Home
News

കുട്ടിക്കളിക്ക് പറ്റിയ സ്മാർട്ട് വാച്ചുകളുണ്ട് ! ഇതാ കുട്ടികൾക്ക് തിരഞ്ഞെടുക്കാവുന്ന സ്മാർട്ട് വാച്ചുകൾ

കുട്ടികൾക്കായി മികച്ച സ്മാർട്ട് വാച്ചുകൾ തേടുന്നവരാണോ നിങ്ങൾ. കുട്ടികൾക്കായതിനാൽ തന്നെ അത് കണ്ടെത്താൻ അൽപ്പം ബുദ്ധിമുട്ടാണ്. മുതിർന്നവർക്കുള്ള സ്മാർട്ട് വാച്ച് പോലെ ഫീച്ചറുകളാൽ സമ്പന്നമാകേണ്ട കാര്യമില്ല. എന്നാൽ ആവശ്യത്തിന് ഫീച്ചറുകൾ ഉൾപ്പെടുകയും വേണം. വിപണിയിൽ നിരവി സ്മാർട്ട് വാച്ചുകൾ ലഭ്യമാണ്. ഫിറ്റ്‌നസ് ബാൻഡുകൾ മുതൽ ജിപിഎസ്് ട്രാക്കിങ് പോലുള്ള നിരവധി മോഡലുകൾ ഇപ്പോൾ സുലഭമാണ്. നിങ്ങളുടെ കുട്ടികളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. അതിനായി ചില സ്മാർട്ട് വാച്ചുകളെ ഇവിടെ പരിചയപ്പെടുത്തുകയാണ്.

Bouncefit D20 Y68 Fitness Band Smart ആദ്യമായി പരിചയപ്പെടുത്താൻ പോകുന്നത്. ഇതിൽ എടുത്തുപറയേണ്ട കാര്യം ഇതിന്റെ വില തന്നെയാണ്. വെറും 488 രൂപയ്ക്ക് ഈ സ്മാർട്ട് വാച്ച് വാങ്ങാൻ കഴിയും. കുട്ടികൾക്കായി രൂപകൽപ്പന ചെയ്ത സ്‌റ്റൈലിഷ് സ്മാർട്ട് വാച്ചാണിത്. പിങ്ക്, ബ്ലു, ജെറ്റ് ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളിൽ ഇവ ലഭ്യമാണ്. 100 എംബി മെമ്മറി കപാസിറ്റിയുള്ള ഇത് ആൻഡ്രോയിഡ് ഐഒഎസിലാണ് പ്രവർത്തിക്കുന്നത്.

കുട്ടിക്കളിക്ക് പറ്റിയ സ്മാർട്ട് വാച്ചുകളുണ്ട് !

ബ്ലഡ് പ്രഷർ മോണിറ്റർ, ആക്ടിവിറ്റി ട്രാക്കിങ്, കലോറി ട്രാക്കർ, സ്ലീപ്പ് ട്രാക്കർ തുടങ്ങിയ അത്യാവശ്യം ആവശ്യമുള്ള ഫീച്ചറുകളും ഇതിന് നൽകിയിട്ടുണ്ട്.150 Milliamp Hours ആണ് ഇതിന്റെ ബാറ്ററി കപ്പാസിറ്റി. അതായത് പരമാവി ഒരു ദിവസം പൂർണമായി ചാർജ് നിൽക്കും. കണക്ടിവിറ്റിക്കായി ബ്ലൂടൂത്ത് ആണ് ഈ സ്മാർട്ട് വാച്ചിൽ നൽകിയിട്ടുള്ളത്. കാളിങ് ഫീച്ചർ ഇതിൽ നൽകിയിട്ടില്ലെങ്കിലും കാളിന്റെയും മെസ്സേജുകളുടെയും നോട്ടിഫിക്കേഷനുകൾ ഇതിൽ കാണിക്കും.

അതുപോലെ മറ്റൊരു ഒപ്ഷനാണ് sekyo S2 Pro. കുട്ടികൾക്കായി തിരഞ്ഞെടുക്കാവുന്ന മികച്ച സ്മാർട്ട് വാച്ചുകളിൽ ഇതിനെ ഉൾപ്പെടുത്താൻ കഴിയും. നിരവധി ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ ധരിക്കാവുന്ന ഇതിൽ വോയ്സ് കോളിംഗ്, വോയ്സ് ചാറ്റിംഗ്, SMS എന്നീ ഫീച്ചറുകൾ നൽകിയിട്ടുണ്ട്. ഇത് കുട്ടികളുമായി രക്ഷിതാക്കൾക്ക് എപ്പോഴും ബന്ധപ്പെടാൻ സാധിക്കുന്നു.

കുട്ടിക്കളിക്ക് പറ്റിയ സ്മാർട്ട് വാച്ചുകളുണ്ട് !

LBS സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ലൊക്കേഷൻ ട്രാക്കിങ് ഫീച്ചറും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 'ക്ലാസ് മോഡ്' എന്ന മോഡും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്‌കൂൾ സമയങ്ങളിൽ ക്ലാസ് മോഡ്ആക്ടീവ് ആക്കിയാൽ കോളുകളും മെസ്സേജുകളും താത്കാലികമായി നിർത്താൻ കഴിയും. അതുപോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് ഇതിൽ ഉൾപ്പെടുത്തിയ പാനിക് ബട്ടൺ.

അടിയന്തര സാഹചര്യങ്ങളിൽ ഈ കിഡ്സ് സ്മാർട്ട് വാച്ചിലെ SOS ബട്ടൺ അമർത്തി സിം കാർഡ് ഉപയോഗിച്ച് മുൻകൂട്ടി സജ്ജീകരിച്ച കോൺടാക്റ്റുകൾക്ക് ഉടനടി അപകട സിഗ്‌നൽ അയയ്ക്കാൻ കഴിയും. സിം കാർഡുള്ള ഈ സെക്യോ എസ്2 പ്രോ സ്മാർട്ട് വാച്ചിൽ ഉൾച്ചേർത്ത ക്യാമറയിൽ നിന്ന് മാതാപിതാക്കൾക്ക് എപ്പോഴും റിമോട്ടായി ഒരു ഫോട്ടോ എടുത്ത് നിങ്ങളുടെ കുട്ടിയുടെ ചുറ്റുപാടുകൾ വിദൂരമായി പരിശോധിക്കാൻ കഴിയുന്ന 'റിമോട്ട് മോണിറ്ററിംഗ്' ഫീച്ചറും ഇതിലുണ്ട്.

കുട്ടിക്കളിക്ക് പറ്റിയ സ്മാർട്ട് വാച്ചുകളുണ്ട് !

2,559 രൂപ വിലവരുന്ന ഇതിൽ 500 Milliamp Hours ബാറ്ററിയാണ് നൽകിയിരിക്കുന്നത്. പരമാവധി മൂന്ന് ദിവസം വരെ ഇതിൽ ചാർജ് നിൽക്കും. അൽപ്പം പ്രീമിയം ലുക്കിലുള്ള സ്മാർട്ട് വാച്ച് നോക്കുന്നവരാണെങ്കിൽ IMOO Kids Watch Phone Z7 ആണ് നിങ്ങൾക്കുള്ള മികച്ച ഒപ്ഷനുകളിൽ ഒന്ന്. 14,990 രൂപ വിലവരുന്ന ഇതിൽ ഒട്ടനവധി ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സിം കാർഡ് സപ്പോർട്ട് ചെയ്യുന്ന ഇതിന് വൈഫൈ കണക്ടിവിറ്റിയും നൽകിയിട്ടുണ്ട്.

Take a Poll

വീഡിയോ കോൾ, ബോഡി ടെംപറേച്ചർ മോണിറ്റർ, ജിപിഎസ്, ഓക്‌സിമീറ്റർ (SpO2) ഹേർട്ട് റേറ്റ് മോണിറ്റർ തുടങ്ങിയവ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഡ്യുവൽ ക്യാമറയുള്ള ഇതിൽ 4ജി സിം ഉപയോഗിച്ച് എച്ച്ഡി വീഡിയോ കോൾ വരെ ചെയ്യാൻ കഴിയും.

More from GizBot

Best Mobiles in India

English summary
Choosing the best smartwatch for your child can be challenging, but we've rounded up the top 3 kids' smartwatches for March 2025. The Bouncefit D20 offers fitness and health tracking features, while the Sekyo S2 Pro provides GPS tracking and an SOS function. The IMOO Z7, with its 4G connectivity and comprehensive health features, is perfect for parents seeking advanced safety and tracking options.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X