സ്മാര്‍ട്‌ഫോണില്‍ സിനിമകാണാന്‍ 10 ആപ്ലിക്കേഷനുകള്‍

By Bijesh
|

സ്മാര്‍ട്‌ഫോണില്‍ ഇഷ്ടമുള്ള സിനിമകളും വീഡിയോകളും കാണാന്‍ കഴിയുക എന്നത് സുഖകരമായ കാര്യമാണ്. പ്രത്യേകിച്ച് ബോറടി മാറ്റണമെങ്കില്‍. സാധാരണ നിലയില്‍ യുട്യൂബിനെ ആശ്രയിക്കുകയാണ് എല്ലാവരും ചെയ്യുന്നത്. എന്നാല്‍ അതിന് കുറെ പരിമിതികളുമുണ്ട്.

 

എന്നാല്‍ യു ട്യൂബിന്റെ സഹായമില്ലാതെ തന്നെ സിനിമകളും വീഡിയോയും കാണാന്‍ കഴിയുന്ന ധാരാളം സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍ നിലവിലുണ്ട്. സിനിമ കാണുക മാത്രമല്ല, അടുത്തുള്ള തീയറ്ററുകളില്‍ ഏതൊക്കെ സിനിമകളാണ് ഉള്ളത്, സമയം എന്നിവയെല്ലാം ഈ ആപ്ലിക്കേഷനുകളിലൂടെ ലഭ്യമാവും.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

അതോടൊപ്പം വിവിധ ടെലിവിഷന്‍ പരിപാടികള്‍ ട്രെയിലറുകള്‍ എന്നിവയും കാണാന്‍ സാധിക്കും. ഇത്തരത്തില്‍ സിനിമകളും മറ്റു വീഡിയോകളും കാണാന്‍ സഹായിക്കുന്ന 10 മൂവി സ്ട്രീമിംഗ് ആപ്ലിക്കേഷനുകള്‍ ഇതാ ചുവടെ.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

Netflix

Netflix

കുറഞ്ഞ നിരക്കില്‍ സിനിമകളും ടെലിവിഷന്‍ ഷോകളും കാണാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് നെറ്റ്ഫ് ളിക്‌സ്. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ പിന്നീട് സൗജന്യ മെമ്പര്‍ഷിപ് ആക്‌സസുമുണ്ട്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്., വിന്‍ഡോസ് ഫോണ്‍ എന്നിവയില്‍ ലഭിക്കും.

 

Flixster

Flixster

ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട മൂവി ആപ്ലിക്കേഷനാണ് ഫ് ളിക്‌സ്‌റ്റെര്‍. സിനിമ റിവ്യൂ, ട്രെയിലര്‍, ഷോടൈം എന്നിവയെല്ലാം ഇതില്‍ ലഭ്യമാവും. അതോടൊപ്പം സിനിമകള്‍ ഓണ്‍ലൈനായി കാണാനും ഡൗണ്‍ലോഡ് ചെയ്യാനും സിനിമള്‍ റേറ്റ് ചെയ്യാനുമെല്ലാം ഇതിലൂടെ സാധിക്കും. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. എന്നിവയില്‍ ലഭിക്കും.

 

Hulu Plus

Hulu Plus

വരിക്കാരായാല്‍ മാത്രമെ ഈ ആപ്ലിക്കേഷനിലൂടെ സിനിമകളും വീഡിയോകളും കാണാന്‍ സാധിക്കു. എങ്കിലും സിനിമകള്‍ക്കൊപ്പം ടെലിവിഷന്‍ പരിപാടികളുടെ ഏറ്റവും പുതിയ എപ്പിസോഡുകളും ഇതില്‍ കാണാം. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്., വിന്‍ഡോസ് ഫോണ്‍ എന്നിവയില്‍ ലഭിക്കും.

 

HBO Go
 

HBO Go

എച്ച്.ബി.ഒ ചാനലിലെ പരിപാടികള്‍, സിനിമകള്‍, ഹാസ്യ പരിപാടികള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയവയെല്ലാം ഇതില്‍ കാണാം. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്., വിന്‍ഡോസ് ഫോണ്‍ എന്നിവയില്‍ ലഭിക്കും.

 

BigFlix

BigFlix

ഹോളിവുഡ്, ബോളിവുഡ് സിനിമകള്‍ക്കൊപ്പം എല്ലാ ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലുമുള്ള സിനിമകള്‍ ഇതില്‍ കാണാം. അതോടൊപ്പം ശട്രയിലറുകള്‍, ആല്‍ബങ്ങള്‍ എന്നിവയും ലഭ്യമാണ്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്., വിന്‍ഡോസ് ഫോണ്‍ എന്നിവയില്‍ ലഭിക്കും.

 

IMDb Movies & TV

IMDb Movies & TV

ഈ ആപ്ലിക്കേഷനില്‍ നടീ നടന്‍മാരുടെയും സംവിധായകരുടെയും ടെക്‌നിഷ്യന്‍മാരുടെയും അടിസ്ഥാനത്തില്‍ സിനിമകള്‍ തരംതിരിച്ചിട്ടുണ്ട്. അതോടൊപ്പം പുതിയ സിനിമകളുടെ റിവ്യൂ, ടെലിവിഷന്‍ പരിപാടികളുടെ റികാപ് എന്നിവയും കാണാം. ആന്‍ഡ്രോയ്ഡിനും ഐ.ഒ.എസിനും

 

Popcorn Horror

Popcorn Horror

ഹൊറര്‍ സിനിമകള്‍ക്കു മാത്രമായുള്ള ആപ്ലിക്കേഷനാണ് ഇത്. ലോകത്തെ എല്ലാ ഭാഷകളിലുമുള്ള ഹൊറര്‍ ചിത്രങ്ങള്‍ ഇതിലൂടെ നിങ്ങള്‍ക്ക് കാണാം. അതോടൊപ്പം ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ മൂന്ന് ഹ്രസ്വ ഹൊറര്‍ ചിത്രങ്ങള്‍ സൗജന്യമായി ലഭിക്കും. കൂടാതെ എല്ലാ ആഴ്ചയിലും പുതിയ ഒരു ഹൊറര്‍ ചിത്രവും അയച്ചുതരും. ആന്‍ഡ്രോയ്ഡിനും ഐ.ഒ.എസിനും

 

GetGlue

GetGlue

സിനിമകളുടെയും ടെലിവിഷന്‍ ഷോകളുടെയും സോഷ്യല്‍ നെറ്റ് വര്‍ക്കാണ് ഗെറ്റ് ഗ്ലു. സിനിമകള്‍ കാണുന്നതോടൊപ്പം ഷെയര്‍ ചെയ്യാനും ഇതില്‍ സാധിക്കും. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്., ബ്ലാക്‌ബെറി എന്നിവയില്‍ ലഭിക്കും.

 

Moviefone

Moviefone

തൊട്ടടുത്തുള്ള തീയറ്ററുകളിലെ സിനിമകള്‍ ഏതെന്നറിയാനും സിനിമ റിവ്യൂ, മൂവി ക്ലിപ്, ട്രെയിലര്‍ എന്നിവയെല്ലാം കാണുന്നതോടൊപ്പം സിനിമകള്‍ക്ക് ടിക്കറ്റ് ബുക് ചെയ്യാനും ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും. ആന്‍ഡ്രോയ്ഡിനും ഐ.ഒ.എസിനും

 

Crunchyroll

Crunchyroll

സിനിമകള്‍ റിലീസായി ഒരാഴ്ചയ്ക്കകം ഡൗണ്‍ലോഡ് ചെയ്യാന്‍ ഈ ആപ്ലിക്കേഷന്‍ അനുവദിക്കുന്നു. പെയ്ഡ് മെമ്പര്‍ഷിപ് ഉണ്ടെങ്കില്‍ ഡൗണ്‍ലോഡ് ചെയ്യാതെ ഓണ്‍ലൈനിലും കാണാം. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്., വിസ്‌ഡോസ് ഫോണ്‍ എന്നിവയിലെല്ലാം ഡൗണ്‍ലോഡ് ചെയ്യാം.

 

സ്മാര്‍ട്‌ഫോണില്‍ സിനിമകാണാന്‍ 10 ആപ്ലിക്കേഷനുകള്‍
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X