Home
News

ബിഎസ്എന്‍എല്‍ന്റെ അഞ്ച് കിടിലന്‍ പ്രീപെയ്ഡ് പ്ലാനുകള്‍

By Gizbot Bureau

ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാനുകള്‍ നിങ്ങളെ ആശയക്കുഴപ്പത്തില്‍ ആക്കാറുണ്ടോ? നിങ്ങള്‍ക്ക് ബിഎസ്എന്‍എല്‍ന്റെ ഏറ്റവും മികച്ച പ്ലാന്‍ ഏതാണെന്ന് അറിയാമോ? ടെലികോം മേഖലയില്‍ നിരന്തരം പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുന്നതിനാല്‍ ഏതു പ്ലാനാണ് മികച്ചതെന്നറിയാന്‍ പലര്‍ക്കും ബുദ്ധിമുട്ടായിരിക്കും.

ബിഎസ്എന്‍എല്‍ന്റെ അഞ്ച് കിടിലന്‍ പ്രീപെയ്ഡ് പ്ലാനുകള്‍

നിങ്ങളുടെ ആശയക്കുഴപ്പം മാറ്റാനായി ബിഎസ്എന്‍എല്‍ന്റെ ഏറ്റവും മികച്ച 5 പ്രീപെയ്ഡ് പ്ലാനുകള്‍, അതും 100 രൂപ താഴെ വില വരുന്നവയുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു. ഈ പ്ലാനുകള്‍ കോളുകളുടേയും ഡേറ്റ

ആനുകൂല്യങ്ങളുടേയും ഒരു മിശ്രിതമായിരിക്കും.

 ബിഎസ്എന്‍എല്‍ 19 രൂപ പ്ലാന്‍

ബിഎസ്എന്‍എല്‍ 19 രൂപ പ്ലാന്‍

ബിഎസ്എന്‍എല്‍ന്റെ 19 രൂപ പ്ലാനിന്റെ വലിഡിറ്റി 54 ദിവസമാണ്. പാന്‍-ഇന്ത്യ അടിസ്ഥാനത്തിലല്ല ഈ പ്ലാന്‍. തമിഴ്‌നാട്, ചെനൈ സര്‍ക്കിളുകളില്‍ മാത്രമാണ് ഈ പ്ലാന്‍ ലഭ്യമാകുന്നത്. ബിഎസ്എന്‍എല്‍ ടൂ ബിഎസ്എന്‍എല്ലിലേക്ക് വിളിക്കാന്‍ 15 പൈസയും ബിഎസ്എല്ലില്‍ നിന്നും മറ്റു നെറ്റ് വര്‍ക്കിലേക്ക് 35 പൈസയുമാണ് മിനിറ്റിന് ഈടാക്കുന്നത്. ഈ പ്ലാനിന്റെ വാലിഡിറ്റി കഴിഞ്ഞാല്‍ കമ്പനിയുടെ സാധാരണ കോള്‍ നിരക്കുകള്‍ അനുസരിച്ച് ചാര്‍ജ്ജ് ഈടാക്കുന്നതാണ്.

ബിഎസ്എന്‍എല്‍ 27 രൂപ പ്ലാന്‍

ബിഎസ്എന്‍എല്‍ 27 രൂപ പ്ലാന്‍

ബിഎസ്എന്‍എല്‍ന്റെ 27 രൂപ പ്ലാനിന്റെ വാലിഡിറ്റി 7 ദിവസമാണ്. അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 300എസ്എംഎസ്, 1ജിബി 2ജി/3ജി ഡേറ്റ എന്നിവ ഈ പ്ലാനില്‍ ലഭിക്കുന്നു. FUP ലിമിറ്റ് ഇല്ല എന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും പ്രധാന പ്രത്യേകത. മുംബൈ, ഡല്‍ഹി സര്‍ക്കിളുകളില്‍ ഈ പ്ലാന്‍ ലഭ്യമല്ല.

ബിഎസ്എന്‍എല്‍ 26 രൂപ, 47 രൂപ, 58 രൂപ പ്ലാനുകള്‍

ബിഎസ്എന്‍എല്‍ 26 രൂപ, 47 രൂപ, 58 രൂപ പ്ലാനുകള്‍

ഈ മൂന്നു പ്ലാനുകളും അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി കോളുകള്‍ ഉള്‍പ്പെടെയാണ് എത്തിയിരിക്കുന്നത്. എന്നാല്‍ ഈ കോളുകള്‍ ഡല്‍ഹി, മുംബൈ സര്‍ക്കിളുകളില്‍ മാത്രം ലഭ്യമല്ല. 26 രൂപ പ്ലാനിന്റെ വാലിഡിറ്റി 2 ദിവസവും 47 രൂപ പ്ലാന്‍ വാലിഡിറ്റി 11 ദിവസവും 58 രൂപ പ്ലാന്‍ വാലിഡിറ്റി 7 ദിവസവുമാണ്.

ഇതില്‍ 26 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി കോളുകള്‍ ഏതു നെറ്റ്വര്‍ക്കിലേക്കും ചെയ്യാം. കൂടാതെ പ്രതിദിനം 100എസ്എംഎസ് പ്രതിദിനം, 150എംബി ഡേറ്റ എന്നിവയും നല്‍കുന്നു. എന്നാല്‍ 47 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകള്‍ മാത്രമേ നല്‍കുന്നുളളൂ. ഡേറ്റ/എസ്എംഎസ് എന്നിവ ഈ പ്ലാനില്‍ ലഭ്യമല്ല. 58 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി വോയിസ് കോളുകള്‍, 100എസ്എംഎസ് പ്രതിദിനം, 500എംബി ഡേറ്റ എന്നിവ ലഭിക്കുന്നു.

ബിഎസ്എന്‍എല്‍ 39 രൂപ, 98 രൂപ, 99 രൂപ പ്ലാനുകള്‍

ബിഎസ്എന്‍എല്‍ 39 രൂപ, 98 രൂപ, 99 രൂപ പ്ലാനുകള്‍

ബിഎസ്എന്‍എല്‍ന്റെ സ്‌പെഷ്യല്‍ താരിഫ് ഓഫറിന്റെ കീഴിലാണ് ഈ മൂന്നു പ്ലാനുകളും വരുന്നത്. 39 രൂപ പ്ലാനിന് 10 ദിവസം വാലിഡിറ്റയും 98 രൂപ പ്ലാനിന് 26 ദിവസത്തെ വാലിഡിറ്റിയും 99 രൂപ പ്ലാനിന് 26 ദിസത്തെ വാലിഡിറ്റിയുമാണ് ലഭിക്കുന്നത്.

മുംബൈ, ഡല്‍ഹി എന്നീവിടങ്ങള്‍ ഒഴിയേ ബിഎസ്എന്‍എല്‍ന്റെ 39 രൂപ പ്ലാന്‍ അണ്‍ലിമിറ്റഡ് കോളുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇതിനോടൊപ്പം 100എസ്എംഎസും ഉണ്ട്.

എന്നാല്‍ 99 രൂപ പ്ലാനില്‍ ഏതു നെറ്റ്വര്‍ക്കിലേക്കും എസ്റ്റിഡി, ലോക്കല്‍ കോളുകള്‍ ചെയ്യാം. 98 രൂപ പ്ലാനില്‍ 1.5ജിബി ഡേറ്റ പ്രതിദിനം നല്‍കുന്നതല്ലാതെ മറ്റൊരു ആനുകൂല്യങ്ങളും നല്‍കുന്നില്ല.

More from GizBot

Best Mobiles in India

English summary
Top 5 BSNL prepaid plans which you should consider before your next recharge
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X