ഇന്ത്യയില്‍ ലഭ്യമായ അഞ്ച് സ്മാര്‍ട്‌വാച്ചുകള്‍

By Bijesh
|

സ്മാര്‍ട്‌വാച്ച് എന്നത് പുതിയ സങ്കല്‍പമല്ല. 2009-ല്‍ തന്നെ സാംസങ്ങും എല്‍.ജിയും സ്മാര്‍ട്‌വാച്ച് ഫോണ്‍ എന്ന ആശയം മനസിലിട്ടിരുന്നു. അന്ന് വിപണിയില്‍ അത്ര മികച്ച പ്രതികരണമല്ല ഇതിന് ലഭിച്ചത്.

 

എന്നാല്‍ ഇപ്പോള്‍ സ്ഥിതിമാറി. സ്മാര്‍ട് വാച്ചുകള്‍ തരംഗമാവാന്‍ പോകുന്നതായാണ് ഉപഭോക്താക്കളുടെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെയാണ് സാംസങ്ങ്, സോണി ഉള്‍പ്പെടെയുള്ള കമ്പനികള്‍ പുതിയ സ്മാര്‍ട് വാച്ചുകള്‍ നിര്‍മിക്കുന്നത്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കഴിഞ്ഞ ഐ.എഫ്.എയിലാണ് സാംസങ്ങ് ഗാലക്‌സി ഗിയര്‍ സ്മാര്‍ട്‌വാച്ച് അവതരിപ്പിച്ചത്. ഈ മാസം 25 മുതല്‍ ഇത് ഇന്ത്യന്‍ സ്‌റ്റോറുകളില്‍ ലഭ്യമാവും. കാമറ, മൈക്രോഫോണ്‍ എന്നിവയുള്ള സ്മാര്‍ട് വാച്ച് ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസിലാണ് പ്രവര്‍ത്തിക്കുന്നത്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

അതോടൊപ്പം തന്നെ സോണിയും അവരുടെ സ്മാര്‍ട് വാച്ച് 2 പുറത്തിറക്കി. ഗാലക്‌സി ഗിയറിനേക്കാളും വില കുറവാണ് സോണിയുടെ സ്മാര്‍ട് വാച്ചിന്. 14990 രൂപയാണ് വില. എന്നാല്‍ ഇതിലും കുറഞ്ഞ വിലയ്ക്ക് സോണിയുടെ സ്മാര്‍ട് വാച്ച് 1 ലഭിക്കും.

ഈ രണ്ടു കമ്പനികള്‍ക്കു പുറമെ ജപ്പാനീസ് കമ്പനിയായ കാഷ്യോയും സ്മാര്‍ട് വാച്ച് പുറത്തിറക്കിയിട്ടുണ്ട്. നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏതാനും സ്മാര്‍ട് വാച്ചുകള്‍ ഒന്നു പരിചയപ്പെടാം.

കാഷ്യോ G ഷോക് GB 6900 AB-1

കാഷ്യോ G ഷോക് GB 6900 AB-1

ആപ്പിള്‍ ഐഫോണ്‍ 5 (ഐ.ഒ.എസ്. 6.1, ഐ.ഒ.എസ്. 6.0.1, ഐ.ഒ.എസ്. 6.0, ഐ.ഒ.എസ്. 5.1.1), ഐ ഫോണ്‍ 4എസ്.(ഐ.ഒ.എസ 6.1, ഐ.ഒ.എസ 6.0.1, ഐ.ഒ.എസ 6.0, ഐ.ഒ.എസ 5.1.1) എന്നിവയ്‌ക്കൊപ്പം മാത്രമെ പ്രവര്‍ത്തിപ്പിക്കാനാവു. കോളുകള്‍ എടുക്കാനും മെസേജുകള്‍ വായിക്കാനും വാച്ചിലൂടെ സാധിക്കും.

 

സോണി സ്മാര്‍ട് വാച്ച് 2

സോണി സ്മാര്‍ട് വാച്ച് 2

സോണി ആദ്യം ഇറക്കിയ സ്മാര്‍ട് വാച്ചിന്റെ പിന്‍തുടര്‍ച്ചക്കാരനാണ് സ്മാര്‍ട്‌വാച്ച് 2. NFC ടെക്‌നോളജിയാണ് പ്രത്യേകത. ആന്‍ഡ്രോയ്ഡ് 4.0 യോ അതിനു മുകളിലോ ഉള്ള സ്മാര്‍ട്‌ഫോണുകളിലേ ഈ വാച്ച് കണക്റ്റ് ചെയ്യാന്‍ കഴിയു.

 

സാംസങ്ങ് ഗാലക്‌സി ഗിയര്‍
 

സാംസങ്ങ് ഗാലക്‌സി ഗിയര്‍

കാഴ്ചയില്‍ സോണി സ്മാര്‍ട് വാച്ചിനേക്കാളും ആകര്‍ഷകമാണ് സാംസങ്ങ് ഗാലക്‌സി ഗിയര്‍. എന്നാല്‍ ഇതും തെരഞ്ഞെടുത്ത ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാത്രമെ പ്രവര്‍ത്തിക്കു.

 

I,m വാച്ച്

I,m വാച്ച്

ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്., ബ്ലാക്‌ബെറി എന്നി ഓപ്പറേറ്റിംഗ് സിസ്റ്റ്മുള്ള ഫോണുകളില്ലൊം ഐ.എം. വാച്ച് കണക്റ്റ് ചെയ്യാം. ഇ-മെയില്‍, ഫേസ് ബുക്ക്, ട്വിറ്റര്‍, എന്നിവയും ടെക്‌സ്റ്റ് മെസേജുകളും പരിശോധിക്കാന്‍ ഇതില്‍ സാധിക്കും.

 

സോണി സ്മാര്‍ട് വാച്ച് (പഴയ മോഡല്‍)

സോണി സ്മാര്‍ട് വാച്ച് (പഴയ മോഡല്‍)

ഇന്‍കമിംഗ് കോളുകള്‍ എടുക്കാനും സ്മാര്‍ട്‌ഫോണിലെ മ്യൂസിക് പ്ലെയര്‍ പ്രവര്‍ത്തിപ്പിക്കാനും നോടിഫിക്കേഷനുകള്‍ വായിക്കാനും ഈ സ്മാര്‍ട് വാച്ചിനു സാധിക്കും. ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ മാത്രമെ വാച്ച് പ്രവര്‍ത്തിക്കു.

 

 

ഇന്ത്യയില്‍ ലഭ്യമായ അഞ്ച് സ്മാര്‍ട്‌വാച്ചുകള്‍
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X