ശരീരത്തിലെ കലോറിയുടെ അളവറിയാം ഈ ഗാഡ്ജറ്റുകളുണ്ടെങ്കില്‍...

Posted By:

സാങ്കേതികവിദ്യ ഏറെ പുരോഗമിച്ചു കഴിഞ്ഞു. എന്തിനും ഏതിനും ഇപ്പോള്‍ ടെക്‌നോളജിയുടെ സഹായം ആവശ്യമാണ്. മനുഷ്യന്റെ ജീവിത രീതികളെയും ഇത് ഏറെ സ്വാധീനിച്ചിട്ടുണ്ട്. ജീവിതം ലളിതമാക്കാനും സൗകര്യപ്രദമാക്കാനും സഹായിക്കുന്ന നിരവധി ഗാഡ്ജറ്റുകള്‍ ഇന്ന് നമുക്ക് ലഭ്യമാണ്.

ഫിറ്റ്‌നസ് ഗാഡ്ജറ്റുകളാണ് ഇതില്‍ എടുത്തുപറയേണ്ടത്. ശാരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് എല്ലാ വിധത്തിലും ഇവ സഹായിക്കുന്നുണ്ട്. അതില്‍ പ്രധാനം ഭക്ഷണക്രമമാണ്. തിരക്കു പിടിച്ച ജീവിതത്തില്‍, ഫാസ്റ്റ്ഫുഡ് യുഗത്തില്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധകൊടുക്കാന്‍ എത്രപേര്‍ക്ക് കഴിയാറുണ്ട്.?

അതുകൊണ്ടുതന്നെ ശരീരത്തിലെ കലോറിയുടെ അളവറിയാനും ഇന്ന് ഭക്ഷണക്രമം നിശ്ചയിക്കാനും സഹായിക്കുന്ന ഏതാനും ഗാഡ്ജറ്റുകളാണ് നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. അവ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫിറ്റ്ബിറ്റ് അള്‍ട്ര

കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ രേഖപ്പെടുത്തിയാല്‍ അതില്‍ എത്ര കലോറി അടങ്ങിയിരിക്കുന്നു എന്ന് കൃത്യമായി അറിയാന്‍ സാധിക്കും. അതോടൊപ്പം ശരീരത്തില്‍ നിന്ന് എത്രകലോറി നഷ്ടപ്പെട്ടു എന്നും ഈ ഉപകരണം കണക്കാക്കും.

 

ബോഡി മീഡിയ ഫിറ്റ്

വ്യക്തിയുടെ വ്യായാമവും ഉറക്കമുള്‍പ്പെടെയുള്ള ജീവിത രീതികളും മനസിലാക്കി എത്രത്തോളം കലോറി ബേണ്‍ ചെയ്തു എന്ന് കണ്ടെത്തുന്ന ഉപകരണമാണ് ബോഡി മീഡിയ ഫിറ്റ്. കൂടാതെ ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമായ ഭക്ഷണങ്ങളും ഭക്ഷണ രീതികളും വിവിരിക്കുകയും ചെയ്യുന്നുണ്ട് ഈ ഫിറ്റ്‌നസ് ഗാഡ്ജറ്റ്.

 

The MOTOACTV

ബ്ലുടൂത്ത് വഴി സ്മാര്‍ട്‌ഫോണുമായി കണക്റ്റ് ചെയ്യാന്‍ കഴിയുന്ന ഈ ഉപകരണം നിങ്ങളുടെ വ്യായാമക്രമം പരിശോധിച്ച് എത്ര കലോറി ബേണ്‍ ചെയ്തു എന്ന് കണ്ടെത്താന്‍ സഹായിക്കും.

 

ഫിലിപ്‌സ് ഡയരക്റ്റ് ലൈഫ് ആക്റ്റിവിറ്റി ട്രാക്കര്‍

നിങ്ങളുടെ ഓരോ ചലനങ്ങളും ഒപ്പിയെടുത്ത് എത്ര കലോറി ബേണ്‍ ചെയ്തു എന്ന് കണ്ടെത്തും ഈ ഉപകരണം. പോക്കറ്റിലിടാന്‍ കഴിയുന്ന ഫിറ്റ്‌നസ് ട്രാക്കര്‍ വാട്ടര്‍പ്രൂഫ് ആണ്. അതുകൊണ്ടുതന്നെ നീന്തുന്ന സമയത്തും ഇത് ഉപയോഗിക്കാം.

 

അഡിഡാസ് മൈകോച്ച് പേസര്‍

ശരിയായ ആരോഗ്യത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ ഓഡിയോയുടെ സഹായത്തോടെ ലഭ്യമാക്കും ഈ ഗാഡ്ജറ്റ്. കൂടാതെ ഹൃദയമിടിപ്പ്, നടന്ന ദൂരം, ബേണ്‍ ചെയ്ത കലോറിയുടെ അളവ് എന്നിവയെല്ലാം അറിയുകയും ചെയ്യാം.

 

നൈക് പ്ലസ് സ്യൂട്

സ്മാര്‍ട്‌ഫോണുമായി കണക്റ്റ് ചെയ്യാവുന്ന ഈ ഉപകരണം നിങ്ങളുടെ വ്യായാമത്തിന്റെ അളവ്, നടന്ന ദൂരം, വേഗത, എത്ര കലോറി ബേണ്‍ ചെയ്തു എന്നിവയെല്ലാം മനസിലാക്കാന്‍ സഹായിക്കും.

 

സ്‌ട്രൈവ് ഫിറ്റ്‌നസ് ട്രാക്കര്‍

വ്യായാമരീതികള്‍ അളക്കുന്നതിനൊപ്പം എത്ര കലോറി ബേണ്‍ ചെയ്തു എന്ന് മനസിലാക്കാന്‍ ഈ ഉപകരണം സഹായിക്കും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot