കുന്നോളം ഡാറ്റയും പോക്കറ്റ് കീറാത്ത നിരക്കുകളും; 500 രൂപയിൽ താഴെ വിലയുള്ള അടിപൊളി Broadband പ്ലാനുകൾ

|

ബ്രോഡ്ബാൻഡ് പ്ലാനുകളും കണക്ഷനും തിരഞ്ഞെടുക്കുമ്പോൾ നാം ഏറെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. സെലക്റ്റ് ചെയ്യുന്ന കണക്ഷന്റെ ഗുണനിലവാരം മുതൽ പ്ലാനുകൾക്കൊപ്പം ലഭിക്കുന്ന ആനുകൂല്യങ്ങൾ വരെ ഈ തിരഞ്ഞെടുപ്പിൽ നിർണായകമാണ്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ, വിദ്യാർഥികൾ, ഒടിടി പ്രേമികൾ എന്നിങ്ങനെ എല്ലാ വിഭാഗത്തിലും പെടുന്ന ആളുകൾക്ക് നല്ലൊരു Broadband Plan അനിവാര്യമാണ്.

ബ്രോഡ്ബാൻഡ് പ്ലാനുകൾ

ജിയോഫൈബർ, എയർടെൽ, ബിഎസ്എൻഎൽ, കണക്റ്റ് ബ്രോഡ്ബാൻഡ് എന്നീ കമ്പനികളിൽ നിന്നുള്ള ഏതാനും മികച്ച ബ്രോഡ്ബാൻഡ് പ്ലാനുകൾ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം. ഈ പ്ലാനുകൾ ഓഫർ ചെയ്യുന്ന ഡാറ്റ, അധിക ആനുകൂല്യങ്ങൾ എന്നിവയെല്ലാം ചുവടെ നൽകിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

499 രൂപയുടെ എയർടെൽ പ്ലാൻ

499 രൂപയുടെ എയർടെൽ പ്ലാൻ

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനി ഓഫർ ചെയ്യുന്ന മികച്ച ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഒന്നാണ് 499 രൂപയുടെ ഓഫർ. നൽകുന്ന പണത്തിന് മൂല്യം നൽകുന്ന പ്ലാനുകളിൽ ഒന്ന് കൂടിയാണിത്. 499 രൂപയുടെ എയർടെൽ പ്ലാൻ 40 എംബിപിഎസ് ഇന്റർനെറ്റ് സ്പീഡ് ഓഫർ ചെയ്യുന്നു. 3.3 ടിബി ഡാറ്റയും 499 രൂപയുടെ എയർടെൽ പ്ലാനിന്റെ സവിശേഷതയാണ്.

BSNL | ബിഎസ്എൻഎൽ രക്ഷപ്പെടാൻ യൂസേഴ്സും കനിയണം; അറിയാം ഈ സൂപ്പർ പ്ലാനുകളെക്കുറിച്ച്BSNL | ബിഎസ്എൻഎൽ രക്ഷപ്പെടാൻ യൂസേഴ്സും കനിയണം; അറിയാം ഈ സൂപ്പർ പ്ലാനുകളെക്കുറിച്ച്

എയർടെൽ പ്ലാൻ
 

വ്യക്തികൾക്കോ അധികം അംഗങ്ങളില്ലാത്ത ചെറിയ കുടുംബങ്ങൾക്കോ ഉപയോഗിക്കാൻ അനുയോജ്യമായ പ്ലാൻ ആണിത്. സൗജന്യ വൈഫൈ റൂട്ടറും 499 രൂപയുടെ പ്ലാനിന് ഒപ്പം യൂസേഴ്സിന് ലഭിക്കും. എയർടെൽ താങ്ക്സ് ബെനിഫിറ്റ്സ് പോലെയുള്ള അധിക ആനുകൂല്യങ്ങളും 499 രൂപയുടെ എയർടെൽ പ്ലാൻ യൂസേഴ്സിന് ഓഫർ ചെയ്യുന്നു. ഡെഡിക്കേറ്റഡ് ലാൻഡ്‌ലൈൻ കണക്ഷൻ അൺലിമിറ്റഡ് എസ്ടിഡി, ലോക്കൽ കോളുകൾ എന്നിവയും ഓഫർ ചെയ്യുന്നുണ്ട്.

449 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

449 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ ഫൈബർ ബേസിക് നിയോ പ്ലാൻ ആണ് 449 രൂപ പ്രൈസ് ടാഗിൽ വരുന്നത്. 30 എംബിപിഎസ് ഇന്റർനെറ്റ് സ്പീഡ് ആണ് ഈ പ്ലാനിന്റെ സവിശേഷത. 3,300 ജിബി ഡാറ്റയും 449 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഓഫർ ചെയ്യുന്നു. ഈ ഡാറ്റ പരിധി അവസാനിച്ചാൽ 4 എംബിപിഎസ് വേഗത്തിൽ അൺലിമിറ്റഡ് ഡാറ്റയും ലഭ്യമാകും.

അൺലിമിറ്റഡ്

അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും 449 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ ലഭ്യമാക്കിയിട്ടുണ്ട്. 449 രൂപ പ്രൈസ് ടാഗ് ജിഎസ്ടി ഉൾപ്പെടുത്താതെയാണ് പറയുന്നത്. ജിഎസ്ടി അടക്കം അന്തിമ വിലയിൽ മാറ്റം വരുമെന്ന് ഉറപ്പാണ്. അത്യാവശ്യം ഡാറ്റ ഉപയോഗം ഉള്ളവർക്ക് ഈ പ്ലാൻ സെലക്റ്റ് ചെയ്യാം.

399 രൂപയുടെ ജിയോ പ്ലാൻ

399 രൂപയുടെ ജിയോ പ്ലാൻ

399 രൂപ പ്രൈസ് ടാഗുമായാണ് റിലയൻസ് ജിയോ അതിന്റെ എൻട്രി ലെവൽ പ്ലാൻ ഓഫർ ചെയ്യുന്നത്. 30 എംബിപിഎസ് ഇൻറർനെറ്റ് സ്പീഡും 399 രൂപയുടെ റിലയൻസ് ജിയോ ബ്രോഡ്ബാൻഡ് പ്ലാൻ നൽകുന്നു. ഫെയർ യൂസേജ് പോളിസി പ്രകാരം 3.3 ടിബി ഡാറ്റയും 399 രൂപയുടെ ജിയോ ബ്രോഡ്ബാൻഡ് പ്ലാൻ അവതരിപ്പിക്കുന്നു.

Airtel Plans | വൈഫൈ, ടിവി ചാനൽ, ഒടിടി സബ്സ്ക്രിപ്ഷൻ; കണ്ണഞ്ചിപ്പിക്കുന്ന ആനുകൂല്യങ്ങളുമായി ഈ എയർടെൽ പ്ലാൻAirtel Plans | വൈഫൈ, ടിവി ചാനൽ, ഒടിടി സബ്സ്ക്രിപ്ഷൻ; കണ്ണഞ്ചിപ്പിക്കുന്ന ആനുകൂല്യങ്ങളുമായി ഈ എയർടെൽ പ്ലാൻ

ഒടിടി ആനുകൂല്യങ്ങൾ

എന്നാൽ ഒടിടി ആനുകൂല്യങ്ങൾ ഒന്നും തന്നെ പ്ലാനിന് ഒപ്പം ലഭിക്കുന്നില്ല. സൌജന്യ വോയ്സ് കോളുകളും 399 രൂപയുടെ റിലയൻസ് ജിയോ പ്ലാനിന്റെ സവിശേഷതയാണ്. ബ്രോഡ്ബാൻഡ് സെ​ഗ്മെന്റിൽ വലിയ സാന്നിധ്യം ഇല്ലെങ്കിലും നല്ല പ്ലാനുകൾ ഓഫ‍ർ ചെയ്യുന്ന കണക്റ്റ് ബ്രോഡ്ബാൻഡിന്റെ മികച്ച പ്ലാനിനെക്കുറിച്ചറിയാൻ തുട‍ർന്ന് വായിക്കുക.

499 രൂപയുടെ കണക്റ്റ് ബ്രോഡ്ബാൻഡ് പ്ലാൻ

499 രൂപയുടെ കണക്റ്റ് ബ്രോഡ്ബാൻഡ് പ്ലാൻ

40 എംബിപിഎസ് ഇന്റർനെറ്റ് സ്പീഡാണ് 499 രൂപയുടെ കണക്റ്റ് ബ്രോഡ്ബാൻഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. 3,300 ജിബി ഡാറ്റയും 499 രൂപയുടെ കണക്റ്റ് ബ്രോഡ്ബാൻഡ് പ്ലാൻ ഓഫർ ചെയ്യുന്നു. എഫ് യു പി പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 5 എംബിപിഎസ് ആയി കുറയും. ഒടിടി ആനുകൂല്യങ്ങളൊന്നും തന്നെ 499 രൂപയുടെ കണക്റ്റ് ബ്രോഡ്ബാൻഡ് പ്ലാൻ ഓഫർ ചെയ്യുന്നില്ല. അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യങ്ങളും 499 രൂപയുടെ കണക്റ്റ് ബ്രോഡ്ബാൻഡ് പ്ലാൻ ഓഫർ ചെയ്യുന്നു.

Best Mobiles in India

English summary
We need to be very careful while choosing broadband plans and connections. From the quality of the selected connection to the benefits that come with the plans, this choice is crucial. A good broadband plan is essential for all categories of people, like those wrk from home, students, and OTT enthusiasts.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X