അമിതമായ വൈദ്യുതി ബിൽ, സഹിക്കാനാവാത്ത ശബ്ദം എന്നിവയൊക്കെ നിങ്ങളുടെ എസിയുടെ പ്രശ്നങ്ങളാണോ?

By GizBot Bureau
|

വേനല്‍ക്കാലം പടിവാതില്‍ക്കല്‍ എത്തിയിരിക്കുന്നു. എസി ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഇനിയുള്ള ദിവസങ്ങള്‍ നിങ്ങള്‍ക്ക് നരകതുല്ല്യമായിരിക്കും. പഴയ എസിയില്‍ പ്രതീക്ഷിച്ചിരിക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഇനിപ്പറയുന്ന അഞ്ച് ലക്ഷണങ്ങളില്‍ ഏതെങ്കിലും കണ്ടുതുടങ്ങിയിട്ടുണ്ടെങ്കില്‍ നിങ്ങളുടെ എസി മാറ്റാന്‍ സമയമായിരിക്കുന്നു എന്നാണ് അര്‍ത്ഥം. അങ്ങനെ വരുന്ന ഘട്ടത്തിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല എസി ആണ് വോള്‍ട്ടാസിന്റെ ഓള്‍ സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ എസി.

1. ബോധം കെടുത്തുന്ന വൈദ്യുതി ബില്‍

1. ബോധം കെടുത്തുന്ന വൈദ്യുതി ബില്‍

അമിതമായി വൈദ്യുതി ഉപയോഗിക്കുന്ന എസി കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം ഇല്ലാതാക്കാന്‍ മാത്രമേ സഹായിക്കൂ. സാധാരണ എസികള്‍ പ്രവര്‍ത്തിക്കുന്ന ഫിക്‌സഡ് സ്പീഡ് കംപ്രസ്സറിലാണ്. നിശ്ചിത താപനില നിലനിര്‍ത്തുന്നതിനായി ഇത് ഇടയ്ക്കിടെ പ്രവര്‍ത്തിക്കുന്നു. വൈദ്യുതി ഉപയോഗം കൂടുന്നതിനുള്ള കാരണമിതാണ്.

എന്നാല്‍ ഇന്‍വെര്‍ട്ടര്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന എസികള്‍ പ്രവര്‍ത്തിക്കുന്നത് വേരിയബിള്‍ സ്പീഡ് കംപ്രസ്സറിലാണ്. ഇവ ഇടയ്ക്കിടെ ഓണ്‍ ആവുകയും ഓഫ് ആവുകയും ചെയ്യുന്നില്ല. അതിനാല്‍ വൈദ്യുതി ഉപയോഗം കുറയുന്നു.

മറ്റ് ഇന്‍വെര്‍ട്ടര്‍ എസികളില്‍ നിന്ന് വ്യത്യസ്തമായി, വോള്‍ട്ടാസ് ഓള്‍ സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ എസികളില്‍ ഉപയോഗിച്ചിരിക്കുന്നത് രണ്ടുഘട്ട സ്‌റ്റെഡി കൂള്‍ കംപ്രസ്സര്‍ ആണ്. ഇത് വൈദ്യുതി ഉപയോഗം വീണ്ടും കുറയ്ക്കുന്നു. ദിവസം മുഴുവന്‍ വോള്‍ട്ടാസ് ഓള്‍ സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ എസി ഉപയോഗിച്ചാലും വൈദ്യുതി ബില്‍ നിങ്ങളുടെ ബോധം കെടുത്തുകയില്ല.

 

2. അസ്ഥിരമായ കൂളിംഗ്

2. അസ്ഥിരമായ കൂളിംഗ്

എസി ശരിയായി പ്രവര്‍ത്തിക്കാത്തത് മൂലം രാത്രി സുഖമായി ഉറങ്ങാന്‍ കഴിയാറില്ലേ? രാത്രി കാലങ്ങളില്‍ മുറിയിലെ താപനില സ്ഥിരമായി കുറച്ച് നിര്‍ത്തുന്നതില്‍ (കൂളിംഗ്) എസി പരാജയപ്പെടുന്നത് കൊണ്ടുള്ള പ്രശ്‌നമാണിത്. സ്ഥിരമായ കൂളിംഗ് ലഭിക്കാത്തതിന് കാരണം കംപ്രസ്സര്‍ ഇടയ്ക്കിടെ ഓണ്‍-ഓഫ് ആകുന്നതാണ്. ഉറക്കത്തിനിടെ പലപ്പോഴും റിമോട്ട് തപ്പിയെടുത്ത് എസിയിലെ താപനില ക്രമീകരിക്കേണ്ടിവരുന്ന ഗതികേട് പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. എസിയുണ്ടായിട്ടും ശരിയായി ഉറങ്ങാന്‍ കഴിയാതെ രാവിലെ ക്ഷീണിച്ച മുഖത്തോടെ എഴുന്നേല്‍ക്കേണ്ടി വരുന്നത് ഒന്നാലോചിച്ച് നോക്കുക.

വോള്‍ട്ടാസ് ഓള്‍ സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ എസി ഇവിടെയും നിങ്ങളുടെ രക്ഷയ്‌ക്കെത്തുന്നു. രണ്ടുഘട്ട സ്‌റ്റെഡി കൂള്‍ കംപ്രസ്സര്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ രാത്രി മുഴുവന്‍ ഒരേ തണുപ്പ് ഇത് പ്രദാനം ചെയ്യുന്നു. വേനല്‍ക്കാലത്ത് നവോന്മേഷത്തോടെ ഉണര്‍ന്നെണീക്കാന്‍ വേറെന്തുവേണം?

 

3. എസിയിലെ ശബ്ദം

3. എസിയിലെ ശബ്ദം

ശരിയായി തണുപ്പ് നല്‍കാത്തതിന് പുറമെ സഹിക്കാനാവാത്ത ശബ്ദം കൂടി ചില എസികളില്‍ നിന്നുണ്ടാകും. ഉറക്കം നഷ്ടപ്പെടാന്‍ കൂടുതല്‍ കാരണങ്ങള്‍ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇവിടെയും വില്ലന്‍ ഇടയ്ക്കിടെ പ്രവര്‍ത്തിക്കുന്ന കംപ്രസ്സര്‍ തന്നെയാണ്. കാലപ്പഴക്കം കൂടുന്നതിന് അനുസരിച്ച് ശബ്ദവും വര്‍ദ്ധിക്കും.

വോള്‍ട്ടാസ് ഓള്‍ സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ എസിയുടെ ശബ്ദം 18 DB (A) ആണ്. അതായത് രഹസ്യം പറയുന്നതിനെക്കാള്‍ കുറഞ്ഞ ശബ്ദം. വിപണിയിലുള്ള മറ്റൊരു എസിക്കും അവകാശപ്പെടാനില്ലാത്ത നേട്ടമാണിത്.

 

4. ഐസ് രൂപീകരണം

4. ഐസ് രൂപീകരണം

പഴയ എസികളില്‍ കാണപ്പെടുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണിത്. ഇത് എസിയുടെ കാര്യക്ഷമത കുറയ്ക്കുന്നതിനൊപ്പം വെള്ളം പുറത്തേക്കുവരുന്ന സാഹചര്യവും ഉണ്ടാക്കുന്നു. മിക്ക എസികളിലും നിര്‍മ്മാണ ചെലവ് കുറയ്ക്കുന്നതിനായി ഗുണമേന്മ കുറഞ്ഞ അലുമിനിയം കോയിലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. വെള്ളം പുറത്തുവരുന്നതോടെ എസിയുടെ ലോഹഭാഗങ്ങള്‍ തുരുമ്പെടുക്കുകയും ചെയ്യുന്നു. ഇതോടെ എസിയുടെ പുറംഭാഗങ്ങളില്‍ ഐസ് രൂപപ്പെടാനും തുടങ്ങും.

വോള്‍ട്ടാസ് ഓള്‍ സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ എസികളിലിലെ കണ്ടന്‍സറിലും ഇവാപ്പൊറേറ്റര്‍ യൂണിറ്റുകളിലും ഗുണമേന്മയുള്ള ചെമ്പ് കമ്പികളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് താപവിനിമയം മെച്ചപ്പെടുത്തുകയും ഐസ് ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. ഇന്‍ഡോര്‍ റേഡിയേറ്ററിലെ കൂളിംഗ് ഫിന്നുകളും ഒട്ട്‌ബോര്‍ഡ് കണ്ടര്‍സറിലെ ചൂട് പുറന്തള്ളല്‍ (heat dissipiting) സംവിധാനവും അത്യന്താധുനിക ബ്ലൂ-ഫിന്‍ ആന്റി കൊറോസീവ് ട്രീറ്റ്‌മെന്റോട് കൂടിയതാണ്. ഇത് പരമാവധി തണുപ്പും ഈടുനില്‍പ്പും ഉറപ്പുനല്‍കുന്നു.

 

5. എസി ടൈം ബോംബ് ആണോ?

5. എസി ടൈം ബോംബ് ആണോ?

പഴയ എസികളില്‍ ഉപയോിച്ചിരിക്കുന്ന റെഫ്രിജറന്റ് ദോഷകരമാണെന്ന് മാത്രമല്ല തീ പിടിക്കുന്നവയും ആണ്. ഇന്‍ഡോര്‍ ഇവൊപ്പൊറേറ്റര്‍ യൂണിറ്റിലോ ഔട്ട്‌ഡോര്‍ കംപ്രസ്സര്‍/ കണ്ടന്‍സര്‍ യൂണിറ്റിലോ എതെങ്കിലും വിധത്തില്‍ ചോര്‍ച്ചയുണ്ടായാല്‍ പൊട്ടിത്തെറി തന്നെയുണ്ടാകാം.

വോള്‍ട്ടാസ് ഓള്‍ സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ എസികളില്‍ ദോഷകരമല്ലാത്ത അഡ്വാന്‍സ്ഡ് R410a റെഫ്രിജറന്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് പൊട്ടിത്തെറി പോലുള്ള അപകട സാധ്യതകള്‍ ഒഴിവാക്കുന്നു. സിഎഫ്‌സി ഉപയോഗിച്ചിട്ടില്ലാത്തതിനാല്‍, എസി പ്രകൃതിക്കും ഒരുവിധത്തിലുള്ള ദോഷവും ഉണ്ടാക്കുന്നില്ല. അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയിലെ വിള്ളലിന് കാരണമായ വാതകമാണ് സിഎഫ്‌സി.

ഇങ്ങനെയൊക്കെ പ്രശ്നങ്ങൾ വരുന്നവർക്ക് തിര്യമായി തന്നെ വോള്‍ട്ടാസ് ഓള്‍ സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ എസി സ്വന്തമാക്കാം.

Best Mobiles in India

Read more about:
English summary
Top Reasons To Buy Voltas Smart AC.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X