Just In
- 15 min ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
- 1 hr ago
അജിത് ദോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 2 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
- 4 hrs ago
ചന്ദ്രനിലെ തന്ത്രപ്രധാന ഭാഗം ചൈന കൈയടക്കുമെന്ന്; അമേരിക്കയ്ക്ക് ചൈനാപ്പേടി!
Don't Miss
- Finance
ദീർഘകാലത്തേക്ക് ഓഹരികളിൽ നിക്ഷേപിക്കാം; മാസം 5,000 രൂപ മാറ്റിവെച്ച് കോടികളുണ്ടാക്കാൻ ഇതാ ഒരു വഴി
- Movies
നാഗചൈതന്യ രണ്ടാം വിവാഹത്തിന്? ഇഷ്ടം തുറന്നു പറഞ്ഞ് മുൻ നായിക!, റിപ്പോർട്ടുകളിങ്ങനെ
- Lifestyle
സ്ത്രീകളില്‍ ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ നിസ്സാരമല്ല: പരിഹരിക്കാന്‍ 5 വഴികള്‍
- Automobiles
ആക്ടിവ 'പടമാകും'? അങ്കത്തട്ടിലേക്ക് ഹീറോയുടെ 'സൂം'
- News
'മുസ്ലിം ലീഗിനെ നിരോധിക്കണമെന്ന ഹർജി തള്ളണം'; സുപ്രീംകോടതിയിൽ ലീഗ്
- Sports
IND vs NZ: ഗില്ലും ഇഷാനും പുറത്തേക്ക്, സൂര്യ-പൃഥ്വി ഓപ്പണിങ്? മൂന്നാം ടി20 സാധ്യതാ 11
- Travel
ജയ ഏകാദശി: ദു:ഖങ്ങളും ദുരിതങ്ങളും അകറ്റാം, വിഷ്ണുവിനെ ആരാധിക്കാൻ ഈ ക്ഷേത്രങ്ങൾ
ഐ.എഫ്.എ. 2013; ഇതുവരെ ലോഞ്ച് ചെയ്ത ഉത്പന്നങ്ങള്‍
ഐ.എഫ്.എ. 2013 ഔദ്യോഗികമായി തുടങ്ങുന്നത് നാളെയാണ്. എന്നാല്‍ അതിനുമുമ്പേ സോണിയും സാംസങ്ങും ഉള്‍പ്പെടെയുള്ള കമ്പനികള്‍ പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചു കഴിഞ്ഞു. വരും ദിവസങ്ങളില്‍ കുടുതല്‍ കമ്പനികള്‍ പുതിയ ഉത്പന്നങ്ങളുമായി എത്തും.
ലോകത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്സ്- ഹോം അപ്ലയന്‍സസ് ഷോ ആയ ഐ.എഫ്.എയില്‍ ലോകത്തെ പ്രമുഖരായ 70 കമ്പനികളാണ് പങ്കെടുക്കുന്നത്. സോണി എക്സ്പീരിയ Z1, സൈബര്‍ഷോട് ലെന്‍സ്, 4k വീഡിയോ ഹാന്‍ഡികാം തുടങ്ങി ഏതാനും ഉത്പന്നങ്ങള്‍ ഇന്നലെ അവതരിപ്പിച്ചപ്പോള്‍ സാംസങ്ങ് ഗാലക്സി ഗിയര്‍ സ്മാര്‍ട്ട്വാച്ചും നോട് 3 യുമായാണ് സാന്നിധ്യമറിയിച്ചത്. പാനസോണികും അള്‍ട്രാ HD ടെലിവിഷനുമായി ഓളം സൃഷ്ടിച്ചു കഴിഞ്ഞു.
ഐ.എഫ്.എ. 2013-ന്റെ ഭാഗമായി ഇതുവരെ അവതരിപ്പിക്കപ്പെട്ട ഏതാനും ഉത്പന്നങ്ങള്‍ കണ്ടുനോക്കാം. ഒപ്പം ഐ.എഫ്.എ വേദിയില്‍ നിന്നുള്ള ചില കാഴ്ചകളും.
ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

Alcatel One Touch Hero Smart phone
LED കവറോടു കൂടിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണാണ് അല്‍കാടെല്‍ വണ്‍ ടച്ച് ഹീറോ സ്മാര്‍ട്ട് ഫോണ്‍. ഫോണ്‍ ഡിസ്പ്ലെ ടി.വി. സ്ക്രീനുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന ഫോണില്‍ 6 ഇഞ്ച് ഇ- ഇങ്ക് കവറുമുണ്ട്. അതായത് ബാറ്ററി അധികം ചെലവാവാതെ തന്നെ ഇ ബുക്ക് വായിക്കാം.

Sony Smart Phone Camera Add on
സ്മാര്‍ട്ട്ഫോണുകളില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന QX 100 ലെന്‍സാണ് സോണി കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഉത്പന്നങ്ങളില്‍ പ്രധാനപ്പെട്ടത്.

Alcatel One Touch launch projector phone add-on
അല്‍കാടെല്‍ വണ്‍ടച്ച് ഹീറോ സ്മാര്‍ട്ട്ഫോണിനെ സപ്പോര്‍ട്ട് ചെയ്യുന്നതാണ് പൈകോ പ്രൊജക്റ്റര്‍. ഇതിലൂടെ ചുമരിലോ മറ്റു പ്രതലത്തിലോ 70 ഇഞ്ച് സൈസില്‍ സ്ക്രീന്‍ ഡിസ്പ്ലെ ചെയ്യാന്‍ സാധിക്കും.

Divoom launch new wireless speaker pebble
പോക്കറ്റില്‍ കൊണ്ടുനടക്കാന്‍ പാകത്തില്‍ വലിപ്പമുള്ളതാണ് ഡിവും സ്ട്രീം മ്യൂസിക് അവതരിപ്പിച്ച സ്പീക്കര്‍. ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട്ഫോണുമായും ടാബ്ലറ്റുമായും ഇത് ബന്ധിക്കാം.

Panasonic Washing Meschine
ശബ്ദം കൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്ന വാഷിംഗ് മെഷീനുമായാണ് സാംസങ്ങ് ഐ.എഫ്.എയില്‍ എത്തിയത്. ഇതില്‍ ബട്ടനുകള്‍ ഒന്നുമില്ല. കാലാവസ്ഥയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിപ്പിക്കേണ്ട രീതികള്‍ വാഷ്മെഷീന്‍ നിര്‍ദേശിക്കുകയും ചെയ്യും.

Sony Vaio Fit Multi-Flip laptop
ടാബ്ലറ്റിന്റെയും ലാപ് ടോപിന്റെയും ഉപയോഗം സാധ്യമാക്കുന്നതാണ് സോണി അവതരിപ്പിച്ച പുതിയ ലാപ്ടോപ്. ടാബ്ലറ്റ് മോഡിലാക്കുമ്പോള് കീബോര്‍ഡ് ഡിസ്പ്ലെ സ്ക്രീനായി മാറുമെന്നാണ് ഇതിന്റെ പ്രത്യേകത.

Panasonic 20 inch 4K tablet
4K ടി.വിക്കു പിന്നാലെ 4K ടാബ്ലറ്റും പാനസോണിക് അവതരിപ്പിച്ചു. 20 ഇഞ്ച് സ്ക്രീന്സൈസുള്ള ടാബ്ലറ്റിന് ആപ്പിള്‍ ഐ പാഡിനേക്കാള്‍ റെസല്യൂഷനുണ്ട്.

Sony Xperia Z1
20 മെഗാപിക്സല്‍ ക്യാമറയുമായാണ് സോണി എക്സ്പീരിയ Z1 ഇറങ്ങിയത്. 8 എം.പി. കാമറയുള്ള ഐ ഫോണ്‍ 5-നും 13 എം.പി. ക്യാമറയുള്ള സാംസങ്ങ് ഗാലക്സി എസ് 4-നും എക്സപീരിയ Z1 വെല്ലുവിളി ഉയര്‍ത്തും.

ഐ.എഫ്.എയിലെ കാഴ്ചകള്‍
സോണി എക്സ്പീരിയ Z1-ഉമായി സോണി പ്രതിനിധി

ഐ.എഫ്.എയിലെ കാഴ്ചകള്‍
സോണിയുടെ സ്മാര്‍ട്ട്ഫോണ്‍ കാമറ ലെന്‍സ് അവതരിപ്പിച്ചപ്പോള്‍

ഐ.എഫ്.എയിലെ കാഴ്ചകള്‍
ഐ.എഫ്.എയില്‍ അവതരിപ്പിച്ച 110 ഇഞ്ച് 4K ടി.വി.

ഐ.എഫ്.എയിലെ കാഴ്ചകള്‍
ഐ.എഫ്.എ വേദിയില്‍ ടി.വി. സ്ക്രീനുകള്‍ കെണ്ടു തീര്‍ത്ത ചുമരില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന സംഘാടകര്‍.

-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470