ഇതിൽ ഓരോ വെബ്സൈറ്റും നിങ്ങളെ അത്ഭുതപ്പെടുത്തും
വെബ്‌സൈറ്റുകളെ ധാരാളം കേട്ടിട്ടുണ്ടാകും എല്ലാവും. അതായത് ഒരു വെബ് സെര്‍വറില്‍ സൂക്ഷിച്ചിരിക്കുന്നതും ഇന്റര്‍നെറ്റ് വഴി ഉപയോഗിക്കുവാന്‍ പറ്റുന്നതും പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നതുമായ വെബ് താളുകള്‍, ചിത്രങ്ങള്‍, ശബ്ദരേഖകള്‍ എന്നിവയുടെ ശേഖരണമാണ് ഒരു വെബ്‌സൈറ്റ്.

എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന വിധത്തിലുളള എല്ലാ വെബ്‌സൈറ്റുകളുടേയും കൂട്ടത്തെ 'വേള്‍ഡ് വൈഡ് വെബ്' (World Wide Web) എന്ന് വിളിക്കുന്നു. വെബ്‌സൈറ്റിലെ വിവരങ്ങള്‍ ലഭിക്കുന്നതിന് ഉപയോക്താവിന്റെ കമ്പ്യൂട്ടറില്‍ ഉണ്ടായിരിക്കേണ്ട സോഫ്റ്റ്‌വയര്‍ ആണ് വെബ് ബ്രൗസര്‍.
ഇന്ന് നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന കോടിക്കണക്കിന് വെബ്‌സൈറ്റുകള്‍ ഉണ്ട്. അവ വളരെ പ്രയോജനകരവുമാണ്. എന്നാല്‍ ഏതൊക്കെ വെബ്‌സൈറ്റുകളാണ് ഏറ്റവും മികച്ചതെന്ന് തിരഞ്ഞടുക്കാനും വളരെ ബുദ്ധിമുട്ടാണ്.
നിങ്ങള്‍ ബ്രൗസ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ചില വെബ്‌സൈറ്റുകള്‍ ഇവിടെ ഞങ്ങള്‍ പട്ടികപ്പെടുത്തുന്നു.

10 Minute Mail
നിങ്ങളുടെ ഈമെയില്‍ വിലാസം ഓണ്‍ലൈന്‍ സേവനങ്ങളില്‍ പരിശോധിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? 10 മിനിറ്റ് മെയില്‍ എന്നചിലൂടെ നിങ്ങള്‍ക്കു ചെയ്യാം. അതായത് 10 മിനിറ്റിനു ശേഷം ഇല്ലാതാക്കപ്പെടുന്ന താത്കാലിക ഇമെയില്‍ വിലാസം നിങ്ങള്‍ക്കു ലഭിക്കും. നിങ്ങള്‍ക്ക് അതു വായിക്കാം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാം കൂടാതെ അവക്കു മറുപടിയും അയയ്ക്കാം.

PicMonkey
ഫോട്ടോ എഡിറ്റിംഗ്, കോളേജ് മെയിക്കിംഗ്, ഗ്രാഫിക്‌സ് ഡിസൈന്‍ എന്നി കാര്യങ്ങള്‍ നിങ്ങള്‍ക്ക് പിക്മങ്കി എന്ന സൈറ്റിലൂടെ സാധിക്കും.

Account Killer
നിങ്ങളുടെ സ്വകാര്യ ഡാറ്റയെ കുറിച്ച് നിങ്ങള്‍ വേവലാതി പെടാറുണ്ടോ? എന്നാല്‍ ഈ വെബ്‌സൈറ്റ് നിങ്ങളുടെ പ്രധാനപ്പെട്ട അക്കൗണ്ടുകളായ സ്‌കൈപ്പ്, ഫേസ്ബുക്ക്, ട്യുറ്റര്‍, ഹോട്ട്‌മെയില്‍, മെസഞ്ചര്‍ എന്നിവ ഡിലീറ്റ് ചെയ്യാനുളള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

What Font is
ഫോണ്ടുകള്‍ ശേഖരിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടോ? ഇമേജ് ഫയല്‍ അപ്‌ലോഡ് ചെയ്ത ശേഷം ഫോണ്ട് നെയിം ലഭിക്കുന്നതിന് ഈ വെബ്‌സൈറ്റ് സഹായിക്കും. അതായത് വാചകം അടങ്ങിയ ഇമേജുകളെ സ്‌കാന്‍ ചെയ്ത് ഫോണ്ട് നെയിമിനു പേരു നല്‍കും.

Mathway
ഈ വെബ്‌സൈറ്റ് ഓണ്‍ലൈന്‍ കാല്‍ക്കുലേറ്ററായി പ്രവര്‍ത്തിക്കുന്നു. ഗണിത ശാസ്ത്രം എല്ലാം പരിഹരിക്കാന്‍ ഇതിനു കഴിയും.

Join.me
ബിസിനസ് യാത്രകള്‍, സൗഹൃദ സംഭാഷണങ്ങള്‍ എന്നിവയ്ക്ക് ഏറ്റവും മികച്ച വെബ്‌സൈറ്റാണ് ഇത്. ഇവിടെ ചാറ്റുകള്‍ ഷെയര്‍ ചെയ്യാനും ലൈവ് ചാറ്റുകള്‍ നടത്താനും കഴിയും.

Livestream
നിങ്ങളുടെ പ്രീയപ്പെട്ട ഇവന്റില്‍ പ്രവേശനം ലഭിച്ചില്ലേ? വിഷമിക്കേണ്ട, ലൈവ് സ്ട്രീം ഇതിനു പരിഹാരം കാണും, അതായിത് നിങ്ങള്‍ക്ക് ഏതു ഉപകരണത്തില്‍ നിന്നു വേണമെങ്കിലും ആക്‌സസ് ചെയ്യാന്‍ കഴിയും.

Skyscanner
നിങ്ങള്‍ ഒരു യാത്ര ചെയ്യാന്‍ ആഗ്രഹിക്കുകയാണോ? എങ്കില്‍ സ്‌കൈസ്‌കാനറില്‍ നിങ്ങള്‍ക്ക് പെട്ടന്നു തന്നെ സര്‍ച്ച് ചെയ്യാന്‍ കഴിയും. ഫ്‌ളൈറ്റുകളില്‍ ഏറ്റവും വില കുറഞ്ഞ നിരക്ക് ഈ സൈറ്റ് നിങ്ങള്‍ക്കു നല്‍കും.

Get Notify
ബോസ് നിങ്ങളുടെ ഈമെയില്‍ വായിച്ചോ ഇല്ലയോ എന്ന് സംശയമാണോ? ഇനി നിങ്ങള്‍ക്ക് ആശങ്ക വേണ്ട, ഗെറ്റ്‌നോട്ടിഫൈ എന്ന സെറ്റിലൂടെ ഈമെയില്‍ വായിച്ചോ ഇല്ലയോ എന്ന നോട്ടിഫിക്കേഷന്‍ നിങ്ങള്‍ക്കു ലഭിക്കും.

Dictation
കീബോര്‍ഡ് സ്പര്‍ശിക്കാതെ തന്നെ ഈമെയിലുകള്‍ എഴുതാനും ലേഖനങ്ങള്‍ വ്യാഖ്യാനിക്കാനും വലിയ ഡോക്യുമെന്റുകള്‍ സെര്‍ച്ച് ചെയ്യാനും കഴിയും. ഇത് ചെയ്യാനായി ആദ്യം നിങ്ങളുടെ മൈക്രോ ഫോണ്‍ കമ്പ്യൂട്ടറുമായി കണക്ടു ചെയ്ത് 'Start dictation button' ക്ലിക്ക് ചെയ്യുക.


Click it and Unblock the Notifications








