കുറഞ്ഞ വിലയില്‍ ബ്രാന്‍ഡഡ് വാഷിംങ് മെഷീന്‍ വാങ്ങുന്നോ ?

Posted By: Staff
<ul id="pagination-digg"><li class="next"><a href="/news/top-5-branded-washing-machine-below-10000-rs-2.html">Next »</a></li></ul>

കുറഞ്ഞ വിലയില്‍ ബ്രാന്‍ഡഡ് വാഷിംങ് മെഷീന്‍ വാങ്ങുന്നോ ?

ഇലക്ട്രോണിക് ഉപകരണങ്ങളുടെ വരവോടെ നമ്മുടെ ജോലികള്‍ പലതും ആയാസരഹിതമായി മാറി. മോട്ടോര്‍ വന്നതോടെ, വെള്ളം കോരുക എന്ന പണി ഇല്ലാതായി. മിക്‌സിയും, ഗ്രൈന്‍ഡറും വന്നതോടെ അരിയാട്ടല്‍ കലാപരിപാടി തീര്‍ന്നു. പിന്നെ വാഷിംഗ് മെഷീന്‍. തുണിയലക്കല്‍ എന്ന കഷ്ടപ്പാടിനേക്കുറിച്ച് ഒരിയ്ക്കലെങ്കിലും വിഷമിച്ചിട്ടില്ലാത്ത ഒരാളും കാണില്ല. പ്രത്യേകിച്ച് അവിവാഹിതര്‍. എന്നുവച്ച് കല്യാണം കഴിയ്ക്കുന്നത് തുണിയലക്കിപ്പിയ്ക്കാനാണെന്ന ധ്വനി അതിനില്ല കേട്ടോ. പൊതുവേ അങ്ങനെയൊരു ചൊല്ലുള്ളതുകൊണ്ട് പറഞ്ഞു എന്നു മാത്രം. വാഷിംഗ് മെഷീന്‍ എന്ന സംഭവം ഈ വിഷമത്തെ ആകെ മാറ്റി മറിച്ചു. ആധുനിക വാഷിംഗ് മെഷീനുകള്‍ പൂര്‍ണമായും ഓട്ടോമാറ്റിക്കാണ്. വൃത്തിയായി തുണിയലക്കി, ഉണക്കി കൈയ്യില്‍ തരും. ഇപ്പോള്‍ 10,000 രൂപയില്‍ താഴെ വിലയില്‍ നല്ല ഒന്നാന്തരം ബ്രാന്‍ഡഡ് വാഷിംഗ് മെഷീനുകള്‍ ലഭ്യമാണ്. അത്തരം 5 വാഷിംഗ് മെഷീനുകള്‍ പരിചയപ്പെടാം.

<ul id="pagination-digg"><li class="next"><a href="/news/top-5-branded-washing-machine-below-10000-rs-2.html">Next »</a></li></ul>
Please Wait while comments are loading...

Social Counting