റീച്ചാർജ് ചെയ്യും മുമ്പ് ശ്രദ്ധിക്കൂ! സന്തോഷത്തോടെ മുന്നോട്ട് പോകാൻ 5 ബിഎസ്എൻഎൽ പ്ലാനുകൾ
സ്വകാര്യ കമ്പനികൾ ഉയർത്തുന്ന് ശക്തമായ വെല്ലുവിളികൾക്കിടയിലും, ഇന്ത്യൻ ടെലിക്കോം മേഖലയിലെ ഏക പൊതുമേഖലാ സ്ഥാപനം എന്ന പേരുമായി നിലനിന്നുപോകാൻ ബിഎസ്എൻഎല്ലിന് കഴിയുന്നുണ്ടെങ്കിൽ അതിന് നന്ദി പറയേണ്ടത് അതിന്റെ വരിക്കാരായിരിക്കുന്ന ആളുകളോടാണ്. ബിഎസ്എൻഎല്ലിനെ കുറ്റം പറയാൻ നിരവധി പേർ രംഗത്തുണ്ട്. എന്നാൽ അതിന്റെ ശക്തിയെന്ന് പറയുന്നത് പ്രതിസന്ധിയിലും കൂടെ നിൽക്കുന്ന വരിക്കാരാണ്. അവരിൽ ഭൂരിഭാഗം പേരും സാധാരണക്കാരായിരിക്കും എന്നാണ് കരുതേണ്ടത്. താങ്ങാനാകുന്ന നിരക്കിൽ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നു എന്നതാണ് മറ്റ് ടെലിക്കോം കമ്പനികളിൽ നിന്ന് ബിഎസ്എൻഎല്ലിനെ വ്യത്യസ്തമാക്കുന്നത്. 107 രൂപയുടെ അടിസ്ഥാന പ്ലാൻ മുതൽ 2999 രൂപയുടെ വാർഷിക പ്ലാൻവരെ മികച്ചവയാണ്.
ഉപയോക്താക്കൾക്ക് തങ്ങളുടെ കൈയിലുള്ള തുകയ്ക്ക് അനുസരിച്ച് തിരഞ്ഞെടുക്കാൻ സാധിക്കുന്ന വിവിധ വാലിഡിറ്റികളിൽ ഡാറ്റയും കോളിങ് സൗകര്യവും അടക്കം വാഗ്ദാനം ചെയ്യുന്ന ബിഎസ്എൻഎൽ പ്ലാനുകളുണ്ട്. അതിൽ 1000 രൂപയിൽ താഴെ ചെലവിൽ ലഭ്യമാകുന്ന 5 പ്ലാനുകൾ ഇവിടെ പരിചയപ്പെടാം. 107 രൂപ, 347 രൂപ, 599 രൂപ, 769 രൂപ 997 രൂപ നിരക്കുകളിലാണ് ഇവയെത്തുന്നത്.

107 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: സാധാരണക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു പ്ലാൻ ആണ് 107 രൂപയുടേത്. കാരണം ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ഒരു മാസത്തേക്ക് വാലിഡിറ്റിയും ആനുകൂല്യങ്ങളും നൽകുന്ന പ്ലാൻ ഏതാണ് എന്ന് പരിശോധിച്ചാൽ അത് ബിഎസ്എൻഎല്ലിന്റെ 107 രൂപയുടെ പ്ലാൻ ആണ് എന്ന് മനസിലാകും.
വോയ്‌സ് മിനിറ്റുകൾക്കും ഡാറ്റയ്ക്കും പുറമേ, സൗജന്യ ബിഎസ്എൻഎൽ ട്യൂൺ ആനുകൂല്യവും 107 രൂപ പ്ലാനിലുണ്ട്.
പ്രതിദിനം 3 രൂപ മാത്രമാണ് കോളിങ്, ഡാറ്റ ആവശ്യങ്ങൾക്കും 35 ദിവസത്തെ വാലിഡിറ്റിക്കുമായി ഈ പ്ലാനിൽ ചെലവ് വരുന്നത്. ഒരുപാട് കോളിങ്ങും ഡാറ്റ ആവശ്യങ്ങളുമൊന്നും ഇല്ലാത്ത സാധാരണക്കാരായ ആളുകൾക്ക് 107 രൂപയുടെ ഈ ബിഎസ്എൻഎൽ പ്ലാൻ ഏറെ ഉപകാരപ്പെടാറുണ്ട്.

347 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: പ്രതിദിനം 2ജിബി ഡാറ്റ ലഭിക്കുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ എന്ന നിലയിലും 54 ദിവസ വാലിഡിറ്റിയുള്ള ബിഎസ്എൻഎൽ പ്ലാൻ എന്ന നിലയിലും 347 രൂപയുടെ പ്ലാൻ ശ്രദ്ധിക്കപ്പെടുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ചലഞ്ചസ് അരീന മൊബൈൽ ഗെയിമിംഗ് സേവനവും ഈ പ്ലാനിൽ ഉൾപ്പെടുന്നു.
599 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ഡാറ്റ ആവശ്യങ്ങൾ ഉള്ളവർക്ക്, 3ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന ബിഎസ്എൻഎൽ പ്ലാൻ എന്ന നിലയിലും ദീർഘകാല വാലിഡിറ്റി വേണ്ടവർക്ക് 84 ദിവസം വാലിഡിറ്റി ലഭിക്കുന്ന പ്ലാൻ എന്ന നിലയിലും ഈ പ്ലാൻ അനുയോജ്യമാണ്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ഇതോടൊപ്പം ഉണ്ട്.
769 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: മികച്ച ആനുകൂല്യങ്ങളോടെ ദീർഘകാല വാലിഡിറ്റി ആഗ്രഹിക്കുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് ഈ പ്ലാൻ പരിഗണിക്കാം. ദിവസം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും സൗജന്യ ബിഎസ്എൻഎൽ ട്യൂൺസ്, ഇറോസ് നൗ എന്റർടൈൻമെന്റ്, ഹാർഡി മൊബൈൽ ഗെയിമിംഗ്, ലിസ്റ്റ്ൻ മ്യൂസിക് സർവീസസ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഇതിലുണ്ട്.

997 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: താരതമ്യേന കുറഞ്ഞ നിരക്കിൽ ദീർഘകാല വാലിഡിറ്റി, അൺലിമിറ്റഡ് കോളിങ്, പ്രതിദിന ഡാറ്റ എന്നിവയും അധിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു മികച്ച റീച്ചാർജ് പ്ലാൻ ആണ് ഇത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും പ്രതിദിനം 2ജിബി ഡാറ്റയും 160 ദിവസ വാലിഡിറ്റിയും അത്രയും ദിവസത്തേക്ക് എസ്എംഎസ് ആനുകൂല്യങ്ങളും ഇതിൽ ലഭ്യമാകും.


Click it and Unblock the Notifications








