസ് യുഎസ്ബി പോര്‍ട്ടും ഒരു യുഎസ്ബി ടൈപ്പ് സി പോര്‍ട്ടും ഇതില്‍ ഉള്‍പ്പെടുന്നു. പവര്‍ ബാങ്കിന്റെ മുകളിലായാണ് പോര്‍ട്ടുകള്‍ സ്ഥിതി ചെയ്യുന്നത്. പവര്‍ ബാങ്കിനെ സ്വന്തമായി ചാര്‍ജ്ജ് ചെയ്യാനായി മൈക്രോ യുഎസ്ബി പോര്‍ട്ടും ഉണ്ട്. എന്തെങ്കിലും തകരാറുകള്‍ തടയാനായി പവര്‍ ബാങ്ക് രണ്ട് വഴിയിലൂടെ സംരക്ഷണം നല്‍കുന്നു. രണ്ട് വര്‍ഷത്തെ വാറന്റിയാണ് ഈ പവര്‍ ബാങ്കിന്.

3. QuantumZERO Standby Power Bank
 

3. QuantumZERO Standby Power Bank

ഈ പവര്‍ബാങ്കിന്റെ ബാറ്ററി 10,050എംഎഎച്ച് ആണ്. മറ്റെല്ലാ പവര്‍ ബാങ്കുകളേയും പോലെ ക്വാണ്ടംസീറോ സ്റ്റാന്‍ഡ്‌ബൈ പവര്‍ ബാങ്ക് ക്വിക്ക് ചാര്‍ജ്ജ് 3.0 ആണ് പിന്തുണയ്ക്കുന്നത്. കൂടാതെ കമ്പനിയുടെ സ്വന്തം SmartQ ടെക്‌നോളജി ഉളളതിനാല്‍ ഉപകരണങ്ങളെ കണ്ടെത്തുകയും വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യുകയും ചെയ്യും.

ഈ പവര്‍ ബാങ്ക് ചെറുതായതിനാല്‍ മൈക്രോ യുഎസ്ബി പോര്‍ട്ടിനോടൊപ്പം ഒരു ഫുള്‍ യുഎസ്ബി മാത്രമേയുളളൂ. വലിയ പവര്‍ ബട്ടണോടു കൂടിയ പോര്‍ട്ട്‌സ് ചാര്‍ജ്ജറിന്റെ മുകളിലായാണ് സ്ഥാപിച്ചിരിക്കുന്നത്. ഒന്നര വര്‍ഷത്തെ വാറന്റിയാണ് ഈ പവര്‍ ബാങ്കിന്.

 1. Portonics POR-695 Wallet 20

1. Portonics POR-695 Wallet 20

നിങ്ങള്‍ അല്‍പ്പം വിലകൂടിയ പവര്‍ ബാങ്കാണ് നോക്കുന്നതെങ്കില്‍ അത് വളരെ മികച്ചാണ്. 20,000എംഎഎച്ച് ലിഥിയം പോളിമര്‍ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ ഇത് കട്ടി കുറഞ്ഞതും ഭാരം കുറഞ്ഞതുമാണ്. രണ്ട് പൂര്‍ണ്ണ വലുപ്പത്തിലുളള യുഎസ്ബി പോര്‍ട്ടുകളാണ് ഇതില്‍. ഇവ രണ്ടും ക്വല്‍കോമിന്റെ QC 3.0 സ്റ്റാന്‍ഡേര്‍ഡ് പിന്തുണയ്ക്കുന്നു. സ്മാര്‍ട്ട് IC കണ്ട്രോള്‍ ഉളളതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ നിന്നും സംരക്ഷണം നല്‍കും. പവര്‍ ബാങ്കിന്റെ മുന്നിലായാണ് എല്‍ഇഡി പവര്‍ ഇന്‍ഡിക്കേറ്ററും മൈക്രോ യുഎസ്ബി പോര്‍ട്ടും ഉളളത്.

 2. Vinsic Ultra Slim Power Bank

2. Vinsic Ultra Slim Power Bank

വളരെ വേഗത്തില്‍ തന്നെ നിങ്ങളുടെ എല്ലാ ഉപകരണങ്ങളും ഒരേ സമയം ചാര്‍ജ്ജ് ചെയ്യണമെങ്കില്‍ വിന്‍സിക് അള്‍ട്രാ സ്ലിം പവര്‍ ബാങ്ക് ഉപയോഗിക്കാം. ഇതില്‍ രണ്ട് പൂര്‍ണ്ണ വലുപ്പത്തിലുളള യുഎസ്ബി പോര്‍ട്ടുകളും ഒരു യുഎസ്ബി ടൈപ്പ് സി പോര്‍ട്ടും ഉപയോഗിച്ചിരിക്കുന്നു. ക്വല്‍കോം QC 3.0 പിന്തുണയുളള ഈ പവര്‍ ബാങ്കിന് 20,000എംഎഎച്ച് ബാറ്ററിയാണ്. ഒരു പൂര്‍ണ്ണ വലുപ്പമുളള യുഎസ്ബി പോര്‍ട്ടിനേയും യുഎസ്ബി ടൈപ്പ് സി പോര്‍ട്ടിനേയും പിന്തുണയ്ക്കുന്നത് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ QC 3.0 ആണ്. അടുത്ത പൂര്‍ണ്ണ വലുപ്പമുളള യുഎസ്ബി പോര്‍ട്ട് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജ്ജിംഗ് പോര്‍ട്ട് ഒരു സാധാരണ ചാര്‍ജ്ജിംഗ് പോര്‍ട്ടാണ്, ഇത് പരമാവതി ഔട്ട്പുട്ട് 5V/2.4A പിന്തുണയ്ക്കുന്നു.

മൈക്രോ യുഎസ്ബി പോര്‍ട്ട് അല്ലെങ്കില്‍ യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് ഉപയോഗിച്ച് പവര്‍ ബാങ്ക് ചാര്‍ജ്ജ് ചെയ്യാം. കൂടാതെ ബാറ്ററി ശേഷി കൃത്യമായി കാണിക്കുന്ന ഒരു ടച്ച് സെന്‍സിറ്റിവിറ്റി ഡിസ്‌പ്ലേയും ഉണ്ട്. 18 മാസത്തെ വാറന്റിയാണ് ഈ പവര്‍ബാങ്കിന് നല്‍കുന്നത്.

 3. Anker POwerCore+ Power Bank

3. Anker POwerCore+ Power Bank

പ്രീമിയം മെറ്റല്‍ ചേസിസ് ഉളള ഒരു പവര്‍ ബാങ്കാണ് അന്‍കിര്‍ പവര്‍കോര്‍ പ്ലസ്. ക്വല്‍കോം QC 3.0 പിന്തുണയുളള ഈ പവര്‍ ബാങ്കിന് 13,400എംഎഎച്ച് ബാറ്ററിയാണുളളത്. ഇതിന് രണ്ട് പൂര്‍ണ്ണ വലുപ്പമുളള യുഎസ്ബി പോര്‍ട്ടുകളുണ്ട്. മൈക്രോ യുഎസ്ബി പോര്‍ട്ട് ഉപയോഗിച്ച് 5 മണിക്കൂറിനുളളില്‍ 0-100% വരെ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയും. 18 മാസത്തെ വാറന്റിയാണ് അങ്കിര്‍ പവര്‍കോര്‍ പ്ലസിന്.

4. Puridea Quick Charge POwer Bank

4. Puridea Quick Charge POwer Bank

20,000എംഎഎച്ച് ബാറ്ററിയാണ് ഈ പവര്‍ ബാങ്കിന്. രണ്ട് പൂര്‍ണ്ണ വലുപ്പത്തിലുളള യുഎസ്ബി പോര്‍ട്ടുകള്‍, ഒരു യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയുണ്ട്. ഇവയെ പിന്തുണയ്ക്കുന്നത് ക്വല്‍കോമിന്റെ QC 3.0 സ്റ്റാന്‍ഡേര്‍ഡാണ്. പവര്‍ ബട്ടണിന്റെ അടുത്തായി കാണുന്ന എല്‍ഇഡി ഡിസ്‌പ്ലേയില്‍ ബാറ്ററി ചാര്‍ജ്ജ് കാണിക്കും. മൈക്രോ യുഎസ്ബി പോര്‍ട്ട് ഉപയോഗിച്ച് ക്വിക് ചാര്‍ജ്ജ് പവര്‍ ബാങ്ക് ചാര്‍ജ്ജ് ചെയ്യാം. എന്തെങ്കിലും തകരാറുകള്‍ ഉണ്ടെങ്കില്‍ അത് തടയുന്നതിന് മള്‍ട്ടി-ലേയര്‍ സുരക്ഷ സംവിധാനമായി ഉപയോഗിക്കാം. വൈദ്യുതി ബാങ്കിലെ യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് പിന്തുണയ്ക്കുന്ന ചാര്‍ജ്ജര്‍ ഉപയോഗിച്ച് പവര്‍ ബാങ്ക് സ്വയം ചാര്‍ജ്ജ് ചെയ്യും.

1. Anker POwerCore+26800 Bank

1. Anker POwerCore+26800 Bank

വില കൂടിയ ബജറ്റിലെ പവര്‍ ബാങ്ക് വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇത് വളരെ മികച്ചതാണ്. 26,800എംഎഎച്ച് ബാറ്ററിയാണ് ഈ പവര്‍ ബാങ്കിന്. ഇതിലുളള മുന്ന് പൂര്‍ണ്ണ വലുപ്പത്തിലുളള യുഎസ്ബി പോര്‍ട്ട് ക്വല്‍കോം QC 3.0 ഫാസ്റ്റ് ചാര്‍ജ്ജിംഗെ ടെക്‌നോളജി പിന്തുണയ്ക്കുന്നു. അങ്കീര്‍സിന്റെ എക്‌സ്‌ക്ലൂസീവ് വോള്‍ട്ടേജ് ബൂസ്റ്റും പവര്‍IQ ടെക്‌നോളജിയുമാണ് കണക്ട് ചെയ്തു വച്ചിരിക്കുന്ന ഉപകരണങ്ങള്‍ക്ക് പരമാവധി വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യും. രണ്ട് വര്‍ഷത്തെ വാറന്റിയാണ് പവര്‍ ബാങ്കിന്.

2. Tzumi High Speed POwer Bank

2. Tzumi High Speed POwer Bank

30,000എംഎഎച്ച് ബാറ്ററിയാണ് ഈ പവര്‍ ബാങ്കിന്. രണ്ട് പൂര്‍ണ്ണ വലുപ്പമുളള യുഎസ്ബി പോര്‍ട്ടുകളും ഒരു യുഎസ്ബി ടൈപ്പ് സി പോര്‍ട്ടുമാണ് ഡിവൈസുകള്‍ ചാര്‍ജ്ജ് ചെയ്യാനായി ഉപയോഗിക്കുന്നത്. അതില്‍ ഒരു പൂര്‍ണ്ണ വലുപ്പമുളള യുഎസ്ബി പോര്‍ട്ട് പിന്തുണയ്ക്കുന്നത് ക്വല്‍കോമിന്റെ QC 3.0 ടെക്കിനെയാണ് എന്നാല്‍ യുഎസ്ബി പോര്‍ട്ട് പിന്തുണയ്ക്കുന്നത് പരമാവധി 5V/2.4A ആണ്. ലൈറ്റ്‌നിംഗ് പോര്‍ട്ടും കേബിളും ഉപയോഗിച്ച് ഉപകരണം സ്വയമേ ചാര്‍ജ്ജ് ചെയ്യും. യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് ഉപയോഗിച്ച് പവര്‍ ബാങ്ക് ചാര്‍ജ്ജ് ചെയ്യും. നിങ്ങള്‍ 45Watt ചാര്‍ജ്ജര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ മൂന്നു മണിക്കൂറിനുളളില്‍ ചാര്‍ജ്ജ് ചെയ്യാം.

 3. OUTXE Outdoor POwer Bank Solar

3. OUTXE Outdoor POwer Bank Solar

20,000എംഎഎച്ച് ബാറ്ററിയാണ് ഈ പവര്‍ ബാങ്കിന്. സൂര്യനില്‍ നിന്നും ചാര്‍ജ്ജ് ചെയ്യാനായി മുകളില്‍ ഒരു സോളാര്‍ ഉണ്ട്. IP66 വാട്ടര്‍ റെസിസ്റ്റന്റാണ്, ഡെസ്റ്റ് റസിസ്റ്റന്റ്, ഷോക്ക് റെസിസ്റ്റന്റ് എന്നിവയും ഇതിനുണ്ട്.

രണ്ട് പൂര്‍ണ്ണ വലുപ്പമുളള യുഎസ്ബി പോര്‍ട്ടുകളും, ഒരു യുഎസ്ബി ടൈപ്പ് സി പോര്‍ട്ടും ഡിവൈസ് ചാര്‍ജ്ജ് ചെയ്യാനായി ഇതിലുണ്ട്. എന്നാല്‍ അതിലെ ഒരു യുഎസ്ബി പോര്‍ട്ടും യുഎസ്ബി ടൈപ്പ് സി പോര്‍ട്ടും ക്വല്‍കോമിന്റെ QC 3.0 ടെക്‌നോളജിയാണ് പിന്തുണയ്ക്കുന്നത്. അടിയന്തര ഘട്ടങ്ങളില്‍ കൃത്യമായി എത്തിപ്പെടാന്‍ കഴിയുന്ന ഒരു ബില്‍റ്റ് ഇന്‍ ഫ്‌ളാഷ്‌ലൈറ്റും പവര്‍ ബാങ്കിന് ഉണ്ട്.

പഴയ സ്മാർട്ഫോൺ ഒഴിവാക്കല്ലേ.. ഉപകാരങ്ങൾ നിരവധി!പഴയ സ്മാർട്ഫോൺ ഒഴിവാക്കല്ലേ.. ഉപകാരങ്ങൾ നിരവധി!

Best Mobiles in India

Read more about:
English summary
Top 10 Fast Charging Power Banks You Can Buy Right Now

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X