ഷവോമിയുടെ എംഐയുഐ 7-ന്റെ 10 മികച്ച സവിശേഷതകള്‍...!

Written By:

ഷവോമി അവരുടെ ഏറ്റവും പുതിയ യൂസര്‍ ഇന്റര്‍ഫേസായ എംഐയുഐ 7 ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. റെഡ്മി 2, റെഡ്മി 1എസ്, എംഐ 3, എംഐ 4, എംഐ 4ഐ, റെഡ്മി നോട്ട് 3ജി, റെഡ്മി നോട്ട് 4ജി തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകളില്‍ ഈ യുഐ പിന്തുണയ്ക്കുന്നതാണ്.

എംഐ 4ഐ, യു യുറേക്കാ, എ 7000: ഏത് ഫോണാണ് സ്വന്തമാക്കാന്‍ നല്ലത്...!

ബാറ്ററി ക്ഷമതയിലും, പ്രകടനത്തിലും മികച്ച നിലവാരം പുലര്‍ത്തുന്ന ഈ യുഐ-യുടെ പ്രധാന സവിശേഷതകള്‍ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

ചൈനയില്‍ നിന്ന് ഇതുവരെ ഇറങ്ങിയ ഫോണുകളില്‍ ഏറ്റവും മികച്ചത് ഷവോമി എംഐ നോട്ട് ആണോ...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

റോസ്, പിങ്ക് ബ്ലഷ്, ഓഷ്യന്‍ ബ്രീസ്, ഹൈ ലൈഫ് തുടങ്ങിയ നാല് സിസ്റ്റം രൂപകല്‍പ്പനകളില്‍ ഈ യുഐ ലഭിക്കുന്നതാണ്.

 

2

എംഐയുഐ 6-നേക്കാള്‍ 30 ശതമാനം അധികം വേഗത്തില്‍ സ്മാര്‍ട്ട്‌ഫോണിന്റെ പ്രകടനം ഉറപ്പാക്കാന്‍ ഫേംവെയറിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

 

3

ആപുകളെ മികച്ച രീതിയില്‍ ഉത്തമകരീച്ച് ബാറ്ററിയുടെ കാലാവധി 25% കൂട്ടുന്നതുകൊണ്ട്, ഓരോ ദിവസവും 3 മണിക്കൂര്‍ അധിക ബാറ്ററി ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്.

 

4

കോണ്‍ടാക്റ്റിലുളള ആളുകള്‍ വിളിക്കുമ്പോള്‍ നിങ്ങളുടെ ഹോം സ്‌ക്രീനില്‍ 5 സെക്കന്‍ഡ് വീഡിയോ ലൂപില്‍ സാധാരണ റിങ്‌ടോണിന് പകരം പ്ലേ ആവുന്നതാണ്. ഈ സവിശേഷതയുടെ അപ്‌ഡേറ്റ് കുറച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ലഭ്യമാകുക.

 

5

സെറ്റിങ്‌സ് മെനുവിലെ ചൈല്‍ഡ് മോഡില്‍ പോയി കുട്ടികള്‍ ഏതൊക്കെ ആപുകളാണ് കാണേണ്ടതെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്.

 

6

പത്ത് ഇന്ത്യന്‍ ഭാഷകളെ പിന്തുണയ്ക്കുന്ന ഷവോമിയുടെ പുതിയ റോം ഐവിആര്‍ മെനുകളെ കേള്‍ക്കാതെ തന്നെ വിഷ്വല്‍ ഐവിആര്‍ ഉപയോഗിച്ച് കൈകാര്യം ചെയ്യാവുന്നതാണ്.

 

7

വലിയ ഫോണ്ടുകള്‍ ഇഷ്ടമാകുന്നവര്‍ക്ക് അഞ്ച് വ്യത്യസ്ത വലിപ്പത്തില്‍ ടെക്സ്റ്റുകള്‍ കാണാവുന്ന സവിശേഷതയാണ് എക്‌സ്എക്‌സ്എല്‍ ടെക്സ്റ്റ്.

 

8

ബ്രൗസറും ഇന്‍ ആപ് മീഡിയയും അമര്‍ത്തി 50 ശതമാനം ഡാറ്റാ യൂസേജ് സംരക്ഷിക്കുന്ന സവിശേഷതയാണ് ഡാറ്റാ സേവര്‍. സെപ്റ്റംബറിലാണ് ഈ സവിശേഷതയുടെ അപ്‌ഡേറ്റ് ലഭിക്കുക.

 

9

എംഐ ബാന്‍ഡുമായി സമന്വയിപ്പിച്ച് നിങ്ങള്‍ എപ്പോഴാണ് ഉറങ്ങിയതെന്ന് അറിയുന്നതിനുളള ഡിഎന്‍ഡി സവിശേഷതയും നല്‍കിയിരിക്കുന്നു.

 

10

കോണ്‍ടാക്റ്റില്ലാത്ത എസ്എംഎസ്സുകളെ നോട്ടിഫിക്കേഷനിലേക്ക് മാറ്റുന്നതിനുളളതാണ് എസ്എംഎസ് ഫില്‍റ്റര്‍ സവിശേഷത.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Top 10 MIUI 7 features introduced by Xiaomi.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot