ടോപ് 10 ഇന്ത്യന്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍

Posted By: Vivek

ഒരു കാലത്ത് ആളുകള്‍ അവിശ്വാസത്തോടെ നോക്കിക്കണ്ട പണക്കാരന്റെ മാത്രം വിനോദമായിരുന്നു. ഓണ്‍ലൈന്‍ ഷോപ്പിംഗ്. എന്നാല്‍ ഇന്ന് എല്ലാ വിഭാഗം ആളുകളും ഓണ്‍ലൈന്‍ ഷോപ്പിംഗ് കാര്യമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഫഌപ്കാര്‍ട്ട് പോലെയുള്ള സൈറ്റുകളുടെ വര്‍ദ്ധിച്ച സ്വീകാര്യതയും, ലഭ്യമായ മികച്ച ഓഫറുകളുമാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങിന് പ്രചാരം നല്‍കിയത്. നല്ല ഉപകരണങ്ങള്‍, കുറഞ്ഞ വിലയില്‍ വീട്ടുപടിയ്ക്കല്‍ കിട്ടാന്‍ തുടങ്ങിയപ്പോള്‍ ആളുകള്‍ ധാരാളമായി ഓണ്‍ലൈന്‍ ഷോപ്പിംഗ് തെരഞ്ഞെടുക്കാന്‍ തുടങ്ങി. ഇലക്ട്രോണിക് ഉപകരണങ്ങളും, പുസ്തകങ്ങളുമാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങിലൂടെ ഏറ്റവുമധികം വിറ്റഴിയ്ക്കപ്പെടുന്നത്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ കാര്യം വരുമ്പോള്‍ ആളുകള്‍ ഇപ്പോഴും വളരെ ആശയക്കുഴപ്പത്തിലാണ്. ഏതിനെയൊക്കെ നമ്പാം, ഏതൊക്കെ തട്ടിപ്പാകാം എന്നീ കാര്യങ്ങളില്‍ വ്യക്തമായ ധാരണയില്ലാത്തതാണ് പ്രശ്‌നം. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ടോപ് 10 ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ ഇന്ന് പരിചയപ്പെടാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇബേ

ഇന്ത്യയിലെ മുന്‍പന്തിയിലുള്ള ഷോപ്പിംഗ് സൈറ്റാണ് ഇബേ. സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും ഏറ്റവും യോജിച്ച സൈറ്റാണിത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍, വീട്ടു സാധനങ്ങള്‍, പാവകള്‍,സിനിമകള്‍, പുസ്തകങ്ങള്‍, മാഗസിനുകള്‍, ഗ്ലാസ് തുടങ്ങി എണ്ണമറ്റ വിഭാഗങ്ങളില്‍ സാധനങ്ങള്‍ ലഭ്യമാണിതില്‍.

ഫാഷന്‍ ആന്റ് യു

ഫാഷന്‍ ആന്റ് യു മികച്ച ദേശീയ-അന്തര്‍ദേശീയ ബ്രാന്‍ഡുകളുടെ ഫാഷന്‍ സാമഗ്രികള്‍, സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും, കുട്ടികള്‍ക്കും ലഭ്യമാക്കുന്നു.

ഫ്ലിപ്കാര്‍ട്ട്

അതിവേഗത്തില്‍ വളരുന്ന ഒരു ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റാണ് ഫ്ലിപ്കാര്‍ട്ട്. കുറഞ്ഞ സമയം കൊണ്ട് ഏറെ വിശ്വാസ്യത നേടിയെടുക്കാന്‍ കഴിഞ്ഞ സേവനമാണ് അവരുടേത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍, സിഡികള്‍, വീട്ടുപകണങ്ങള്‍, വാച്ചുകള്‍, പുസ്തകങ്ങള്‍ തുടങ്ങി എണ്ണമറ്റ ഗുണമേന്മയുള്ള സാധനങ്ങള്‍ സൗജന്യ ഷിപ്പിങ്ങോടെ ലഭ്യമാണിതില്‍.

മൈഗ്രൈഹക്.കോം

മൈഗ്രൈഹക്.കോം എന്ന സൈറ്റ് ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റ് എന്നാണ് അറിയപ്പെടുന്നത്. ഭക്ഷ്യ-ഭക്ഷ്യേത സാമഗ്രികള്‍ എല്ലാം ഈ സൈറ്റില്‍ ലഭ്യമാണ്.

ഫ്യൂച്ചര്‍ ബാസാര്‍.കോം

ഫ്യൂച്ചര്‍ ബാസാര്‍.കോം എന്ന സൈറ്റ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ സംരംഭമാണ്. വീട്ടിലേയ്ക്ക് വേണ്ട ഉപകരണങ്ങളും, വിനോദോപാധികളുമെല്ലാം ഈ സൈറ്റില്‍ ലഭ്യമാണ്.

ഹോംഷോപ്പ്18

ഹോംഷോപ്പ്18 എന്ന സൈറ്റ് രാജ്യമെമ്പാടും പുസ്തകങ്ങളും, സിനിമകളും, സമ്മാനങ്ങളും, കമ്പ്യൂട്ടറുകളും, ഇലക്ട്രോണിക് ഉപകരണങ്ങളും അടക്കം ധാരാളം സാധനങ്ങള്‍ വിതരണം ചെയ്യുന്ന സൈറ്റാണിത്.

മിന്ത്ര.കോം

ഫാഷന്‍, ലൈഫ്‌സ്റ്റൈല്‍ വസ്തുക്കളുടെ ശേഖരമാണ് മിന്ത്ര.കോം.

സ്‌നാപ്ഡീല്‍

സ്‌നാപ്ഡീല്‍ വമ്പിച്ച ഓഫറുകളില്‍ സാധനങ്ങള്‍ വില്‍ക്കുന്ന ഒരു ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റാണ്. സ്ഥാപനങ്ങള്‍ക്ക് പ്രത്യേക കൂപ്പണുകളും മറ്റും ലഭ്യമാണ്.

ലെറ്റ്‌സ്‌ബൈ.കോം

ലെറ്റ്‌സ്‌ബൈ.കോം, ബ്രാന്‍ഡഡ് ഇലക്ട്രോണിക് & ഐടി ഉപകരണങ്ങളുടെ റീടെയ്ല്‍ സൈറ്റാണ്. ദേശീയ-അന്തര്‍ദേശീയ ബ്രാന്‍ഡുകളുടെ 9000 ല്‍ പരം ഉത്പന്നങ്ങള്‍ ഈ സൈറ്റില്‍ ലഭ്യമാണ്.

മൈഡാല

മികച്ച ഓഫറുകള്‍ നല്‍കുന്ന ഷോപ്പിംഗ് സൈറ്റ്. പ്രശസ്ത ഹോട്ടലുകള്‍ക്കും, ഷോപ്പിംഗ് സ്ഥാപനങ്ങള്‍ക്കും 40-95 ശതമാനം ഡിസ്‌കൗണ്ട് നല്‍കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot