2013-ല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിച്ച, മോശം പാസ്‌വേഡുകള്‍

Posted By:

ഹാക്കിംഗ് സംബന്ധിച്ച എത്രയോ വാര്‍ത്തകള്‍ കഴിഞ്ഞ വര്‍ഷം നമ്മള്‍ കേട്ടു. വിവാദമായ എന്‍.എസ്.എയുടെ ചോര്‍ത്തല്‍ ഉള്‍പ്പെടെ. നിരവധി വെബ്‌സൈറ്റുകളും പേഴ്‌സണല്‍ ഐഡികളും 2013-ല്‍ ഹാക്‌ചെയ്യപ്പെട്ടു. ഒട്ടും സുരക്ഷിതമല്ലാത്ത പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നതാണ് ഹാക്കര്‍മാര്‍ക് അനുഗ്രഹമാകുന്നത്.

പൊതുവായി ആളുകള്‍ ഉപയോഗിക്കുന്നതും എന്നാല്‍ സുരക്ഷിതത്വം ഒട്ടും ഇല്ലാത്തതുമായ പട്ടിക വര്‍ഷങ്ങളായി വിവിധ ഓണ്‍ലൈന്‍ സുരക്ഷാ ഏജന്‍സികള്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്. എന്നാല്‍ അതുകൊണ്ടൊന്നും ഉപഭോക്താക്കള്‍ കാര്യമായി ബോധവാന്‍മാരാവുന്നില്ല എന്നു വേണം കരുതാന്‍.

2013-ല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിച്ച, മോശം പാസ്‌വേഡുകള്‍

സ്പ്ലാഷ് ഡാറ്റ എന്ന പാസ്‌വേഡ് മാനേജ്‌മെന്റ് സ്ഥാപനം പുറത്തുവിട്ട, കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ച പാ്‌സവേഡുകളുടെ പട്ടികതന്നെയാണ് ഈ തിരിച്ചറിവില്ലായ്മ സൂചിപ്പിക്കുന്നത്.

2012-ലെ മോശം പാസ്‌വേഡുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന 'Password' 2013-ലെ പട്ടികയില്‍ രണ്ടാം സ്ഥാനത്തും '123456' എന്ന പാ്‌സവേഡ് ഒന്നാം സ്ഥാനത്തും എത്തി എന്നതുമാത്രമാണ് വ്യത്യാസം.

12345678, qwerty, abc123 എന്നിവയൊക്കെയാണ് ആളുകള്‍ കൂടുതലായി ഉപയോഗിച്ചു വരുന്നത്. എന്തായാലും സ്പ്ലാഷ്ഡാറ്റയുടെ കണക്കുപ്രകാരമുള്ള 2013-ലെ ഏറ്റവും മോശം പാസ്‌വേഡുകളില്‍ ആദ്യത്തെ 25 എണ്ണം ചുവടെ കൊടുക്കുന്നു. ഇതില്‍ ഏതെങ്കിലും ഒന്നാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഉടന്‍ മാറ്റുന്നതാണ് ഉചിതം.

1. 123456
2. password
3. 12345678
4. qwerty
5. abc123
6. 123456789
7. 111111
8. 1234567
9. iloveyou
10. adobe123
11. 123123
12. admin
13. 1234567890
14. letmein
15. photoshop
16. 1234
17. monkey
18. shadow
19. sunshine
20. 12345
21. password1
22. princess
23. azerty
24. trustno1
25. 000000

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot