ട്വിറ്റര്‍ ഒന്നാമത്

Posted By: Arathy

സോഷ്യല്‍ മീഡിയയുടെ രാജാവായ ട്വിറ്ററിന്റെ പുതിയ വിശേഷം നിങ്ങളറിഞ്ഞോ? 15 രാജ്യങ്ങളില്‍ വച്ച് ഇന്ന് മുന്‍പന്തിയില്‍ നില്‍ക്കുന്ന സോഷ്യല്‍ മീഡിയ ട്വിറ്ററാണ്. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇന്ന് ലോകത്ത് വളരെയധികമാണ്.നമ്മുടെ ഇന്ത്യയും ഒട്ടും പുറകിലല്ല. പല കണക്കുകള്‍ പ്രകാരം 15 വയസ് മുതലേ ആളുകള്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചു വരുന്നുണ്ട്.

ട്വിറ്റര്‍ ഒന്നാമത്

ഏറ്റവും കുടുതല്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നത് യു എസ് ആണ്. തൊട്ടുപിന്നാലെ ജപ്പാനും ഉണ്ട്. ദിവസവും പുതിയ പുതിയ എക്കൗണ്ടുകള്‍ തുറക്കുന്നവരും കുറവല്ല ലോകത്ത്. പല സര്‍വേ കണക്കുകള്‍ അത് കാണിച്ചുതരുന്നുണ്ട്. ഉദാഹരണത്തിന് 2012ലെ ഇന്ത്യോന്യേഷ്യയിലെ കണക്കു നോക്കു, 44.2 ശതമാനം ആളുകള്‍ പുതിയ എക്കൗണ്ടുകള്‍ തുറന്നത്. ഉപയോക്തക്കളുടെ കാര്യത്തിലും ഇന്ത്യോന്യേഷ്യ ഒട്ടും പിറകിലല്ല.

ഇനി 2012 ലെ ചില കണക്കുകള്‍ ഒന്നുക്കൂടി ശ്രദ്ധിക്കു. ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നത് ഇന്ത്യോന്യേഷ്യയാണെങ്കില്‍, രണ്ടാമത് സൗദിഅറേബ്യയാണ് (41.6%), മൂന്നാം സ്ഥാനത്ത് സിംഗപൂരുമാണ് (34.7%) യു എസ്‌നു നാലാം സ്ഥാനനമാണ് (34.4%)2012 ഉണ്ടായിരുന്നത്. ഇന്ത്യക്ക് 11ാം സ്ഥാനവുമായിരുന്നു (19.4%). എന്നാല്‍ ഇന്ന് മുന്‍പത്തേക്കാളും ആളുകള്‍ ട്വിറ്റര്‍ ഉപയോഗിച്ചുവരുന്നു

ജനങ്ങളെ തമ്മില്‍ ബദ്ധിപ്പിക്കുന്ന സോഷ്യല്‍ മീഡിയകള്‍ ഇന്ന് നമുക്ക് ചുറ്റും കുറേയുണ്ട്. അതിലെല്ലാം എക്കൗണ്ടുകള്‍ ഉള്ള നമ്മള്‍ സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്നത് ഇന്ന് മണിക്കൂറോളമാണ്. ഇത് സോഷ്യല്‍ മീഡിയയെ വളരുവാന്‍ നമ്മള്‍ സഹായിക്കുന്നു. അതിന് ഒരു വലിയ ഉദാഹരമാണ് ട്വിറ്റര്‍.

 

 

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot