ഈ വീഡിയോ സൈറ്റുകളിലൂടെ നിങ്ങള്‍ക്ക് മികച്ച പണം ഉണ്ടാക്കാം!

Posted By: Samuel P Mohan

ടെക് വിഭാഗം ഉള്‍പ്പെടെ അങ്ങനെ പല വിഭാഗത്തിലും ഇപ്പോള്‍ വീഡിയോകള്‍ ചെയ്യുന്നത് സ്വാഭാവികം. സാധാരണ നിങ്ങള്‍ വീഡിയോകള്‍ ചെയ്ത് ഫേസ്ബുക്കില്‍ ഇട്ടാലോ സൈറ്റുകളില്‍ ഇട്ടാലോ പണം ഉണ്ടാകണം എന്നില്ല.

ഈ വീഡിയോ സൈറ്റുകളിലൂടെ നിങ്ങള്‍ക്ക് മികച്ച പണം ഉണ്ടാക്കാം!

നിങ്ങള്‍ വളരെയധികം നന്നായി വീഡിയോ ചെയ്യാന്‍ കഴിവുളള ഒരാളാണെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ ഒരു ശരിയായാ പ്ലാറ്റ്‌ഫോമിലാണ് എത്തിയിരിക്കുന്നത്.

നിങ്ങളുടെ സ്വന്തം വീഡിയോകള്‍ നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഇട്ട് പണം സമ്പാദിക്കാന്‍ സാധിക്കും. ഇതിന് നിങ്ങളുടെ സ്വന്തം ഒറിജിനല്‍ വീഡിയോകള്‍ തന്നെ ആയിരിക്കണം.

വീഡിയോകള്‍ അപ്‌ലോഡ് ചെയ്ത് പണം ഉണ്ടാക്കാന്‍ സഹായിക്കുന്ന സൈറ്റുകള്‍ ആണ് ഇവ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡെയിലി മോഷന്‍ (Dailymotion)

പ്രോഫിറ്റ് ഷെയര്‍: 70%

ഡെയിലിമോഷനില്‍ നിങ്ങള്‍ നിങ്ങളുടെ വീഡിയോകള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഓരോ തവണയും നിങ്ങള്‍ക്ക് വരുമാനം നേടാം. ഉചിതമായ വരുമാനങ്ങള്‍ സൃഷ്ടിക്കുന്നതിനുളള ഇന്‍-സ്ട്രീം വീഡിയോ പരസ്യങ്ങളെ ഇത് പിന്തുണയ്ക്കുന്നു.

ഒപ്പം പ്രസക്തമായ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ നിങ്ങളുടെ പ്രേക്ഷകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യാം. മികച്ച വീഡിയോകള്‍ അപ്‌ലോഡ് ചെയ്ത് പരമാവധി ലാഭം നേടുന്നതിനും ഇവയെല്ലാം നിങ്ങള്‍ ചെയ്യേണ്ടതാണ്. പേവണ്‍ വഴി അല്ലെങ്കില്‍ പേപാല്‍ വഴി നിങ്ങള്‍ക്കു ലഭിച്ച പണം പിന്‍വലിക്കാവുന്നതാണ്.

വീമിയോ ഓണ്‍ ഡിമാന്‍ഡ് (Vimeo On Demand)

പ്രോഫിറ്റ് ഷെയര്‍: 90%

വീമിയോ ഓണ്‍ ഡിമാന്‍ഡ് പ്ലാറ്റ്‌ഫോം വഴി നിങ്ങളുടെ വീഡിയോകള്‍ നിങ്ങള്‍ളുടെ ആരാധകര്‍ക്ക് നേരിട്ട് വില്‍ക്കാന്‍ സാധിക്കും. അവര്‍ക്ക് താങ്ങാവുന്ന വിലയില്‍ നിങ്ങളുടെ വീഡിയോകള്‍ വാടകയ്ക്ക് നല്‍കുക, വാങ്ങുക അല്ലെങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഒരു ഓപ്ഷന്‍ നല്‍കുക.

ഡെസ്‌ക്ടോപ്പ്, മൊബൈല്‍ പ്ലാറ്റ്‌ഫോം വഴി നിങ്ങളുടെ വീഡിയോകള്‍ ലോകമെമ്പാടും വില്‍പനക്കാരായ പ്രാദേശിക പ്രേക്ഷകര്‍ക്ക് വില്‍ക്കാം.

ട്വിറ്റര്‍ ആംപ്ലിഫൈ

പ്രീ-റോള്‍ പരസ്യങ്ങളുമൊത്ത് വീഡിയോകളില്‍ നിന്ന് വരുമാന നേടാനും ട്വിറ്ററിലൂടെ വീഡിയോ ഉളളടക്കം വാണിജ്യവത്കരിക്കാനും നിരവധി മാര്‍ഗ്ഗങ്ങളിലൂടെ ട്വിറ്റര്‍ നിങ്ങള സഹായിക്കുന്നു.

യോഗ്യത, ആവശ്യകതകള്‍:

. നിങ്ങള്‍ ഒരു യുഎസ് റസിഡന്റ് ആയിരിക്കണം

. നിങ്ങള്‍ക്ക് 18 വയസ്സ് പ്രായം ഉണ്ടായിരിക്കണം

. നിങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ട് നല്ല നിലയില്‍ പ്രവര്‍ത്തിക്കണം.

ഐഒഎസ് 11ല്‍ ഫയല്‍സ് ആപ്പ് ഉപയോഗിക്കുന്നത് എങ്ങനെ?

ഫേസ്ബുക്ക് ആഡ് ബ്രേക്‌സ്

യുഎസിലെ തത്സമയ പ്രേക്ഷേപണങ്ങളില്‍ നിന്നും പണം നേടാന്‍ സഹായിക്കുന്ന പരസ്യ ബ്രേക്കുകള്‍ ഫേസ്ബുക്ക് ഓഫര്‍ ചെയ്യുന്നു. നിങ്ങളുടെ തത്സമയ വീഡിയോകള്‍ക്കിടയില്‍ ഇടവേള എടുക്കുന്നതിനും ഹ്രസ്വ പരസ്യങ്ങള്‍പ്രവര്‍ത്തിപ്പിക്കുന്നതിനും ഈ സവിശേഷത നിങ്ങളെ പ്രാപ്തരാക്കുന്നു.

യോഗ്യത, ആവശ്യകതകള്‍:

. നിങ്ങള്‍ ഒരു യുഎസ് റസിഡന്റ് ആയിരിക്കണം

. നിങ്ങള്‍ക്ക് 20k + ഫേസ്ബുക്ക് പിന്തുടരുന്നവര്‍ ഉണ്ടായിരിക്കണം.

. തത്സമയ പ്രേക്ഷണം 4 മിനിറ്റ് വരെ പ്രവര്‍ത്തിക്കണം.

. തത്സമയ പ്രേക്ഷണത്തില്‍ 300+ കാഴ്ചക്കാര്‍ ഉണ്ടായിരിക്കണം.

ആമസോണ്‍ വീഡിയോ ഡയറക്ട്

ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് സ്ട്രീം ചെയ്യുന്ന മണിക്കൂറുകള്‍ അടിസ്ഥാനമാക്കിയുളള റോയല്‍റ്റി നോടാന്‍ ഇത് നിങ്ങളെ അനുവദിക്കുന്നു. ഈ പ്രോഗ്രാം 1080p ഫുള്‍ എച്ച്ഡി വരെ വീഡിയോ മിഴിവുകള്‍ പിന്തുണയ്ക്കുന്നു ഒപ്പം നിങ്ങളുടെ ടൈറ്റിലുകള്‍ അതിന്റെ ആമസോണ്‍ വീഡിയോയില്‍ ലഭ്യമാക്കുന്നു.

ഈ സേവനത്തില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് നിങ്ങളുടെ വീഡിയോകള്‍ ഓണ്‍ലൈനില്‍ സ്ട്രീം ചെയ്യാനും കാണാനും കഴിയും, അല്ലെങ്കില്‍ വാടകയ്ക്ക് എടുക്കുകയോ വാങ്ങുകയോ ചെയ്യാം.

ദ വോള്‍ട്ട് (The Vault)

നിങ്ങളുടെ വീഡിയോ അപ്‌ലോഡ് ചെയ്യാനും എളുപ്പത്തില്‍ പണം നേടാനും അനുവദിക്കുന്ന ഒരു വീഡിയോ ധനസമ്പാദന പ്ലാറ്റഫോം ആണ് വോള്‍ട്ട്. ഇത് നിങ്ങളുടെ വീഡിയോകള്‍ നെറ്റ്‌വര്‍ക്കിലോ അല്ലെങ്കില്‍ യൂട്യൂബിലോ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിലൂടെ വൈറല്‍ ആകാന്‍ സഹായിക്കുന്നു.

നിങ്ങളുടെ വീഡിയോ നിര്‍മ്മാതാക്കള്‍ക്ക് പ്രീമിയം ദൃശ്യങ്ങള്‍ അന്യേഷിക്കുന്ന നിങ്ങളുടെ മീഡിയാ പങ്കാളികളിലേക്കും ക്ലയിന്റുകളിലേക്കും നിങ്ങളുടെ വീഡിയോകള്‍ വില്‍ക്കാന്‍ കഴിയും.

എന്‍വുള്‍ (Envul)

വീഡിയോ കണ്ട ഓരോ 30 സെക്കന്‍ഡിനും നിങ്ങള്‍ക്ക് വരുമാനം നേടാന്‍ എന്‍വുള്‍ അനുവദിക്കുന്നു. ഇതില്‍ ലളിതവും മനോഹരവുമായ വീഡിയോകള്‍ ധനസമ്പാദനം പ്രാപ്തമാക്കുകയും പണം സമ്പാദിക്കുകയും ചെയ്യുന്നതിന് നിങ്ങളെ സഹായിക്കുന്നു. ഓരോ വീഡിയോക്കും നിങ്ങള്‍ അതുല്യമായകാഴ്ചകള്‍ നല്‍കുന്നു, ഇതിനര്‍ത്ഥം നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന കൂടുതല്‍ വീഡിയോകളിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ സമ്പാദിക്കാനാകും എന്നാണ്.

യൂട്യൂബ്

പ്രോഫിറ്റ് ഷെയര്‍: 68%

10,000 കാഴ്ചക്കാര്‍ കവിഞ്ഞതിനു ശേഷം ഏതു ചാനലും ധനസമ്പാദനത്തിനായി ടൂട്യൂബ് സ്വീകരിക്കുന്നു. യൂദ്യൂബിലൂടെ പണം സമ്പാദിക്കുന്നത് എളുപ്പമാണ്. നിങ്ങളുടെ ചാനല്‍ യോഗ്യത അംഗീകരിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് അതിന്റെ പങ്കാളി പ്രോഗ്രാമില്‍ അപേക്ഷിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Top online Sites to Make Money for Video Creators

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot