ആരോഗ്യ സംരക്ഷണത്തിനു സഹായിക്കുന്ന 10 ഉപകരണങ്ങള്‍

By Bijesh
|

ആരോഗ്യത്തെ കുറിച്ച് ബോധവാന്‍മാരല്ലാത്ത അധികാരുമുണ്ടാവില്ല. പലപ്പോഴും ജോലിത്തിരക്കുകൊണ്ടോ മടി കാരണമോ ശരീരം വേണ്ട വിധത്തില്‍ പരിപാലിക്കാന്‍ നമുക്ക് കഴിയാറില്ല. അസുഖമോ തളര്‍ച്ചയോ വരുമ്പോഴാണ് നിത്യ ജീവിതത്തില്‍ ചെയ്യാന്‍ കഴിയുമായിരുന്ന പല കാര്യങ്ങളെ കുറിച്ചും ചിന്തിക്കുക. ആരോഗ്യനില അപ്പപ്പോള്‍ അറിയാനും ജീവിത, വ്യായാമ ക്രമങ്ങളില്‍ അനുയോജ്യമായ മാറ്റങ്ങള്‍ വരുത്താനും സാധിക്കുന്ന ഉപകരണങ്ങളുടെ പ്രസക്തി ഇവിടെയാണ്. മൊബൈല്‍ ഫോണ്‍ പോലെയോ വാച്ച് പോലെയോ കൊണ്ടുനടക്കുന്ന ചില ഉപകരണങ്ങളുണ്ട്. നമ്മുടെ ജീവിതക്രമവും ശരീരത്തിന്റെ ആരോഗ്യവും കൃത്യമായി വിശകലനം ചെയ്യുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഇത്തരം ചില ഉപകരണങ്ങള്‍ പരിചയപ്പെടാം.

ഗിസ്‌ബോട് ഗാഡ്ജറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

 

ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന 10 ഗാഡ്ജറ്റുകള്‍

Nike Fuelband

Nike Fuelband

ശരീര ചലനങ്ങള്‍ ഒപ്പിയെടുക്കാന്‍ കഴിവുള്ള, കൈയില്‍ കെട്ടാവുന്ന ഒരു ബാന്‍ഡാണ് നൈക് ഫ്യുവല്‍ ബാന്‍ഡ്. ഒരു ദിവസം ഒരാള്‍ എത്ര അടി നടക്കുന്നു എന്നതുള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും ഈ ബാന്‍ഡ് രേഖപ്പെടുത്തും. ശരാശരി മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമായ വ്യായാമത്തിന്റെ കണക്കും നല്‍കും. ഇതിലൂടെ ജീവിതചര്യയില്‍ എന്തെല്ലാം മാറ്റം വരുത്തണമെന്നു മനസിലാക്കാം. 130 ഡോളര്‍ നല്‍കണം ഈ റിസ്റ്റ് ബാന്‍ഡിന്.

Jawbone Up

Jawbone Up

കൈയില്‍ കെട്ടാവുന്ന മറ്റൊരു ഉപകരണമാണ് ജോബോണ്‍ അപ്. നൈക് ഫ്യുവല്‍ ബാന്‍ഡിനേക്കാളും വീതി കുറഞ്ഞതാണ് ഇത്‌. മറ്റു ശരീര ചലനങ്ങളോടൊപ്പം ഉറക്കത്തിന്റെ അളവും കണ്ടെത്താന്‍ ഉപകരണത്തിനു കഴിയും. 2011-ല്‍ പുറത്തിറക്കിയതാണെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ജോബോണ്‍ അപ് പിന്‍വലിച്ചിരുന്നു. തകരാറുകള്‍ പരിഹരിച്ച് ഉടന്‍ തിരിച്ചെത്തുമെന്നാണ് അറിയുന്നത്.

Polar Rcx3 GPS
 

Polar Rcx3 GPS

നേരത്തെ പറഞ്ഞ രണ്ട് ഉപകരണങ്ങളേക്കാള്‍ കാര്യക്ഷമമാണ് പോളാര്‍ Rcx GPS. നിങ്ങള്‍ ഒരു റണ്ണറോ സൈക്ക് ളിംഗ് താരമോ ആണെങ്കില്‍ ഇത് ഏറെ ഉപകാരപ്പെടും. ജി.പി.എസ് ഘടിപ്പിച്ച പോളാര്‍ ആര്‍.സി.എക്‌സ്, സഞ്ചരിക്കുന്ന ദിശ, ദൂരം, സമയം എന്നിവയെല്ലാം കൃത്യമായി രേഖപ്പെടുത്തും. ഈ വിവരങ്ങള്‍ പോളാറിന്റെ പേഴ്‌സണല്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്താല്‍ വ്യായാമത്തില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും െട്രയിനിംഗ് രീതികളെ കുറിച്ചും മാര്‍ഗ നിര്‍ദേശങ്ങള്‍ ലഭിക്കുകയും ചെയ്യും. 250 ഡോളറാണ് വില.

Strava Run and Strava Cycling

Strava Run and Strava Cycling

ഐ ഫോണിലും ആന്‍ഡ്രോയ്ഡിലും സൗജന്യമായി ലഭിക്കുന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷനാണ് ഇത്. ഫോണിലെ ജി.പി.എസ് ഉപയോഗിച്ച് നിങ്ങളുടെ സഞ്ചാര ദിശയും സമയവും വേഗതയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമാക്കാനും അതിലൂടെ ആരോഗ്യകരമായ ജീവിതക്രമത്തിനു വേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കാനും കഴിയും. റണ്‍കീപ്പര്‍, സോംബീസ്, റണ്‍ തുടങ്ങി ഇത്തരത്തില്‍ നിരവധി ഓണ്‍ലൈന്‍ സംവിധാനങ്ങളുണ്ട്. എന്നാല്‍ സ്മാര്‍ട്‌ഫോണ്‍ കൈയില്‍ ചേര്‍ത്തുകെട്ടണമെന്നുള്ളതാണ് ഇതിന്റെ പരിമിതി.

Griffin Adidas MiCoach armband

Griffin Adidas MiCoach armband

വ്യായാമത്തിന്റെ അളവു മനസിലാക്കാന്‍ മൊബൈല്‍ ഫോണ്‍ കൈയില്‍ ചേര്‍ത്തുവയ്ക്കുന്നതിന് ഈ ആം ബാന്‍ഡ് സഹായിക്കും. ഫേണിന്റെ സ്‌ക്രീനും കീപാഡും കാണാവുന്ന വിധത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. 20 ഡോളറാണ് വില.

Garmin Edge 800 cycle computer

Garmin Edge 800 cycle computer

സൈക്കിള്‍ സവാരി വ്യായാമമായെടുത്തവര്‍ക്കുള്ളതാണ് ഗാര്‍മിന്‍ എഡ്ജ്. ജി.പി.എസ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഉപകരണം ഒരാള്‍ സഞ്ചരിക്കുന്ന ദൂരം, ദിശ, വേഗത എന്നിവ രേഖപ്പെടുത്തും. അതോടൊപ്പം ഹൃദയമിടിപ്പ് അറിയാനും ഉപയോഗിക്കാം. ഏതു കാലാവസ്ഥയിലും പ്രവര്‍ത്തിക്കുന്ന ഗാര്‍മിന്‍ എഡ്ജ് സൈക്കിള്‍ കമ്പ്യൂട്ടറിനു വില 337 ഡോളറാണ്.

Camera Demon Helmet Camera Mount

Camera Demon Helmet Camera Mount

സൈക്ക് ളിംഗ്‌, സ്‌ക്വീയിംഗ് തുടങ്ങിയ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഉപകരണമാണ് കാമറ ഡിമോണ്‍. തലയില്‍ വയ്ക്കുന്ന ഹെല്‍മെറ്റിന്റെ മുകളില്‍ സ്ഥാപിക്കുന്ന കാമറയിലൂടെ ചലനങ്ങള്‍ വീഡിയോ രൂപത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെടും. വില 25 ഡോളര്‍.

Withings Smart Body Analyser

Withings Smart Body Analyser

ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കുന്ന വിത്തിംഗ്‌സ് സ്മാര്‍ട് ബോഡി അനലൈസര്‍ ഹൃദയമിടിപ്പ്, ശരീരഭാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ സഹായിക്കും. 130 ഡോളറാണ് വില.

Xbox 360 Kinect training bundle

Xbox 360 Kinect training bundle

വീട്ടിലിരുന്ന് വ്യായാമം ചെയ്യണമെന്നാഗ്രഹിക്കുന്നവര്‍ക്കുള്ളതാണ് മൈക്രോസോഫ്റ്റിന്റെ എക്‌സ് ബോക്‌സ് കൈനക്റ്റ് മോഷന്‍ ട്രാക്കര്‍. വ്യായാമത്തിന്റെ ഫലം ചെയ്യുന്ന ഗെയിമുകള്‍, ഫിറ്റ്‌നസ് പ്ലാനുകള്‍, കാര്യക്ഷമത പരിശോധന തുടങ്ങിയവ ഇതിലൂടെ സാധ്യമാവും.

Fitbug

Fitbug

കൈയില്‍ കെട്ടി നടക്കാവുന്ന മറ്റൊരു ഉപകരണമാണ് ഫിറ്റ്ബഗ്. വ്യായാമക്രമം, ആരോഗ്യനിലയിലെ വ്യത്യാസങ്ങള്‍, ഓരോ ദിവസവും ചെയ്യേണ്ട പ്രവൃത്തികള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാക്കുന്ന ഫിറ്റ്ബഗ് രണ്ടു രീതിയില്‍ ലഭ്യമാണ്.

ആരോഗ്യ സംരക്ഷണത്തിനു സഹായിക്കുന്ന 10 ഉപകരണങ്ങള്‍

Most Read Articles
Best Mobiles in India

Read more about:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more