എല്‍.ജി ജി 3ക്ക് മാറ്റുകൂട്ടാന്‍ ആക്‌സസറികളും...

Posted By:

അടുത്തിടെ ലോഞ്ച് ചെയ്തതില്‍ വച്ച് ഏറ്റവും മികച്ച സ്മാര്‍ട്‌ഫോണ്‍ എന്ന പേര് ഇതിനോടകം സ്വന്തമാക്കിയ സ്മാര്‍ട്‌ഫോണാണ് എല്‍.ജി ജി 3. കൊടുക്കുന്ന വിലയ്ക്ക് അനുസൃതമായ നിലവാരവും ഫോണിനുണ്ട് എന്നതുതന്നെയാണ് ിതിനു കാരണം.

എന്നാല്‍ എല്‍.ജി ജി 3യോടൊപ്പം ഏതാനും ആക്‌സസറികളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഫോണിന്റെ സുരക്ഷയ്ക്കുതകുന്നതും ഉപയോഗം എളുപ്പമാക്കുന്നതുമായ ഉപകരണങ്ങളാണ് ഇത്. അവ ഏതൊക്കെയെന്ന് ചുവടെ കൊടുക്കുന്നു. അതോടൊപ്പം ഉപയോഗം വ്യക്തമാക്കുന്ന വീഡിയോയും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എല്‍.ജി ജി 3യുടെ ബാക്പാനല്‍ കണ്ടാല്‍ മെറ്റലാണെന്നു തോന്നുമെങ്കിലും പ്ലാസ്റ്റിക് ആണെന്നു തോന്നും. അതുകൊണ്ടുതന്നെ പരുക്കുകള്‍ ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. ഇതിനുള്ള പരിഹാരമാണ് ലെതര്‍ കൊണ്ട് നിര്‍മിച്ച പ്രീമിയം ഹാര്‍ഡ് കെയ്‌സ്. കവര്‍ മാറ്റാതെ തന്നെ Qi വയര്‍ലെസ് ചാര്‍ജറുകളുമായി ഫോണ്‍ കണക്റ്റ് ചെയ്യാന്‍ കഴിയും.

 

4800 mAh വരുന്ന വയര്‍ലെസ് ചാര്‍ജര്‍ ഒന്നിലധികം തവണ ജി 3 സ്മാര്‍ട്‌ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സഹായിക്കും. Qi കോംപിറ്റബിള്‍ ആയതിനാല്‍ വയര്‍ലെസ് ആയും ചാര്‍ജ് ചെയ്യാന്‍ കഴിയും.

 

ഫോണ്‍ താഴെ വീണാല്‍ പോലും പരുക്കേല്‍ക്കില്ല എന്നതാണ് ഈ കെയ്‌സിന്റെ പ്രത്യേകത. അതേസമയം ഭാരക്കൂടുതല്‍ ഇല്ലതാനും. ഫോണിനോട് ചേര്‍ന്നു നില്‍ക്കുന്നതിനാല്‍ വലിപ്പം കൂടുതലായി തോന്നുകയുമില്ല.

 

ബോസ് കമ്പനി എല്‍.ജി ജി 3 ക്കു വേണ്ടി തയാറാക്കിയ നോയ്‌സ് കാന്‍സലേഷന്‍ സംവിധാനമുള്ള ഇയറഫോണാണ് ഇത്. പുറത്തുനിന്നുള്ള ശബ്ദങ്ങള്‍ ഒരിക്കലും സുഖകരമായ കേള്‍വിക്ക് തടസമാകില്ല എന്നതാണ് ഗുണം.

 

ജി 3 സ്മാര്‍ട്‌ഫോണിന്റെ സ്‌ക്രീന്‍ വരവീഴുന്നതില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള കെയ്‌സ് ആണ് ഇത്. സ്‌ക്രീന്‍ പൂര്‍ണമായും മറയ്ക്കുമെങ്കിലും മെസേജോ മിസ്ഡ് കോളോ വരുമ്പോള്‍ നോട്ടിഫിക്കേഷന്‍ ലഭിക്കും. കവറിനു പുറത്ത് വൃത്താകൃതിയിലുള്ള വിന്‍ഡോയാണ് നോട്ടിഫിക്കേഷനുകള്‍ ലഭ്യമാക്കുന്നത്.

 

ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച സ്‌ക്രീന്‍ കവചമാണ് ഇത്. ഗ്ലാസിന്റെ നേര്‍ത്ത ഷീറ്റ് കൊണ്ടുണ്ടാക്കിയ ഈ കവര്‍ സ്‌ക്രീനില്‍ വരവീഴുന്നതും വിരലടയാളം പതിയുന്നതും തടയും. ഏറെക്കാലം ഈടുനില്‍ക്കുന്നതുമാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

<center><iframe width="100%" height="360" src="//www.youtube.com/embed/MzRdoHptaKs?feature=player_detailpage" frameborder="0" allowfullscreen></iframe></center>

English summary
Top 7 LG G3 accessories-Review, LG G3 Accessories, Review of LG G3 Accessories, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot