2015-ല്‍ ആപ്പിള്‍ മെനഞ്ഞെടുക്കാന്‍ പോകുന്ന ഡിവൈസുകള്‍....!

Written By:

ആപ്പിള്‍ ഐഫോണ്‍ 6-ഉം ആപ്പിള്‍ 6 പ്ലസ്-ഉം കഴിഞ്ഞ കൊല്ലം അവതരിപ്പിച്ച് വിപണിയില്‍ മുന്തിയ ഇനം ഫോണുകളുടെ ക്രിയാത്മകമായ ഏറ്റുമുട്ടലുകള്‍ക്ക് വെടിമരുന്നിട്ട കപര്‍ട്ടിനൊ ഭീമന്‍ വന്‍ 2015-ന് തയ്യാറെടുക്കുകയാണ്. ഐപാഡ് എയര്‍ 2, ഐപാഡ് മിനി 3, ഒഎസ് എക്‌സ് യോസ്‌മൈറ്റ്, ഐഒഎസ് 8 എന്നിവയും ആപ്പിള്‍ 2014-ല്‍ വിപണിയില്‍ എത്തിച്ചു.

സ്‌ക്രീന്‍ വലിപ്പത്തില്‍ മികച്ച രൂപ വ്യതിയാനത്തിനാണ് ഐഫോണുകള്‍ തുടക്കമിട്ടതെങ്കില്‍, ആപ്പിളിന്റെ മൊബൈല്‍, ഡെസ്‌ക്ടോപ് ഓപറേറ്റിങ് സിസ്റ്റങ്ങള്‍ തമ്മില്‍ മികച്ച സമന്വയമാണ് ഐഒഎസ് 8, ഒഎസ് എക്‌സ് യോസ്‌മൈറ്റ് എന്നിവ ഉറപ്പാക്കുന്നത്.

ലാഭകണക്കില്‍ ഏറ്റവും വലിയ എതിരാളി സാംസങ് താഴെ പോയെങ്കില്‍, അന്താരാഷ്ട്ര തലത്തില്‍ ആപ്പിളിന് വന്‍ നേട്ടമാണ് 2014-ല്‍ ഉണ്ടായത്. ആപ്പിള്‍ 2015-ല്‍ തിരികൊളുത്തുമെന്ന് പ്രതീക്ഷിക്കുന്ന 5 ഡിവൈസുകളെ പരിശോധിക്കുകയാണ് ചുവടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

സെപ്റ്റംബര്‍ 2014-ല്‍ ആപ്പിള്‍ വാച്ച് അവതരിപ്പിച്ചെങ്കിലും ഇതിന്റെ തുടര്‍ച്ചകള്‍ ഇക്കൊല്ലം ഉണ്ടാകുമെന്ന് കരുതപ്പെടുന്നു. 38 എംഎം, 42 എംഎം പതിപ്പുകളുടെ പണിപ്പുരയിലാണ് ആപ്പിള്‍.

2

ഏപ്രില്‍, ജൂണ്‍ മാസങ്ങളിലായി ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഐപാഡ് പ്രൊ-യില്‍ 7 എംഎം കനം, 2 ജിബി റാം, ടച്ച് ഐഡി ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 802.11എസി വൈഫൈ പിന്തുണ എന്നീ സവിശേഷതകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

3

ഐപാഡ് എയര്‍, ഐപാഡ് മിനി എന്നിവയുടെ അടുത്ത തലമുറ പതിപ്പുകള്‍ 2015 അവസാനത്തോടെ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാലും ഈ ഡിവൈസുകളില്‍ വലിയ രൂപ മാറ്റങ്ങള്‍ക്ക് ആപ്പിള്‍ മുതിരില്ലെന്നാണ് കരുതപ്പെടുന്നത്.

 

4

ഐപാഡ് മിനി 4-ല്‍ എ8എക്‌സ് പ്രൊസസ്സറും ഐപാഡ് എയര്‍ 2-ന്റേത് പോലുളള വളരെ കനം കുറഞ്ഞ രൂപഘടനയും ഉണ്ടാകുമെന്നാണ് കരുതുന്നത്.

5

ഐഫോണ്‍6/ ഐഫോണ്‍ 6 പ്ലസ് എന്നിവയുടെ പിന്‍ഗാമികളെ സെപ്റ്റംബര്‍ 2015-ഓടെ ആപ്പിള്‍ പരിചയപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത തലമുറ ഐഫോണുകള്‍ ഐഫോണ്‍ 7 എന്നോ ഐഫോണ്‍ 6 എസ് എന്നോ ആണ് അറിയപ്പെടാന്‍ സാധ്യത. ഈ ഡിവൈസില്‍ ചിത്രങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനായി ഇരട്ട ലെന്‍സ് ക്യാമറ യൂണിറ്റിന്റെ പണിപ്പുരയിലാണ് ആപ്പിള്‍.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Top 5 Devices From Apple In 2015: Apple Watch, iPad Pro, iPhone 7/6S, iPad Air 3 And iPad Mini 4.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot