2013-ല്‍ ഏറ്റവും കൂടുതല്‍ H--1B വിസ സ്വന്തമാക്കിയ കമ്പനികള്‍

Posted By:

മറ്റു രാജ്യങ്ങളില്‍ നിന്ന് സ്‌കില്‍ഡ് ജോലിക്കാരെ യു.എസിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രത്യേക വിസയാണ് H-1B വിസ. ഇന്ത്യയിലെ മുന്‍ നിര ടെക് കമ്പനികളായ ടി.സി.എസും ഇന്‍ഫോസിസും അടക്കമുള്ള മിക്ക കമ്പനികളും പരമാവധി H-1B വിസ സ്വന്തമാക്കാന്‍ എല്ലാവര്‍ഷവും ശ്രമിക്കാറുണ്ട്.

ഇന്ത്യന്‍ കമ്പനികള്‍ക്കൊപ്പം ആഗോള കമ്പനികളും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. എന്തായാലും 2013-ല്‍ ഏറ്റവും കൂടുതല്‍ H-1B വിസ സ്വന്തമാക്കിയ കമ്പിനകള്‍ ഏതെല്ലമെന്ന് നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ H-1B വിസ സ്വന്തമാക്കിയത് ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. കമ്പനിയായ ടാറ്റ കണ്‍സള്‍ടന്‍സി സര്‍വീസ് ആണ്. 6,184 H-1B വിസകള്‍. 2012-ലേതുമായി (7,469) താരതമ്യം ചെയ്താല്‍ ഇത് കുറവാണ്.

 

#2

H-1B വിസയുടെ കാര്യത്തില്‍ രണ്ടാമത് ഇന്‍ഫോസിസ് ആണ്. 6,157. മുന്‍ വര്‍ഷം ഇത് 5,600 ആയിരുന്നു.

 

#3

യു.എസ് ആസ്ഥാനമായ കോഗ്നിസന്റ് ടെക് സൊലൂഷന്‍സാണ് മൂന്നാമത്. 2013-ല്‍ 5,192 H-1B വിസകളാണ് കമ്പനി സ്വന്തമാക്കിയത്. എന്നാല്‍ 2012-ല്‍ ഇത് 1,128 ആയിരുന്നു.

 

#4

2013-ല്‍ ഏറ്റവും കൂടുതല്‍ H-1B വിസ നേടിയ മറ്റൊരു കമ്പനി ആക്‌സഞ്ചറാണ്. 3,321. 2012-ല്‍ ഇത് 4,037 ആയിരുന്നു.

 

#5

മറ്റൊരു ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയായ വിപ്രൊ 2013-ല്‍ നേടിയത് 2,638 H-1B വിസകളാണ്. 2012-ല്‍ 4,304 ആയിരുന്നു.

 

#6

ആറാം സ്ഥാനത്ത് HCL അമേരിക്കയാണ്. 1,732 H-1B വിസകളാണ് കമ്പനി സ്വന്തമാക്കിയത്. മുന്‍വര്‍ഷം 2070 ആയിരുന്നു.

 

#7

ഐ.ബി.എം. ഇന്ത്യയാണ് ഏഴാമത്. 2013-ല്‍ 1363 H-1B വിസകള്‍ കമ്പനി സ്വന്തമാക്കി.

 

#8

1163 H-1B വിസകള്‍ നേടിയ ലാര്‍സന്‍ ആന്‍ഡ് ടര്‍ബോയാണ് H-1B വിസയുടെ എണ്ണത്തില്‍ എട്ടാം സ്ഥാനത്ത്. 1832 വിസകളാണ് 2012-ല്‍ കമ്പനി എടുത്തിരുന്നത്.

 

#9

മഹീന്ദ്ര ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സത്യം കമ്പ്യൂട്ടേഴസ് 1072 H-1B വിസകളുമായി ഒമ്പതാം സ്ഥാനത്തെത്തി. 2012-ല്‍ ആദ്യ പത്തില്‍ സത്യം കമ്പ്യൂട്ടര്‍ ഉണ്ടായിരുന്നില്ല.

 

#10

യു.എസ്. കമ്പനിയായ മൈക്രോസോഫ്റ്റ് ആണ് പത്താമത്. 1039 H-1B വിസകളാണ് കമ്പനി നേടിയത്. 2012-ല്‍ ഇത് 1497 ആയിരുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Top 10 users of H-1B visas in 2013, Top 10 H-1B Visa holders, Top 10 Companies that holds Most number of H-1B visas, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot