2012ല്‍ പുറത്തിറങ്ങിയ ഒന്നാന്തരം നാടന്‍ ആന്‍ഡ്രോയ്ഡ് ടാബ്ലെറ്റുകള്‍

Posted By: Staff
<ul id="pagination-digg"><li class="next"><a href="/news/top5-desi-androidtablets-launched-in2012-2.html">Next »</a></li></ul>

2012ല്‍ പുറത്തിറങ്ങിയ ഒന്നാന്തരം നാടന്‍ ആന്‍ഡ്രോയ്ഡ് ടാബ്ലെറ്റുകള്‍

ആദ്യ കാലങ്ങളില്‍ സ്മാര്‍ട്ട്‌ഫോണുകളും ടാബ്ലെറ്റുകളും തമ്മില്‍ വളരെ പ്രകടമായ വ്യത്യാസങ്ങളുണ്ടായിരുന്നു. വലിയ സ്‌ക്രീനുള്ള ടാബ്ലെറ്റുകള്‍, പ്രധാനമായും ഇന്റ്രര്‍നെറ്റ് ഉപയോഗത്തിനായിട്ടായിരുന്നു പ്രധാനമായും രൂപകല്പന ചെയ്തത്. സ്മാര്‍ട്ട്‌ഫോണുകളാകട്ടെ ചെറിയ ഡിസ്‌പ്ലേയും, സാധാരണ ഫോണുകളുടെ നിരവധി സൗകര്യങ്ങളുമായി വികാസം പ്രാപിച്ചു. എന്നാല്‍ ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകളും, ടാബ്ലെറ്റുകളും തമ്മില്‍ മത്സരിയ്ക്കുകയാണ്. സാംസങ് ഗാലക്‌സി നോട്ട് 3, എച്ച്‌ ടിസി വണ്‍ എക്‌സ്+, എല്‍ജി ഒപ്റ്റിമസ് വി യു തുടങ്ങിയ ഫോണുകള്‍ വളരെ വലിയ ഡിസ്‌പ്ലേകളുമായി എത്തുകയും, ടാബ്ലെറ്റുകളില്‍ വോയ്‌സ് കോളിംഗ് സംവിധാനം പ്രചാരത്തിലാകുകയും ചെയ്തതോടെയാണ് ഈ മത്സരം മുറുകിയത്. ഏതായാലും രണ്ട് വിഭാഗം ഉപകരണങ്ങള്‍ക്കും ഇന്ത്യന്‍ വിപണി നല്ല വിളനിലമാണ്.

അന്താരാഷ്ട്ര കമ്പനികള്‍ക്കൊപ്പം ഇന്ത്യന്‍ കമ്പനികളും കട്ടയ്ക്കുകട്ട നില്‍ക്കുന്നുണ്ട് എന്നതും 2012 സാക്ഷ്യം വഹിച്ച കാഴ്ചയാണ്. വിലകുറഞ്ഞ ഇത്തരം ഒട്ടേറെ ടാബ്ലെറ്റുകളാണ് ഇന്ന്  ഇന്ത്യന്‍ ടാബ്ലെറ്റ് വിപണി വാഴുന്നത്. അതുകൊണ്ട് തന്നെ 2012ല്‍ ഇന്ത്യയിലിറങ്ങിയ ടോപ് 5 ഇന്ത്യന്‍ ടാബ്ലെറ്റുകള്‍ ഇന്ന് നമുക്ക് പരിചയപ്പെടാം. ഇഷ്ടപ്പെട്ടവ ഓണ്‍ലൈനായി വാങ്ങാനുള്ള അവസരവുമുണ്ട്. പേജ് മറിച്ചോളൂ.

ഫോണ്‍ വിളിയ്ക്കാവുന്ന ടോപ് 5 ടാബ്ലെറ്റുകള്‍

<ul id="pagination-digg"><li class="next"><a href="/news/top5-desi-androidtablets-launched-in2012-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot