വീട്ടിലേക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ ആഗ്രഹിക്കുന്നവർക്കായി 500 രൂപയിൽ താഴെ നിരക്കിലുള്ള പ്ലാനുകൾ
വൈദ്യുതി പോലെ വീടുകളിൽ വേണ്ട മറ്റൊരു അവശ്യ സേവനമായി ഇന്റർനെറ്റും മാറിക്കൊണ്ടിരിക്കുന്നു. വീട്ടിലെ ആവശ്യങ്ങൾ നിറവേറ്റാൻ അനുയോജ്യമായ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ അന്വേഷിക്കുന്നവരുടെ എണ്ണവും വരിക്കാരാകുന്നവരുടെ എണ്ണവും ദിവസവും കൂടിക്കൊണ്ടിരിക്കുന്നു. മാന്യമായ ഗുണനിലവാരത്തോടെയും താങ്ങാനാകുന്ന നിരക്കിലും ബ്രോഡ്‌ബാൻഡ് കണക്ഷൻ വാഗ്ദാനം ചെയ്യുന്ന നിരവധി സ്ഥാപനങ്ങൾ ഇന്നുണ്ട്.
ജിയോ, എയർടെൽ, ബിഎസ്എൻഎൽഎൽ എന്നീ കമ്പനികളൊക്കെത്തന്നെ മൊബൈൽ ടെലിക്കോം സേവന ദാതാക്കൾ എന്ന നിലയിൽ മാത്രമല്ല, ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാർ (ISP) എന്ന നിലയിലും ഏറെ മികച്ച സേവനം കാഴ്ചവയ്ക്കുന്നുണ്ട്. അതിൽ തന്നെ ബിഎസ്എൻഎൽ ടെലിക്കോം മേഖലയിലെക്കാൾ മെച്ചപ്പെട്ട സേവനമാണ് ബ്രോഡ്ബാൻഡ് മേഖലയിൽ കാഴ്ചവയ്ക്കുന്നത്.

ഒന്നിലധികം സ്ഥാനപങ്ങൾ ബ്രോഡ്ബാൻഡ് സേവന രംഗത്തുണ്ട് എന്നതിനാൽ തന്നെ ഉപയോക്താക്കൾക്ക് തങ്ങൾക്ക് അനുയോജ്യമായ കണക്ഷൻ തെരഞ്ഞെടുക്കാൻ കൂടുതൽ ഓപ്ഷനുകൾ ലഭ്യമായിരിക്കുന്നു. ജിയോ, എയർടെൽ, ബിഎസ്എൻഎൽ എന്നീ കമ്പനികളെല്ലാം തന്നെ കുറഞ്ഞ നിരക്കിലുള്ള ബ്രോഡ്ബാൻഡ് പ്ലാനുകളും പുറത്തിറക്കിയിട്ടുണ്ട്. ഈ കമ്പനികളുടെ പരസ്പരമുള്ള മത്സരം പ്ലാനുകളിലും പ്രതിഫലിക്കുകയും അത് വരിക്കാർക്ക് നേട്ടം സമ്മാനിക്കുകയും ചെയ്യുന്നു.
ഇതിനകം നിരവധി പേർ ഈ കമ്പനികളുടെ ബ്രോഡ്ബാൻഡ് വരിക്കാരാണ്. എന്നാൽ നിലവിലുള്ള സേവന ദാതാവിനെ മാറ്റി മറ്റൊരു കമ്പനിയുടെ കണക്ഷനിലേക്ക് മാറാൻ ആലോചിക്കുന്നവരും വീട്ടിലേക്ക് പുതിയതായി ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കാൻ ആഗ്രഹിക്കുന്നവരുമായ ധാരാളം പേരുണ്ട്. അത്തരം ആളുകൾക്ക് സഹായകരമാകും വിധത്തിൽ ഈ കമ്പനികൾ 500 രൂപയിൽ താഴെ നിരക്കിൽ ലഭ്യമാക്കുന്ന ബ്രോഡ്ബാൻഡ് പ്ലാനുകൾ പരിചയപ്പെടാം.

ജിയോഫെബർ 399 പ്ലാൻ: ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാവുന്ന മികച്ചൊരു ബ്രോഡ്ബാൻഡ് കണക്ഷൻ ഓപ്ഷനാണ് ജിയോ ഫൈബർ. ജിയോ ഫൈബറിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ 399 രൂപയ്ക്കാണ്(ജിഎസ്ടി ഉൾപ്പെടൊതെ) ലഭ്യമാകുക. 30 എംബിപിഎസ് വേഗതയും 3.3 ടിബി പ്രതിമാസ ഡാറ്റയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം ഒരു സൗജന്യ വോയിസ് കോളിങ് കണക്ഷനും ലഭ്യമാകും.
ബിഎസ്എൻഎൽ 329 രൂപ ബ്രോഡ്ബാൻഡ് പ്ലാൻ: ബിഎസ്എൻഎല്ലിന്റെ എൻട്രി ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാനാണിത്. 20 എംബിപിഎസ് ഇന്റർനെറ്റ് വേഗതയും 1000 ജിബി ഡാറ്റയുമാണ് ഈ പ്ലാനിൽ ബിഎസ്എൻഎൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 4 എംബിപിഎസ് ആയി കുറയുന്നു. കൂടാതെ, ഈ പ്ലാൻ വരിക്കാർക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും വാഗ്ദാനം ചെയ്യുന്നു.
ബിഎസ്എൻഎൽ 399 രൂപ ബ്രോഡ്ബാൻഡ് പ്ലാൻ: 30 Mbps വേഗതയും 1TB വരെ പ്രതിമാസ ഡാറ്റയുമാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 4 Mbps ആയി കുറയും. ഈ പ്ലാനിനൊപ്പവും സൗജന്യ ഫിക്സഡ്-ലൈൻ വോയ്‌സ് കോളിംഗ് കണക്ഷൻ ലഭിക്കും. റൂറൽ ഏരിയയിലുള്ള ഉപയോക്താക്കൾക്കായി ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്ന പ്ലാനാണിത്.

പലയിടങ്ങളിലും ബിഎസ്എൻഎൽ മൊബൈൽ വരിക്കാർ ചില പ്രശ്നങ്ങൾ നേരിടുന്നുണ്ട്. എന്നാൽ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് വരിക്കാർക്ക് മികച്ച സേവനമാണ് ലഭ്യമാകുന്നത്. ഡാറ്റ വേഗതയുടെ പ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാൽ, സ്വകാര്യ ബ്രോഡ്ബാൻഡ് സേവനങ്ങളെക്കാൾ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ ഏറെയാണ്. ആകർഷകമായ പ്ലാനുകളാണ് ബിഎസ്എൻഎൽ ബ്രോഡ്ബാൻഡിലേക്ക് ആളുകളെ ആകർഷിക്കുന്ന പ്രധാന ഘടകം.
എയർടെൽ എക്‌സ്ട്രീം ഫൈബർ 499 രൂപ പ്ലാൻ: എയർടെൽ എക്‌സ്ട്രീം ഫൈബറിന്റെ 499 രൂപ പ്ലാനിൽ 40 എംബിപിഎസ് വേഗതയാണ് ലഭ്യമാകുക. 3.3 ടിബി ഡാറ്റ, സൗജന്യ ഫിക്സഡ് ലൈൻ വോയ്‌സ് കോളിംഗ് കണക്ഷൻ, അപ്പോളോ 24|7 സർക്കിൾ, വിങ്ക് മ്യൂസിക് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ.


Click it and Unblock the Notifications








