Home
News

ബിഎസ്എൻഎൽ സിം ​ഉണ്ടോ? നഷ്ടപ്പെടുത്താൻ പാടില്ലാത്ത, 500 രൂപയ്ക്കുള്ളിലുള്ള 5 മികച്ച പ്ലാനുകൾ

സ്വകാര്യ ടെലിക്കോം കമ്പനികളുടെ റീച്ചാർജ് നിരക്ക് വർധനയ്ക്ക് പിന്നാലെ ബിഎസ്എൻഎൽ (BSNL) സിം ഉപയോഗിക്കാൻ താൽപര്യപ്പെടുന്ന ആളുകളുടെ എണ്ണം ദിവസവും കൂടിക്കൂടി വരികയാണ്. കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ബിഎസ്എൻഎല്ലിനെ ആളുകൾക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നത്. മറ്റ് കമ്പനികളുടെ ഒരു മാസ പ്ലാനിനായി ചെലവഴിക്കുന്ന തുകയുണ്ടെങ്കിൽ രണ്ടും മൂന്നും മാസമൊക്കെ സുഖമായി കഴിഞ്ഞുകൂടാനുള്ള പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ബിഎസ്എൻഎൽ വളരെ വലിയ ആശ്വാസമാണ്. 500 രൂപയിൽ താഴെ വിലയിൽ മികച്ച നിരവധി പ്ലാനുകൾ ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുണ്ട്. അ‌തിൽ ഏറ്റവും മികച്ച 5 പ്ലാനുകൾ ഇവിടെ പരിചയപ്പെടാം.

229 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: ഒരു മാസ വാലിഡിറ്റിയിൽ ഏറ്റവും മികച്ച ആനുകൂല്യങ്ങൾ ലഭ്യമാകുന്ന ഒരു റീച്ചാർജ് പ്ലാൻ ആഗ്രഹിക്കുന്നവർക്ക് 229 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ അ‌നുയോജ്യമാണ്. അ‌ൺലിമിറ്റഡ് വോയ്സ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഒരു മാസ വാലിഡിറ്റിയിൽ ഈ പ്ലാൻ പ്രധാനമായും നൽകുന്നത്.

ബിഎസ്എൻഎൽ സിം ​ഉണ്ടോ? നഷ്ടപ്പെടുത്താൻ പാടില്ലാത്ത 5 മികച്ച പ്ലാനുകൾ

249 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 45 ദിവസ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ എത്തുന്നത്. പ്രതിദിനം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. ഇത്രയും കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങളോടെ 45 ദിവസ വാലിഡിറ്റി നൽകുന്ന പ്ലാൻ മറ്റ് കമ്പനികളിൽ കാണാനാകില്ല.

347 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 54 ദിവസ വാലിഡിറ്റിയിൽ ആണ് ഈ ബിഎസ്എൻഎൽ പ്ലാൻ എത്തുന്നത്. പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് തുടങ്ങി പ്രധാന ടെലിക്കോം ആനുകൂല്യങ്ങളെല്ലാം ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

ബിഎസ്എൻഎൽ സിം ​ഉണ്ടോ? നഷ്ടപ്പെടുത്താൻ പാടില്ലാത്ത 5 മികച്ച പ്ലാനുകൾ

399 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 70 ദിവസമാണ് ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി. ഈ കാലയളവിലേക്കായി പ്രതിദിനം 1ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് വോയ്സ് കോളിങ് സൗകര്യം, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 399 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ ലഭ്യമാണ്.

485 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 80 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോളുകൾ പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ഈ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. മറ്റ് ടെലിക്കോം കമ്പനികളിൽ ഇത്രയും വാലിഡിറ്റിയിൽ ഈ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ഇരട്ടി തുക നൽകണം.

ഇവിടെ നൽകിയിരിക്കുന്ന 5 ബിഎസ്എൻഎൽ പ്ലാനുകൾ പരിശോധിച്ചാൽ അ‌വ വിവിധ വാലിഡിറ്റികളിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ഏറ്റവും മികച്ച ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന പ്ലാനുകളാണ് എന്ന് മനസിലാക്കാം. പല സ്വകാര്യ ടെലിക്കോം കമ്പനികളും ഒരു മാസ വാലിഡിറ്റിയിൽ നൽകുന്ന ആനുകൂല്യങ്ങൾക്ക് ഈടാക്കുന്ന തുകയുമായി താരതമ്യം ചെയ്താൽ ഈ പ്ലാനുകളുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് ആർക്കും സ്വയം മനസിലാക്കാനാകും.

ബിഎസ്എൻഎൽ സിം ​ഉണ്ടോ? നഷ്ടപ്പെടുത്താൻ പാടില്ലാത്ത 5 മികച്ച പ്ലാനുകൾ

സ്വകാര്യ ടെലിക്കോം കമ്പനികളുമായുള്ള മത്സരത്തിൽ റീച്ചാർജ് പ്ലാനുകളുടെ കാര്യത്തിൽ മേൽ​ക്കൈ ബിഎസ്എൻഎല്ലിന് തന്നെയാണ്. എന്നാൽ ഡാറ്റ വേഗത സംബന്ധിച്ച ചില പ്രശ്നങ്ങൾ ചിലയിടങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നു എന്നത് ഒരു പോരായ്മയാണ്. അ‌തിവേഗം 4ജി വ്യാപനം നടത്തി ഈ പ്രശ്നം പരിഹരിക്കാൻ ബിഎസ്എൻഎൽ ശ്രമിച്ചുവരികയാണ്. അ‌തിനാൽ വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് മികച്ച സേവനംതന്നെ ബിഎസ്എൻഎല്ലിൽ നിന്ന് പ്രതീക്ഷിക്കാം.

More from GizBot

Best Mobiles in India

English summary
BSNL has launched several great prepaid plans under Rs.500. The top 5 plans are priced at Rs 229, Rs 249, Rs 347, Rs 399 and Rs 485. BSNL Rs 229 plan is suitable for those who want a recharge plan with best benefits in one month validity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X