ഈമെയില്‍ സ്‌കാമുകള്‍! നിങ്ങള്‍ തീര്‍ച്ചയായും അറിയുക!

Written By:

നാം ശ്രദ്ധിച്ചില്ല എങ്കില്‍ വഞ്ചന നിങ്ങളെ എല്ലാവരേയും ബാധിക്കും. ഇന്ന് കുറച്ച് ഈമെയില്‍ സ്‌കാമുകളെ കുറിച്ച് ഞങ്ങള്‍ ഇവിടെ പറയാം.

ഇത് നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യമാണ്.

ജിയോ ഫോണ്‍ വാങ്ങണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണോ നിങ്ങള്‍?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലോട്ടറി സ്‌കാം

ലോട്ടറിയുടെ പേരിലാണ് ഇന്ന് ലോകമെമ്പാടും വലിയ തോതിലുളള അഴിമതികള്‍ നടക്കുന്നത്. ഈ സാഹചര്യത്തില്‍ നിങ്ങള്‍ ഓണ്‍ലൈന്‍ അല്ലെങ്കില്‍ വിദേശത്ത് ഒരു വലിയ തോതില്‍ പണം നേടി എന്ന കത്ത് ലഭിക്കും. ഇത് ഒഴിവാക്കാന്‍ ഏറ്റവും നല്ലൊരു മാര്‍ഗ്ഗം ഇതിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുക.

സര്‍വേ സ്‌കാം

ഇത് വളരെ ശ്രദ്ധിക്കേണ്ട അഴിമതികളില്‍ ഒന്നാണ്. ആഗോള പ്രശ്‌നങ്ങളോ യുദ്ധമോ പോലെയുളള താത്പര്യം വെളിപ്പെടുത്തുന്ന ഇമെയിലുകള്‍ നിങ്ങള്‍ക്ക് ചില വഞ്ചകര്‍ അയക്കും. നിങ്ങളുടെ ഇന്‍പുട്ട് ഒരു സര്‍വ്വേയില്‍ പൂരിപ്പിക്കാന്‍ പറയും. എന്നാല്‍ നിങ്ങള്‍ ഈ സര്‍വേ ലിങ്ക് ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ക്ഷുദ്രകരമായ സ്‌പൈവെയര്‍ അല്ലെങ്കില്‍ ക്ഷുദ്രവെയര്‍ ഇന്‍സ്റ്റോള്‍ ആകും. ഈ വയറസ് നിങ്ങളുടെ പാസ്വേഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നവ ശേഖരിക്കുന്നതാണ്.

നിങ്ങളുടെ സ്മാർട്ട്ഫോൺ ബാറ്ററി ഊറ്റുന്ന ആപ്ലിക്കേഷനുകൾ

 

 

വര്‍ക്ക് ഫ്രം ഹോം സ്‌കാം (Work From home Scam)

ഇക്കാലത്ത് സാധാരണയായി കാണുന്ന ഒന്നാണ് ഇത്, അതായത് വീട്ടിലിരുന്നു ജോലി ചെയ്ത് പണം ഉണ്ടാക്കാം എന്ന്. ഇതിന് 200 മുതല്‍ 300 വരെ ഡോളരായിരിക്കും വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഈ ജോലി ആരംഭിക്കുന്നതിനു മുന്‍പ് ഒരു ഡിപ്പോസിറ്റ് തുക കമ്പനിക്ക് നല്‍കാന്‍ ആവശ്യപ്പെടും. ഇങ്ങനെ ചെയ്യുന്നതിനു മുന്‍പ് ആ കമ്പനിയെ കുറിച്ച് കൂടുതല്‍ അന്വേഷിക്കണം.

ഫിഷിംഗ് സ്‌കാം

ഇത് നിയമാനുസൃതമായ ഓര്‍ഗനൈസേഷനെ പോലെ കാണിക്കുന്ന തട്ടിപ്പാണ്. നിങ്ങളുടെ യൂസര്‍നെയിമും പാസ്വേഡും കാണിച്ച് ഇത് തുറക്കാന്‍ ആവശ്യപ്പെടുന്നു. ഇതിലൂടെ അവര്‍ക്ക് നിങ്ങളുടെ അക്കൗണ്ട് ആക്‌സസ് ചെയ്യാന്‍ സാധിക്കും.

നൈജീരിയന്‍ ഇമെയില്‍ സ്‌കാം (Nigerian email scam)

ഈ മെയില്‍ സാധാരണ തുടങ്ങുന്നത് 'Hi Dear, complaints to you and thanks your precious time to reply to my email. ' എന്നായിരിക്കും. ഇത് നിങ്ങളില്‍ നിന്നും പണം തട്ടി എടുക്കാനുളള മാര്‍ഗ്ഗമാണ്. ഇതിനെ 419 ഫ്രോഡ് എന്നു പറയുന്നു. ഇത് നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യുകയോ അവഗണിക്കുകയോ ചെയ്യാം.

ക്വിസ് സ്‌കാം

' നിങ്ങള്‍ ഏത് ഗെയിം ഓഫ് ത്രോണ്‍സ് കഥാപാത്രമാണ്?' എന്നിങ്ങനെയുളള ക്വിസുകള്‍ ചോദിക്കും. ഇതില്‍ നിങ്ങള്‍ക്ക് പ്രതിമാസ ചാര്‍ജ്ജുകളും ഈടാക്കാന്‍ കഴിഞ്ഞേക്കും. ഇങ്ങനെയുളള സ്‌കാം മെസേജുകളും ഒഴിവാക്കാന്‍ ശ്രമിക്കുക.

ഹിഡന്‍ യുആര്‍എല്‍ സ്‌കാം

ഇത് TinyURL ലിങ്കുകള്‍ ഉപയോഗിച്ച് ട്വിറ്ററില്‍ വളരെയധികം സംഭവിക്കാറുണ്ട്. ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതിനു മുന്‍പ് അവരുടെ മുന്‍പത്തെ പ്രൊഫൈല്‍ അപ്‌ഡേറ്റുകള്‍ പരിശോധിക്കുക. അവര്‍ ആയിരക്കണക്കിന് ആളുകളെ പിന്തുടരുന്നുണ്ടോ? അവര്‍ക്ക് ചില അനുയായികള്‍ ഉണ്ടോ? എന്നെല്ലാം പരിശോധിക്കുക. ഇവര്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സ്‌പൈവെയറുകള്‍ അല്ലെങ്കില്‍ ക്ഷുദ്രവെയറുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ഒരു വെബ്‌സൈറ്റിലേക്ക് നിങ്ങളെ എത്തിക്കുന്നു.

സിക്ക് ബേബി സ്‌കാം

കുട്ടികള്‍ക്ക് സുഖമില്ല എന്നു പറഞ്ഞ് പണം തട്ടിക്കുന്ന അനേകം സ്‌കാം സന്ദേശങ്ങളും ഉണ്ട്. അവരുടെ അക്കൗണ്ടിലേക്ക് പണം നല്‍കണം എന്ന് ആവശ്യപ്പെട്ട് അക്കൗണ്ട് നമ്പറും മറ്റും നല്‍കാറുണ്ട് കൂടെ ലിങ്കും. നിങ്ങള്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടും പാസ്‌വേഡും അവര്‍ക്കു ലഭിക്കുന്നതാണ്. അതിനാല്‍ ഇതും വളരെയധികം സൂക്ഷിക്കുക.

ഇന്ത്യയില്‍ വളരെ കുറഞ്ഞ EMIല്‍ ഐഫോണുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The email message will require you to click on a link. But instead of leading you to the real login https: site, the link will secretly redirect you to a fake website.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot