ആൻഡ്രോയ്ഡ് പിയുടെ 4 തകർപ്പൻ സവിശേഷതകൾ

By GizBot Bureau
|

അങ്ങനെ ആൻഡ്രോയ്ഡ് പി എത്തിയിരിക്കുകയാണല്ലോ. ആൻഡ്രോയിഡ് പൈ എന്ന ആൻഡ്രോയ്ഡ് 9.0 വേർഷനെ ചുരുക്കി ആൻഡ്രോയിഡ് പി എന്ന് നമുക്ക് വിളിക്കാം. കഴിഞ്ഞ മെയ് മാസം ആയിരുന്നു ആൻഡ്രോയിഡ് പി ബീറ്റാ വേർഷൻ ഗൂഗിൾ അവതരിപ്പിച്ചിരുന്നത്. അന്ന് ഒരുപിടി മോഡലുകൾക്ക് ബീറ്റാ അപ്‌ഡേറ്റ് ലഭ്യമാകുകയും ചെയ്തിരുന്നു. അതിന് ശേഷം ഇപ്പോൾ ഗൂഗിൾ പിക്സൽ ഫോണുകളിലേക്ക് സ്റ്റേബിൾ ആയ ആൻഡ്രോയ്ഡ് പി വേർഷൻ എത്തിയിരിക്കുകയാണ്.വൈകാതെ തന്നെ മറ്റു പല മോഡലുകളിലേക്കും അപ്‌ഡേറ്റ് എത്തും. ഇന്നിവിടെ ആൻഡ്രോയ്ഡ് പിയുടെ പ്രധാന സവിഷശതകൾ വിവരിക്കുകയാണ് ഞങ്ങൾ.

 1. ആപ്പ് ആക്ഷനുകൾ

1. ആപ്പ് ആക്ഷനുകൾ

ആപ്പുകൾ തുറക്കാതെ തന്നെ നേരിട്ട് ആപ്പ് ആക്ഷനുകൾ നടത്താനായുള്ള സൗകര്യം.

2. നാവിഗേഷൻ ഗസ്റ്ററുകളിലെ മാറ്റം

2. നാവിഗേഷൻ ഗസ്റ്ററുകളിലെ മാറ്റം

അടിമുടി മാറ്റത്തോടെയാണ് നാവിഗേഷൻ ഗസ്റ്ററുകൾ ആൻഡ്രോയിഡ് പിയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ചില ഉദാഹരണങ്ങൾ താഴെ പറയാം:

ടാപ്പ്: ഹോം സ്ക്രീൻ ആക്സസ് ചെയ്യുക

ദീർഘനേരം അമർത്തിപ്പിടിക്കുക: Google അസിസ്റ്റന്റ് തുറക്കുക

വലിച്ചിടുക: മുമ്പുള്ള അപ്ലിക്കേഷനുകൾക്കുള്ള സ്ക്രീനിലേക്ക് ആക്സസ് ചെയ്യുക

പൂർണ്ണ സ്കാൻ: അപ്ലിക്കേഷൻ ഡ്രോയർ ആക്സസ്

വലത്തേക്ക് സ്വൈപ്പുചെയ്യുക: മുമ്പുള്ള അപ്ലിക്കേഷനുകൾ സ്ക്രോൾ ചെയ്യുക

ബാക്ക് ബട്ടൺ: തിരികെ പോകുക. അപ്ലിക്കേഷനുകളിൽ മാത്രമാണ് ഇത് വരിക.

 3. മെച്ചപ്പെട്ട ബാറ്ററി സംവിധാനങ്ങൾ

3. മെച്ചപ്പെട്ട ബാറ്ററി സംവിധാനങ്ങൾ

നിങ്ങൾ ഉപയോഗിക്കുന്ന അപ്ലിക്കേഷനുകളെ മനസ്സിലാക്കാനും ഫോണിന്റെ ഊർജ്ജ ഉപഭോഗം പരമാവധി മെച്ചപ്പെടുത്താനും അഡാപ്റ്റീവ് ബാറ്ററി AI ആൻഡ്രോയിഡ് പി ഇവിടെ ഉപയോഗിക്കുന്നു. നിങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അപ്ലിക്കേഷനുകൾക്ക് മാത്രമേ ബാറ്ററി ലഭിക്കൂ എന്ന രീതിയിൽ സെറ്റ് ചെയ്യുകയും ചെയ്യാം.

 4. ഡാഷ്ബോർഡ്

4. ഡാഷ്ബോർഡ്

പുതിയ ഡാഷ്‌ബോർഡ് ആൻഡ്രോയിഡ് പിയിൽ അവതരിപ്പിച്ചിട്ടുണ്ട്. എനിക്ക് തോന്നുന്നു ഒരുപക്ഷെ ആൻഡ്രോയിഡ് പി യിൽ നമുക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ഫീച്ചർ ഇതായിരിക്കും. ഇതുപയോഗിച്ച് ഒരു ദിവസം നിങ്ങൾ ഏതൊക്കെ ആപ്പുകൾ എത്ര സമയം ഉപയോഗിച്ചു, ഫോൺ എത്ര നേരം ഉപയോഗിച്ചു തുടങ്ങി ഫോണിൽ നിങ്ങൾ ചിലവഴിച്ച ഓരോന്നും വ്യക്തമായി അറിയാൻ സാധിക്കും. ഇത് നിങ്ങളുടെ ഉപയോഗത്തിനും കുട്ടികളുടെ മേൽ നിയന്ത്രണം ഏർപ്പെടുന്നതിനും തുടങ്ങി വശാലമായ ഒരു ആശയത്തലേക്കുള്ള വാതിലാണ് തുറക്കുന്നത്.

സൂക്ഷിക്കുക! ഈ മെസ്സജ് നിങ്ങളെയും തേടിയെത്തും! ലിങ്ക് ക്ലിക്ക് ചെയ്ത് ചതിയിൽ കുടുങ്ങരുത്!സൂക്ഷിക്കുക! ഈ മെസ്സജ് നിങ്ങളെയും തേടിയെത്തും! ലിങ്ക് ക്ലിക്ക് ചെയ്ത് ചതിയിൽ കുടുങ്ങരുത്!

 

Best Mobiles in India

Read more about:
English summary
Top 4 Android P Features

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X