2014-ല്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ഗാഡ്ജറ്റുകള്‍....!

Written By:

കഴിഞ്ഞ 12 മാസങ്ങള്‍ തീര്‍ത്തും ആവേശകരമായിരുന്നു, എല്ലാ ദിവസവും വ്യത്യസ്തങ്ങളായ ഡിവൈസുകളാണ് ലോഞ്ച് ചെയ്യപ്പെട്ടത്. സാംസങ് ഗ്യാലക്‌സി നോട്ട് 4, നോട്ട് എഡ്ജ് എന്നിവയുടെ അവതരണത്തോടെ സാന്നിദ്ധ്യം അറിയിച്ചു.

കപര്‍ട്ടിനൊ ഭീമന്‍ ഐഫോണ്‍ 6-ന്റേയും ഐഫോണ്‍ 6 പ്ലസിന്റേയും അവതരണത്തോടെയാണ് തങ്ങളുടെ സ്ഥാനം അരക്കിട്ടുറുപ്പിച്ചത്. ബ്ലാക്ക്‌ബെറി പാസ്‌പോര്‍ട്ടിന്റെ അവതരണം മുങ്ങി താഴുന്ന കമ്പനിക്ക് തീര്‍ച്ചയായും ഒരു പിടിവളളിയായി. മറ്റൊരു വിസ്മയം എച്ച്ടിസി റീ ആക്ഷന്‍ ക്യാമറകൊണ്ട് തീര്‍ക്കുകയുണ്ടായി. കുറഞ്ഞ സമയം കൊണ്ട് 16 മില്ല്യണ്‍ യൂണിറ്റുകള്‍ വിറ്റഴിച്ച് സോണി ഹോം കണ്‍സോള്‍ വിപണി പിടിച്ചെടുത്തു. സര്‍ഫസ് പ്രൊ 3-മായി മൈക്രോസോഫ്റ്റ് ടാബ്‌ലറ്റ് വിപണിയിലെ തങ്ങളുടെ ആധിപത്യം വിടാന്‍ തയ്യാറായില്ല.

ഞങ്ങളുടെ കൊല്ലാവസാനത്തെ പട്ടികയില്‍ ഏതൊക്കെ ഗാഡ്ജറ്റുകളാണ് ഇടം പിടിച്ചതെന്ന് അറിയാനായി താഴെയുളള സ്ലൈഡര്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഐഫോണ്‍ 6 പ്ലസിന്റെ അവതരണത്തോടെ ആപ്പിളിന്റെ ആവനാഴിയില്‍ മറ്റൊരു ബ്രഹ്മാസ്ത്രം കൂടിയായി, കുറച്ച് നാളുകള്‍ കമ്പനിയെ പറക്കാന്‍ ഈ ഡിവൈസ് തീര്‍ച്ചയായും സഹായിക്കും.

2

ബേസിക്ക് വാച്ച്, വാച്ച് സ്‌പോര്‍ട്ട്, വാച്ച് എഡിഷന്‍ എന്നീ മൂന്ന് വ്യത്യസ്ത സ്റ്റെലുകളില്‍ എത്തുന്ന ഈ ഡിവൈസിന്റെ വില 5,000$ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

3

യുഎസ് പാസ്‌പോര്‍ട്ടിന്റെ അതേ അളവില്‍ എത്തിയിരിക്കുന്ന ഈ ഡിവൈസ് ബിസിനസ്സ് എക്‌സിക്യൂട്ടീവുകള്‍ക്ക് തീര്‍ച്ചയായും ഉപകാരപ്രദമാണ്.

 

4

നിങ്ങളുടെ കൈയിലോ, ഷര്‍ട്ടിന്റെ പോക്കറ്റിലോ വച്ച് ക്രമീകരിക്കാവുന്ന കുഴല്‍ ആകൃതിയിലുളള ഈ ക്യാമറ, ആക്ഷന്‍ ക്യാമറ വിപണിക്ക് തീര്‍ച്ചയായും വ്യത്യസ്ത മാനമാണ് നല്‍കുന്നത്.

5

നിങ്ങളുടെ പ്രിയപ്പെട്ട വീഡിയോകളും, സിനിമകളും, ടെലിവിഷന്‍ പരിപാടികളും ഫോണില്‍ നിന്ന് നേരിട്ട് ടിവിയിലേക്ക് സ്ട്രീം ചെയ്യാന്‍ വെറും 2,990 രൂപയ്ക്ക് ഈ ഡിവൈസ് സഹായിക്കുന്നു.

 

6

സാധാരണ ലാപ്‌ടോപിന്റേയും ടാബ്‌ലറ്റിന്റേയും മികച്ച മിശ്രതമായ ഈ ഡിവൈസ് നിലവില്‍ ഇന്ത്യയില്‍ ലഭ്യമല്ല.

7

ശക്തിയേറിയ സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റിലുളള നോട്ട് 4 എതിരാളികളുടെ ഹാന്‍ഡ്‌സെറ്റിനെ തീര്‍ത്തും നിഷ്പ്രഭമാക്കുന്നു. വളഞ്ഞ ക്വാഡ് എച്ച്ഡി റെസലൂഷന്‍ ഡിസ്‌പ്ലേയില്‍ എത്തുന്ന ഗ്യാലക്‌സി നോട്ട് എഡ്ജ് തീര്‍ച്ചയായും ഭാവിയെ കണക്കിലെടുത്തുകൊണ്ടുളള രൂപകല്‍പ്പനയാണ്.

8

2015-ല്‍ കണ്‍സോള്‍ വിപണിയെ നിയന്ത്രിക്കാന്‍ മൈക്രോസോഫ്റ്റിന് തീര്‍ച്ചയായും വെല്ലുവിളിയാകും സോണിയുടെ പിഎസ്4.

9

ഒകുലസ് റിഫ്റ്റ് വരവറിയിച്ച് വെര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റാണ്. നിങ്ങളുടെ പിസിയുമായി ബന്ധിപ്പിച്ച് നിങ്ങളുടെ തലയുടെ ചലനങ്ങളെ പിന്തുടര്‍ന്ന് റിഫ്റ്റ് 3ഡി ഇമേജുകള്‍ നല്‍കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Top 10 Most Talked About Gadgets of 2014.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot