2014-ലെ ഏറ്റവും മികച്ച 5 സ്മാര്‍ട്‌വാച്ചുകള്‍

By Bijesh
|

അടുത്ത കാലത്തായി സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കള്‍ കൂടുതലായി വെയറബിള്‍ ഡിവൈസുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗൂഗിള്‍ ഗ്ലാസ്, സാംസങ്ങ് ഗിയര്‍ ഫിറ്റ് റിസ്റ്റ് ബൊന്‍ഡ് തുടങ്ങി വിവധ ഉപകരണങ്ങള്‍ നമ്മള്‍ കണ്ടു. എന്നാല്‍ അതിനേക്കാളേറെ പ്രചാരം ലഭിച്ചത് സ്മാര്‍ട്‌വാച്ചുകള്‍ക്കാണ്.

 

സാംസങ്ങ്, സോണി, മോട്ടറോള തുടങ്ങിയ കമ്പനികള്‍ ഇതിനോടകം സ്മാര്‍ട്‌വാച്ചുകള്‍ പുറത്തിറക്കി കഴിഞ്ഞു. എല്‍.ജിയുള്‍പ്പെടെ പല കമ്പനികളും പുതിയ വാച്ചിന്റെ പണിപ്പുരയിലാണ്.

സ്മാര്‍ട്‌വാച്ചുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത മനസിലാക്കിക്കൊണ്ടുതന്നെ വെയറബിള്‍ ഡിവൈസുകള്‍ക്കായി ഗൂഗിള്‍ ആന്‍ഡ്രോയ്ഡിന്റെ പുതിയ വേര്‍ഷന്‍ 'ആന്‍ഡ്രോയ്ഡ് വെയര്‍' അവതരിപ്പിക്കുകയും ചെയ്തു. എല്‍.ജി., മോട്ടറോള തുടങ്ങിയ കമ്പനികള്‍ ഗൂഗിളുമായി ചേര്‍ന്ന് ആന്‍ഡ്രോയ്ഡ് വെയര്‍ സ്മാര്‍ട്‌വാച്ചുകള്‍ നിര്‍മിക്കുകയാണ് ഇപ്പോള്‍.

മോട്ടറോളയുടെ മോട്ടോ 360 സ്മാര്‍ട് വാച്ചും എല്‍.ജിയുടെ ജി വാച്ചും താമസിയാതെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. അതോടൊപ്പം സോണി, പെബിള്‍ തുടങ്ങിയ കമ്പനികളും സ്മാര്‍ട്‌വാച്ചുമായി രംഗത്തുണ്ട്.

എന്തായാലും ഇതുവരെയുള്ള റിപ്പോര്‍ടുകള്‍ പ്രകാരം 2014-ലെ ഏറ്റവും മികച്ച 5 സ്മാര്‍ട്‌ഫോണുകള്‍ ഏതെല്ലാമെന്ന് ചുവടെ കൊടുക്കുന്നു.

#1

#1

ആന്‍ഡ്രോയ്ഡ് വെയര്‍ ഒ.എസുമായി പുറത്തിറങ്ങുന്ന ആദ്യ സ്മാര്‍ട് വാച്ച് ആയിരിക്കും മോട്ടറോള മോട്ടോ 360. വാച്ചിശന്റ സാങ്കേതിക വശങ്ങളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും നിരവധി ചിത്രങ്ങള്‍ ഇതിനോടകം ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വട്ടത്തിലുള്ള ഡയലും മനോഹരമാല ഡിസൈനുമാണ് വാച്ചിന്. കൂടാതെ ഗൂഗിളിന്റെ വോയ്‌സ് അസിസ്റ്റന്റ് സംവിധാനമായ ഗൂഗിള്‍ നൗവും വാച്ചിലുണ്ടാകും. ആന്‍ഡ്രോയ്ഡ് 4.3 യോ അതിനു മുകളിലോ ഉള്ള സ്മാര്‍ട്‌ഫോണുകളുമായി മോട്ടോ 360 കണക്റ്റ് ചെയ്യാം. വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനമായിരിക്കും ഇണ്ടാവുക എന്നും അറിയുന്നു.

 

#2

#2

എല്‍.ജി യുടെ ആദ്യ സ്മാര്‍ട്‌വാച്ചാണ് ജി വാച്ച്. ആന്‍ഡ്രോയ്ഡ് വെയര്‍ ഒ.എസ്. തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. ഈ വര്‍ഷം രണ്ടാം പാദത്തോടെ വാച്ച് പുറത്തിറങ്ങമെന്നാണ് കരുതുന്നത്. ഈ വാച്ചിലും വോയ്‌സ് കമാന്‍ഡ് സപ്പോര്‍ട് ചെയ്യും.

 

#3
 

#3

ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ഫോണുകളുമായി കണക്റ്റ് ചെയ്ത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സ്മാര്‍ട്‌വാച്ചാണ് പെബിള്‍ ്‌സറ്റീല്‍. സാങ്കേതികമായി മികച്ചതാണെന്നു മാത്രമല്ല, ഡിസൈനും മനോഹരമാണ്. പ്രത്യേക ആപ് സ്‌റ്റോളും ഇതിലുണ്ട്. 14,940 രൂപയാണ് ഏകദേശ വില.

 

#4

#4

സാംസങ്ങ് ആദ്യം പുറത്തിറക്കിയ സ്മാര്‍ട്‌വാച്ചായ ഗാലക്‌സി ഗിയര്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആന്‍ഡ്രോയ്ഡ് ഒ.എസ്. ഒഴിവാക്കി സ്വന്തമായി വികസിപ്പിച്ച ടിസെന്‍ ഒ.എസില്‍ പുതിയ സ്മാര്‍ട്‌വാച്ച് ഇറക്കാന്‍ സാംസങ്ങ് ഒരുങ്ങിയത്. സാംസങ്ങ് ഗിയര്‍ 2 എന്നു പേരിട്ട വാച്ചിന് 1.6 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ, 2 എം.പി. ക്യാമറ, ഇന്‍ഫ്രറെഡ് സെന്‍സര്‍, വാച് ഓണ്‍ ടി.വി. റിമോട് ആപ്, ഹാര്‍ട്‌റേറ്റ് മോണിറ്റര്‍ എന്നിവയുള്ള വാച്ച് മ്യൂസിക് പ്ലെയറായും പ്രവര്‍ത്തിക്കും. 315 mAh ആണ് ബാറ്ററി. 17 ഗാലക്‌സി ഉപകരണങ്ങളുമായി ഇത് കണക്റ്റ് ചെയ്യാം. 21,900 രൂപയാണ് വില.

 

#5

#5

സോണി പുറത്തിറക്കിയ ആദ്യ സ്മാര്‍ട്‌വാച്ചിന്റെ പരിഷ്‌കരിച്ച പതിപ്പാണ് സോണി സ്മാര്‍ട്‌വാച്ച് 2. രൂപത്തിലും ഭാവത്തിലും സാങ്കേതികമായും മികച്ചു നില്‍ക്കുന്ന വാച്ച് എല്ലാ ആന്‍ഡ്രോയ്ഡ് ഉപകരണങ്ങള്‍ക്കൊപ്പവും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നണ് കമ്പനി അവകാശപ്പെടുന്നത്. 1.6 ഇഞ്ച് കളര്‍ ഡിസ്‌പ്ലെയും 220-176 പിക്‌സല്‍ റെസല്യൂഷനും സ്‌ക്രീനിന്റെ പ്രത്യേകതകളാണ്. 12,900 രൂപയാണ് വില.

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X