വിന്‍ഡോസ് 10 ഉപയോഗം എളുപ്പമാക്കാന്‍ അവശ്യം അറിഞ്ഞിരിക്കേണ്ട കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍...!

By Sutheesh
|

വിന്‍ഡോസ് 10 ആകര്‍ഷകമായ സവിശേഷതകളുമായി ഉപയോക്താക്കളുടെ അടുത്ത് എത്തിയിട്ട് അധികം നാളുകളായിട്ടില്ല. വിന്‍ഡോസ് 10 ഉപയോഗിക്കുന്നതിനുളള കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകളാണ് ഇവിടെ പരിശോധിക്കുന്നത്.

 

ആന്‍ഡ്രോയിഡില്‍ നമ്മള്‍ ആന്‍ഡ്രോയിഡില്‍ നമ്മള്‍ "വെറുക്കുന്ന" 5 കാര്യങ്ങള്‍...!

വിന്‍ഡോസ് 10 ഉപയോഗം എളുപ്പമാക്കുന്നതിനുളള ഈ കുറുക്കു വഴികള്‍ പരിചയപ്പെടുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

നിങ്ങള്‍ സെല്‍ഫി സ്റ്റിക്കുകള്‍ വാങ്ങേണ്ടതിന്റെ 8 കാരണങ്ങള്‍...!നിങ്ങള്‍ സെല്‍ഫി സ്റ്റിക്കുകള്‍ വാങ്ങേണ്ടതിന്റെ 8 കാരണങ്ങള്‍...!

1

1

കീബോര്‍ഡിലെ വിന്‍ഡോസ് ഐക്കണിനോടൊപ്പം A അമര്‍ത്തിയാല്‍ നിങ്ങള്‍ക്ക് ആക്ഷന്‍ സെന്‍ടറിലേക്ക് പോകാവുന്നതാണ്.

 

2

2

കോര്‍ട്ടാന കേള്‍വി മോഡില്‍ തുറക്കുന്നതിന് വിന്‍ഡോസ് ഐക്കണ്‍ കീയും ഡിലിറ്റ് കീയും അമര്‍ത്തുക. (കോര്‍ട്ടാന എല്ലാ രാജ്യങ്ങളിലും ലഭ്യമല്ലെന്ന് ഇവിടെ ഓര്‍ക്കുക).

 

3

3

വിന്‍ഡോസ് കീ + കണ്‍ട്രോള്‍ കീ + D എന്നിവ ഒരുമിച്ച് അമര്‍ത്തി നിങ്ങള്‍ക്ക് പുതിയ വെര്‍ച്ച്വല്‍ ഡെസ്‌ക്ടോപ് സൃഷ്ടിക്കാവുന്നതാണ്.

 

4
 

4

വിന്‍ഡോസ് കീ + കണ്‍ട്രോള്‍ കീ + ഇടത് Arrow/ വലത് Arrow അമര്‍ത്തി വെര്‍ച്ച്വല്‍ ഡെസ്‌ക്ടോപുകള്‍ തമ്മില്‍ മാറാവുന്നതാണ്.

 

5

5

വിന്‍ഡോസ് കീ + കണ്‍ട്രോള്‍ കീ + എഫ്4 എന്നിവ ഒരുമിച്ച് അമര്‍ത്തി നിങ്ങള്‍ക്ക് വെര്‍ച്ച്വല്‍ ഡെസ്‌ക്ടോപ് അടയ്ക്കാവുന്നതാണ്.

 

6

6

വിന്‍ഡോസ് കീ + ടാബ് കീ അമര്‍ത്തി പുതിയ ടാസ്‌ക് വ്യൂ തുറക്കാവുന്നതാണ്.

 

7

7

വിന്‍ഡോസ് കീ + ഇടത് Arrow കീ/ വലത് Arrow കീ അമര്‍ത്തി സ്‌നാപിങ് വിന്‍ഡോയിലേക്ക് പോകാവുന്നതാണ്.

 

8

8

വിന്‍ഡോസ് കീ + V അമര്‍ത്തി നോട്ടിഫിക്കേഷനുകളിലൂടെ സഞ്ചരിക്കാവുന്നതാണ്.

 

9

9

വിന്‍ഡോസ് കീ + G അമര്‍ത്തി ഗെയിം ബാര്‍ തുറക്കാവുന്നതാണ്.

 

10

10

വിന്‍ഡോസ് കീ + ആള്‍ട്ട് കീ + പ്രിന്റ് സ്‌ക്രീന്‍ കീ എന്നിവ ഒരുമിച്ച് അമര്‍ത്തി നിങ്ങള്‍ക്ക് ഗെയിം സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കാവുന്നതാണ്.

 

Best Mobiles in India

Read more about:
English summary
Top all-new keyboard shortcuts in Windows 10.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X