ഫേസ്ബുക്ക്, ട്വിറ്റര് zwj; തുടങ്ങിയ സോഷ്യല് zwj; മീഡിയകളുടെ സേവനം എല്ലാ രാജ്യങ്ങളിലും ലഭ്യമല്ല. പ്രത്യേകിച്ചും ചൈനയില് zwj; ഈ സോഷ്യല് zwj; മീഡിയകള് zwj;ക്കെല്ലാം നിരോധനം ഏര് zwj;പ്പെടുത്തിയിരിക്കുകയാണ്. ലാപ്ടോപ്പിലോ/ഡെസ്ക്ടോപ്പിലോ പോയിട്ട് മൊബൈല് zwj; ഡിവൈസുകളില് zwj; പോലും ഇവയൊന്നും പ്രവര് zwj;ത്തിപ്പിക്കാനാവില്ല. പക്ഷേ, ഗൂഗിള് zwj;, ഫേസ്ബുക്ക്, ട്വിറ്റര് zwj; എന്നിവയ്ക്കെല്ലാം പകരം ചൈനയ്ക്ക് തങ്ങളുടെതായ ചില സൈറ്റുകളുണ്ട്. അവയെക്കുറിച്ച് കൂടുതലറിയാന് zwj; സ്ലൈഡറിലൂടെ നീങ്ങാം: ഗൂഗിള്‍ സേര്‍ച്ച് വെറും 2% മാത്രമുള്ള ചൈനയിലെ മികച്ച സേര്‍ച്ച് എഞ്ചിനാണ് ബൈഡു. ഏറെ ജനപ്രീതിയാര്‍ജിച്ച ഇന്‍സ്റ്റന്റ് മെസഞ്ചറായ വാട്ട്സാപ്പിന് ചൈനക്കാര്‍ ബ്രഷ്ട്ട് കല്‍പ്പിച്ചിരിക്കുകയാണ്. പകരം വീചാറ്റാണ് അവിടെ വാട്ട്സാപ്പിന്‍റെ സ്ഥാനം കൈയേറിയിരിക്കുന്നത്. 2009 മുതല്‍ ഫേസ്ബുക്കിന് ചൈനയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോലെതന്നെ അവിടുത്തെ ജനപ്രീതിയാര്‍ജിച്ച സോഷ്യല്‍ മീഡിയ സൈറ്റാണ് റെന്‍-റെന്‍. ട്വിറ്റര്‍ ലഭ്യമല്ലാത്തതിനാല്‍ വെയ്ബോയാണ് ചൈനയിലെ ട്വിറ്ററിന്‍റെ ജോലി നിര്‍വഹിക്കുന്നത്. ജി-മെയിലിനെ ചൈനയില്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അവിടെ ക്യുക്യു മെയിലാണ് ജി-മെയിലിന്‍റെ പകരക്കാരന്‍. കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്മലയാളം ഗിസ്ബോട്ട്