Home
News

ദുഃഖങ്ങൾ മാറ്റിവയ്ക്കാം, നല്ലൊരു ദിവസമായിട്ട് നല്ലൊരു തീരുമാനമെടുക്കാം! ജിയോ വരിക്കാരേ ഇത് നോക്കൂ...

സ്വാതന്ത്ര്യസമര പോരാളികളുടെ ത്യാഗങ്ങളും മഹത്തായ സംഭാവനയും സ്മരിച്ചുകൊണ്ട് ഇന്ത്യ സ്വാതന്ത്ര്യലബ്ധിയുടെ വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ രാജ്യമെങ്ങും ത്രിവർണ്ണ പതാക പാറിക്കളിക്കുന്നു. നല്ലൊരു ദിവസമായ ഇന്നത്തെ തങ്ങളുടെ സമയം നല്ലകാര്യങ്ങൾക്കായി വിനിയോഗിക്കണം എന്ന് തീരുമാനിച്ചിട്ടുള്ളവരുണ്ടാകാം. കാരണം, കഷ്ടപ്പെടുന്ന ചുറ്റുമുള്ളവരെ സഹായിക്കുകയും ആശ്വാസം പകരുകയും ചെയ്യുന്നതും രാജ്യസേവനം തന്നെയാണ്. ജാതി- മത- വർണ്ണ വിദ്വേഷങ്ങളില്ലാതെ പരസ്പരസ്നേഹം കൊണ്ടും ബഹുമാനം കൊണ്ടും കെട്ടിപ്പടുക്കുന്ന ബന്ധങ്ങൾ സമൂഹത്തിനും അ‌തുവഴി രാജ്യത്തിനും മുതൽക്കൂട്ടാണ്. കളങ്കമില്ലാതെ ചുറ്റുമുള്ള എല്ലാവരെയും സ്നേഹിക്കാനും സഹായിക്കാനും എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഞങ്ങളുടെ എല്ലാ സഹോദരീ സഹോദരന്മാർക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ (Reliance Jio). രാജ്യത്തെ ടെലിക്കോം ഉപയോക്താക്കളിൽ വലിയൊരു പങ്കും ജിയോയുടെ വരിക്കാരാണ്. അ‌ടുത്തിടെ ജിയോ അ‌ടക്കമുള്ള സ്വകാര്യ ടെലിക്കോം കമ്പനികൾ തങ്ങളുടെ മൊ​ബൈൽ താരിഫ് നിരക്കുകൾ വർധിപ്പിക്കുകയുണ്ടായി. ഇത് സാധാരണക്കാരായ നിരവധി ഉപയോക്താക്കളെ ബുദ്ധിമുട്ടിലാക്കി.

നല്ലൊരു തീരുമാനമെടുക്കാം! ജിയോ വരിക്കാരേ ഇത് നോക്കൂ...

എന്നാൽ നിരക്ക് വർധന മൂലമുണ്ടായ ദുഃഖങ്ങൾ തൽക്കാലം മാറ്റിവയ്ക്കാം. ജിയോയിൽ തുടരുന്ന വരിക്കാർക്ക് മുന്നോട്ട് പോകണമെങ്കിൽ സ്വാഭാവികമായും റീച്ചാർജ് ചെയ്തേ മതിയാകൂ. നല്ലൊരു ദിവസമായ ഇന്ന് കോടിക്കണക്കിന് വരുന്ന ജിയോ വരിക്കാർക്കായി ഞങ്ങൾ ജിയോയുടെ മികച്ച 4 പ്രീപെയ്ഡ് പ്ലാനുകൾ പരിചയപ്പെടുത്തുകയാണ്. ഇനി റീച്ചാർജിന് തയാറെടുക്കുന്ന ജിയോ വരിക്കാർക്ക് ഈ അ‌റിവ് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ജിയോ ആപ്പിൽ പ്രീപെയ്ഡ് പ്ലാനുകളുടെ വിഭാഗത്തിൽ ജനപ്രിയ പ്ലാനുകളുടെ പട്ടിക ജിയോ നൽകിയിട്ടുണ്ട്. അ‌തിൽ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ഉണ്ടെങ്കിലും ആളുകൾക്ക് കൂടുതൽ മികച്ച ഓപ്ഷൻ എന്ന് ഞങ്ങൾ വിലയിരുത്തിയ 479 രൂപ, 799 രൂപ, 899 രൂപ, 3599 രൂപ എന്നീ പ്ലാനുകളും അ‌വയിലെ ആനുകൂല്യങ്ങളും ഇവിടെ പരിചയപ്പെടാം.

എന്തുകൊണ്ട് 479 രൂപ, 799 രൂപ, 899 രൂപ, 3599 രൂപ പ്ലാനുകൾ: ജിയോയുടെ വാല്യൂ പ്രീപെയ്ഡ് പ്ലാനുകളുടെ കൂട്ടത്തിൽ ആകെ മൂന്ന് പ്ലാനുകളാണ് ഉള്ളത്. അ‌തിൽ താങ്ങാനാകുന്ന നിരക്കിൽ മികച്ച ആനുകൂല്യം ലഭിക്കുന്ന പ്ലാൻ എന്ന നിലയിൽ ആണ് 479 രൂപയുടെ പ്ലാൻ തെരഞ്ഞെടുത്തിരിക്കുന്നത്.

1.5ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകളിൽ ഏറ്റവും ലാഭകരമായ പ്ലാൻ എന്ന നിലയിൽ ആണ് 799 രൂപയുടെ പ്ലാൻ തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് ജിയോയുടെ ട്രെൻഡിങ് പ്ലാൻ കൂടിയാണ്. 2ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന പ്ലാനുകളിൽ 90 ദിവസ വാലിഡിറ്റിയോടെ എത്തുന്ന മികച്ച പ്ലാൻ എന്ന നിലയിലാണ് 899 രൂപയുടെ പ്ലാൻ തെരഞ്ഞെടുത്തിരിക്കുന്നത്.

2.5ജിബി ഡാറ്റ ലഭിക്കുന്ന മികച്ച പ്ലാൻ, നിരക്ക് കുറഞ്ഞ വാർഷിക പ്ലാൻ എന്നീ നിലകളിൽ ആണ് 3599 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ഈ പ്ലാനുകളെല്ലാം അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്. 2ജിബി പ്രതിദിന ഡാറ്റയ്ക്ക് മുകളിലുള്ള പ്ലാനുകൾ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും വാഗ്ദാനം ചെയ്യുന്നു.

നല്ലൊരു തീരുമാനമെടുക്കാം! ജിയോ വരിക്കാരേ ഇത് നോക്കൂ...

479 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: അ‌ൺലിമിറ്റഡ് കോളിങ്, ആകെ 1000 എസ്എംഎസ്, മൊത്തം 6ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ ചെലവിൽ 84 ദിവസ വാലിഡിറ്റി ലഭിക്കുന്നു എന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ ഗുണം. ഡാറ്റ ആവശ്യം കുറവുള്ള ജിയോ വരിക്കാർക്കും വീട്ടിലും ഓഫീസിലും ​വൈ​ഫൈ ഡാറ്റയുള്ള ജിയോ വരിക്കാർക്കും ഏറെ അ‌നുയോജ്യമായ റീച്ചാർജ് ഓപ്ഷനാണ്.

799 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, 1.5ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ ചെലവിൽ 1.5ജിബി ഡാറ്റ സഹിതം 84 ദിവസ വാലിഡിറ്റി ലഭിക്കുന്നു എന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ ഗുണം. ജിയോയുടെ ട്രെൻഡിങ് പ്ലാൻ ആണിത്.

നല്ലൊരു തീരുമാനമെടുക്കാം! ജിയോ വരിക്കാരേ ഇത് നോക്കൂ...

899 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, 2ജിബി പ്രതിദിന ഡാറ്റ എന്നീ പ്രധാന ആനുകൂല്യങ്ങളും 20ജിബി എക്സ്ട്രാ ഡാറ്റയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഇതിലുണ്ട്. 90 ദിവസ വാലിഡിറ്റിയിൽ എത്തുന്നു എന്നതാണ് ഈ പ്ലാനിന്റെ മറ്റൊരു പ്രത്യേകത.

3599 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 2.5 ജിബി പ്രതിദിന ഡാറ്റ എന്നിവയും അൺലിമിറ്റഡ് 5G ഡാറ്റ ഓഫറും ഈ പ്ലാനിലുണ്ട്. 365 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ജിയോയുടെ നിലവിലെ രണ്ട് വാർഷിക പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന പ്ലാൻ ആണിത്.

More from GizBot

Best Mobiles in India

English summary
Jio has provided a list of popular plans in the prepaid plans section of the Jio app. While there are many prepaid plans out there, we have found the Rs 479, Rs 799, Rs 899 and Rs 3599 plans to be the best option for people. 799 is the most economical plan among the Jio prepaid plans offering 1.5GB daily data.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X