ലോകത്തെ മികച്ച 10 ടെക് കമ്പനി സി.ഇ.ഒമാര്‍

By Bijesh
|

ഗ്ലാസ്‌ഡോര്‍ എന്ന വെബ്‌സൈറ്റ് എല്ലാവര്‍ഷവും ലോകത്തെ മികച്ച സി.ഇ.ഒമാരുടെ പട്ടിക പുറത്തിറക്കാറുണ്ട്. ഒരോ സ്ഥാപനത്തിലേയും ജീവനക്കാരുടെ അഭിപ്രായം സ്വരൂപിച്ച്, അതിന്റെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയാറാക്കുന്നത്.

 

2013-ലെ ഗ്ലാ്‌സഡോര്‍ പട്ടികപ്രകാരം ഫേസ്ബുക് സി.ഇ.ഒ മാര്‍ക് സുക്കര്‍ബര്‍ഗ് ആയിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാല്‍ കഴിഞ്ഞ ദിവസം ഗ്ലാസ്‌ഡോര്‍ അവതരിപ്പിച്ച 2014-ലെ മികച്ച സി.ഇ.ഒമാരുടെ പട്ടികയില്‍ സുക്കര്‍ബര്‍ഗിന്റെ സ്ഥാനം അല്‍പം താഴോട്ടുപോയി. പകരം ലിങ്ക്ഡ് ഇന്‍ സി.ഇ.ഒ ജെഫ് വെയ്‌നര്‍ ആണ് ഒന്നാമത്.

എങ്കിലും മികച്ച ടെക്കമ്പനി സി.ഇ.ഒകളുടെ പട്ടികയെടുത്താല്‍ ആദ്യ പത്തില്‍ ഇടംപിടിക്കാന്‍ സുക്കര്‍ബര്‍ഗിന് സാധിച്ചു. എന്തായാലും ഗ്ലാസ്‌ഡോര്‍ സര്‍വേ പ്രകാരം 2014- ലെ ഏറ്റവും മികച്ച 10 ടെക് കമ്പനി സി.ഇ.ഒമാര്‍ ആരെല്ലാമെന്ന് ചുവടെ കൊടുക്കുന്നു. ഗ്ലാസ്‌ഡോര്‍ ലോകത്തെ എല്ലാ കമ്പനികളെയും ഉള്‍പ്പെടെുത്തിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. എന്നാല്‍ ഇവിടെ ടെക് കമ്പനി സി.ഇ.ഒമാരെ മാത്രമാണ് പരാമര്‍ശിക്കുന്നത്.

ജെഫ് വെയ്‌നര്‍

ജെഫ് വെയ്‌നര്‍

ലോകത്തെ ഏറ്റവും മികച്ച സി.ഇ.ഒ ആയി തെരഞ്ഞെടുക്കപ്പെട്ടത് ലിങ്ക്ഡ് ഇന്‍ സി.ഇ.ഒ ജെഫ് വെയ്‌നര്‍ ആണ്.

 

 

പോള്‍ ജേക്കബ്‌സ്

പോള്‍ ജേക്കബ്‌സ്

ഗ്ലാസ്‌ഡോര്‍ പട്ടികയില്‍ നാലാം സ്ഥാനത്താണെങ്കിലും ടെക് കമ്പനി സി.ഇ.ഒമാരില്‍ രണ്ടാം സ്ഥാനം ക്വാള്‍കോം സി.ഇ.ഒ പോള്‍ ജേക്കബ്‌സ് ആണ്.

 

 

ബ്രാഡ്‌സ്മിത്

ബ്രാഡ്‌സ്മിത്

ടെക് കമ്പനി സി.ഇ.ഒമാരില്‍ മൂന്നാം സ്ഥാനം ഇന്റ്യൂട് സി.ഇ.ഒ ബ്രാഡ്‌സ്മിത്തിനാണ്.

 

 

മാര്‍ക് സുക്കര്‍ ബര്‍ഗ്
 

മാര്‍ക് സുക്കര്‍ ബര്‍ഗ്

കഴിഞ്ഞ തവണ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സുക്കര്‍ബര്‍ഗ് ഇത്തവണ ഗ്ലാസ്‌ഡോര്‍ പട്ടികയില്‍ പത്താമതാണ്. ടെക് കമ്പനി സി.ഇ.ഒമാരില്‍ നാലാമത്.

 

ലാറി പേജ്

ലാറി പേജ്

ഗൂഗിള്‍ സി.ഇ.ഒ ലാറിപേജ് അഞ്ചാം സ്ഥാനത്ത്.

 

 

മാര്‍ക് െബനിയോഫ്

മാര്‍ക് െബനിയോഫ്

സേല്‍സ്‌ഫോഴ്‌സ് സി.ഇ.ഒ മാര്‍ക് ബെനിയോഫ് ആറാം സ്ഥാനത്താണ്.

 

 

ജെറി കെന്നലി

ജെറി കെന്നലി

ഏഴാമത് റിവര്‍ബെഡ് ടെക്‌നോളജി സി.ഇ.ഒ ജെറി കെന്നലി

 

 

ടിം കുക്

ടിം കുക്

മികച്ച ടെക് കമ്പനി സി.ഇ.ഒമാരില്‍ എട്ടാം സ്ഥാനമാണ് ആപ്പിള്‍ മേധാവി ടിം കുക്ക്.

 

 

ജോണ്‍ ഡൊണാവൊ

ജോണ്‍ ഡൊണാവൊ

ഇകൊമേഴ്‌സ് സൈറ്റായ ഇബെയുടെ സി.ഇ.ഒ ജോണ്‍ ഡൊണാവൊ ഒമ്പതാമത്.

 

 

ഫ്രാങ്ക് ഡിസൂസ

ഫ്രാങ്ക് ഡിസൂസ

കോഗ്നിസന്റ് ടെക്‌നോളജി സൊലൂഷന്‍സ് സി.ഇ.ഒ ഫ്രാങ്ക് ഡിസൂസ പത്താമത്.

 

 

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X