50 വര്‍ഷം; സാങ്കേതിക രംഗം ലോകത്തെ മാറ്റിയതെങ്ങനെ

Posted By:

സാങ്കേതികരംഗം അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നു ലോകംതന്നെ കൈക്കുമ്പിളില്‍ കെണ്ടുനടക്കാം. ആര്‍ക്കും ആരെയും എവിടെയുമിരുന്ന് കാണാം, സംസാരിക്കാം. ഇതെല്ലാം ഒറ്റ ദിവസംകൊണ്ട് സംഭവിച്ചതല്ല. കാലങ്ങളായി പരീക്ഷണങ്ങളിലൂടെയും പരിവര്‍ത്തനങ്ങളിലൂടെയും ഉണ്ടായ പരിണാമമാണ്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ട്യൂറിംങ്ങ് മെഷീനില്‍ നിന്ന് ഇന്നു കാണുന്ന പേഴ്‌സണല്‍ കമ്പ്യൂട്ടറുണ്ടാവാന്‍ പതിറ്റാണ്ടുകളുടെ പരിശ്രമം മേവണ്ടിവന്നു. അതുപോലെ എല്ലാ രംഗങ്ങളിലും വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.

സാങ്കേതിക രംഗത്ത് കഴിഞ്ഞ 50 വര്‍ഷത്തിനിടെ സംഭവിച്ച ഏറ്റവും മികച്ച, ഉപകാരപ്രദമായ ഏതാനും കണ്ടുപിടിത്തങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നു. കാണുന്നതിനായി താഴേക്കു സ്‌ക്രോള്‍ ചെയ്യുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടി.വി. റിമോട് കണ്‍ട്രോള്‍- 1955

1955-ല്‍ അമേരിക്കന്‍ കമ്പനിയായിരുന്ന സെനിത്തിലെ യൂജിന്‍ പോളിയാണ് ആദ്യത്തെ റിമോട്ട് കണ്‍ട്രോള്‍ വികസിപ്പിച്ചെടുത്തത്. അള്‍ട്രാസൗണ്ട് ഫ് ളാഷ്‌ലൈറ്റ് ആയിരുന്നു ഇത്. 1980-വരെ ഇത്തരം റിമോട്ട് കണ്‍ട്രോളാണ് നിലനിന്നിരുന്നത്.

 

മൈക്രോവേവ്‌ ഓവന്‍- 1955

1955-ല്‍ ടപ്പന്‍ സ്റ്റൗവ് കമ്പനിയാണ് ആദ്യത്തെ മൈക്രോവേവ് ഓവന്‍ പുറത്തിറക്കിയത്.

 

ജെറ്റ് എയര്‍ലൈനര്‍-1958

ലോകത്തെ ആദ്യത്തെ കൊമേഴ്‌സല്‍ല്‍ വിമാന സര്‍വീസ് 1958-ല്‍ ജെറ്റ് ആണ് ആരംഭിച്ചത്. 181 പേര്‍ക്ക് യാത്രചെയ്യാവുന്ന ബോയിംഗ് 707-120 വിമാനം ന്യൂയോര്‍ക്കില്‍ നിന്ന് പാരീസിലേക്കാണ് ആദ്യ യാത്ര നടത്തിയത്.

 

കോഡ്‌ലെസ് ടൂള്‍സ്- 1961

ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യത്തെ കോഡ്‌ലെസ് ഡ്രില്‍ വികസിപ്പിച്ചെടുത്തത് ബ്ലാക് ആന്‍ഡ് ഡക്കര്‍ ആണ്. 1961-ല്‍.

 

വ്യവസായിക റോബോട്ട്- 1961

1961-ലാണ് ആദ്യത്തെ വ്യാവസായിക യന്ത്രമനുഷ്യന്‍ രംഗപ്രവേശം ചെയ്യുന്നത്. ജനറല്‍ മോട്ടോഴ്‌സ് അവരുടെ ന്യൂ ജേഴ്‌സിയിലുള്ള അസംബ്ലിംഗ് യൂണിറ്റിലാണ് യുണിമേറ്റ് എന്ന യന്ത്ര മനുഷ്യനെ ഉപയോഗിച്ചത്.

 

വാര്‍ത്താവിനിമയ ഉപഗ്രഹം- 1962

ലോകത്തെ ആദ്യത്തെ വിജയകരമായ വാര്‍ത്താവിനിമയ ഉപഗ്രഹം വിക്ഷേപിക്കപ്പെട്ടത് 1962-ലാണ്. ടെല്‍സ്റ്റാര്‍ എന്നായിരുന്നു പേര്.

 

LED- 1962

ജനറല്‍ ഇലക്ട്രിക്‌സിന്റെ കണ്‍സള്‍ട്ടന്റായിരുന്ന നിക് ഹോളോണിയാക് ആണ് ആദ്യത്തെ LED വികസിപ്പിച്ചത്. 1962-ല്‍ ആയിരുന്നു ഇത്.

 

വീഡിയോ ഗെയിം- 1962

ആദ്യത്തെ വീഡിയോ ഗെയിമായ സ്‌പേസ് വാര്‍ എം.ഐ.ടി. പ്രോഗ്രാമര്‍മാരാണ് വികസിപ്പിച്ചത്.

 

കമ്പ്യൂട്ടര്‍ മൗസ്- 1962

ഡഗ്‌ളസ് ഏന്‍ജല്‍ബര്‍ട് ആണ് ആദ്യത്തെ കമ്പ്യൂട്ടര്‍ മൗസ് വികസിപ്പിച്ചത്.

 

പൈലറ്റില്ലാ വിമാനം- 1964

ആദ്യത്തെ വിദൂര നിയന്ത്രിത വിമാനം 1964-ലാണ് വികസിപ്പിക്കുന്നത്. വിയറ്റ്‌നാം യുദ്ധകാലത്ത് അമേരിക്ക വ്യാപകമായി ഇത്തരം വിമാനങ്ങള്‍ ഉപയോഗിച്ചിരുന്നു.

 

എ.ടി.എം. മെഷീന്‍- 1969

1969-ലാണ് എ.ടി.എം. മെഷീന്‍ വരുന്നത്.

 

സെല്‍ഫോണ്‍- 1973

വ്യാവസായിക അടിസ്ഥാനത്തില്‍ ആദ്യമായി സെല്‍ഫോണ്‍ പുറത്തിറക്കിയത് മോട്ടറോളയാണ്. 1973-ല്‍

 

MRI- 1973

MRI അഥവാ മാഗ്നറ്റിക് റെസൊണന്‍സ് ഇമേജിംഗ് 1973-ലാണ് കണ്ടുപിടിക്കപ്പെട്ടത്. ശറയ്മണ്ട് ദമാഡിയാന്‍ ആണ് കണ്ടുപിടിച്ചത് എന്നാണ് കരുതുന്നത്.

 

ജി.പി.എസ്. -1978

ആദ്യത്തെ ജി.പി.എസ്. സാറ്റലൈറ്റ് ലോഞ്ച് ചെയ്തത് 1978-ലാണ്. 2000-രത്തിനു ശേഷമാണ് ഇത് വ്യാപകമായി ഉപയോഗിച്ചു തുടങ്ങുന്നത്.

 

ഡിജിറ്റല്‍ മ്യൂസിക്-1970

ജേംസ് റസല്‍ എന്ന ശാസ്ത്രജ്ഞനാണ് ആദ്യത്തെ ഡിജിറ്റല്‍ മ്യുസിക് പ്ലെയര്‍ കണ്ടുപിടിച്ചത്.

 

എം.പി. 3 പ്ലെയര്‍- 1998

1998-ല്‍ കൊറിയന്‍ കമ്പനിയായ സിഹാന്‍ ആണ് ആദ്യത്തെ എം.പി. 3 പ്ലെയര്‍ പുറത്തിറക്കിയത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
50 വര്‍ഷം; സാങ്കേതിക രംഗം ലോകത്തെ മാറ്റിയതെങ്ങനെ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot