ഇന്ററാക്ടീവ് ആയി ഓണ്‍ലൈനില്‍ കോഡിങ് പഠിക്കാന്‍ ഇതാ 10 വെബ്‌സൈറ്റുകള്‍....!

Written By:

ബില്‍ ഗേറ്റ്‌സ് പോലുളള പ്രോഗ്രാമര്‍മാര്‍ക്ക് മാത്രമാണ് പ്രോഗ്രാമിങ് ഭാഷകള്‍ അധീനതയിലാക്കാന്‍ കഴിയൂ എന്ന് നിങ്ങള്‍ ധരിക്കുന്നുണ്ടെങ്കില്‍ അതിന്റെ കാലം കഴിഞ്ഞിരിക്കുന്നു. എല്ലാവര്‍ക്കും പ്രോഗ്രാമിങ് ചെയ്യുന്നതിനുളള ശേഷി ഒന്നായതിനാല്‍, ഇത് പഠിക്കുന്നതിനും അതികുശലനാകാനും ഇന്നുളള സാധ്യതകള്‍ വളരെയധികമാണ്.

ഇന്ന് പ്രോഗ്രാമിങ് ഭാഷകള്‍ സ്വായത്തമാക്കാനുളള 10 ഇന്ററാക്ടീവ് വെബ്‌സൈറ്റുകളാണ് പരിചയപ്പെടുത്തുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

വെബ് ഫന്‍ഡമെന്റല്‍സ്, പിഎച്ച്പി, ജാവാസ്‌ക്രിപ്റ്റ്, ജെക്വറി, പൈത്തോണ്‍, റൂബി തുടങ്ങി ഈ വെബ്‌സൈറ്റ് നല്‍കുന്ന കോഴ്‌സുകള്‍ തിരഞ്ഞെടുത്ത് ഓണ്‍ സ്‌ക്രീന്‍ കണ്‍സോള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇന്ററാക്ടീവായി കോഡ് ചെയ്യാന്‍ പഠിക്കാവുന്നതാണ്.

2

എച്ച്ടിഎംഎല്‍5, സിഎസ്എസ്3, ജാവാസ്‌ക്രിപ്റ്റ് എന്നിവയാണ് ഇപ്പോള്‍ ഈ വെബ്‌സൈറ്റ് ഇപ്പോള്‍ നല്‍കുന്ന കോഴ്‌സുകള്‍. നിങ്ങളുടെ പ്രോഗ്രാമിങ് കഴിവുകള്‍ ആസ്വാദ്യകരമായി വിനോദത്തിലൂടെ വികസിപ്പിക്കാവുന്ന തരത്തിലാണ് ഇവിടെ കോഴ്‌സുകള്‍ രൂപകല്‍പ്പന നടത്തിയിരിക്കുന്നത്.

3

കൂടുതല്‍ ആഴത്തില്‍ നിങ്ങള്‍ക്ക് കോഡിങ് മനസ്സിലാക്കണമെങ്കില്‍ തീര്‍ച്ചയായും കോഡ് സ്‌കൂള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

4

ഭാഷാ കേന്ദ്രീകൃത കോഴ്‌സുകളേക്കാള്‍ ഇവിടെ നിങ്ങള്‍ക്ക് പ്രൊജക്ട് കേന്ദ്രീകൃത കോഴ്‌സുകളാണ് ലഭിക്കുക. അതുകൊണ്ട് തന്നെ ഒരു വെബ്‌സൈറ്റ് അല്ലെങ്കില്‍ ഒരു ആപ്ലിക്കേഷന്‍ എങ്ങനെയുണ്ടാക്കാമെന്ന് നിങ്ങള്‍ക്ക് ഇവിടെ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും.

5

തുടക്കക്കാര്‍ക്ക് ജാവാസ്‌ക്രിപ്റ്റ്, പൈത്തോണ്‍, റൂബി തുടങ്ങിയ കോഴ്‌സുകള്‍ ഇവിടെ വാഗ്ദാനം ചെയ്യുന്നു.

6

കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ വീഡിയോ ക്ലാസ്സുകളും, ചോദ്യോത്തര സെഷനുകളും പഠിതാക്കളില്‍ ഇന്ററാക്ടീവ് അനുഭവം നല്‍കുന്നു.

7

പ്രോബ്ലം സോള്‍വിങ്, ജാവാസ്‌ക്രിപ്റ്റ്, ആനിമേഷന്‍, ഡാറ്റാ സ്ട്രക്ചറുകള്‍ എന്നിവയില്‍ ലളിതവും, തമാശ നിറഞ്ഞതുമായ പ്രോഗ്രാമിങ് പാഠങ്ങള്‍ നിങ്ങള്‍ക്ക് ഇവിടെ നിന്ന് ലഭിക്കുന്നതാണ്.

8

ആനിമേഷന്‍, ഡ്രോയിങ് എന്നിവയില്‍ താല്‍പ്പര്യമുളളവര്‍ക്ക് തങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കാനുളള മികച്ച കളി സ്ഥലമാണ് ഖാന്‍ അക്കാഡമി.

9

കോഡ്എച്ച്എസ്, ഖാന്‍ അക്കാഡമി എന്നിവ നിങ്ങളുടെ കുട്ടികള്‍ക്ക് ഗ്രഹിക്കാന്‍ കഴിയാത്തത്ര കട്ടിയുളളതാണെങ്കില്‍ സ്‌ക്രാച്ച് നിങ്ങള്‍ക്കുളളതാണ്. സ്‌ക്രാച്ച് 2.0-ല്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ആയി അവരുടെ പ്രൊജക്ടുകള്‍ സൃഷ്ടിക്കുകയും, അപ്‌ലോഡ് ചെയ്യുകയും, പങ്കിടുകയും ചെയ്യാവുന്നതാണ്.

10

എസ്‌ക്യുഎല്‍ വളരെ സന്തോഷത്തോടെ ഇന്ററാക്ടീവ് ആയി സ്‌മൈലീസ് ഉപയോഗിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ ചെല്ലേണ്ടത് എസ്‌ക്യുഎല്‍സൂ-വില്‍ ആണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Top 10 Websites to Learn Coding (Interactively) Online.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot