2012ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട ഡിജിറ്റല്‍ ക്യാമറകള്‍

Posted By: Staff
<ul id="pagination-digg"><li class="next"><a href="/news/top5-hottest-selling-digitalcameras-2012-inindia-2.html">Next »</a></li></ul>

2012ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട ഡിജിറ്റല്‍ ക്യാമറകള്‍

2012 സ്മാര്‍ട്ട്‌ഫോണുകള്‍ക്കും,ടാബ്ലെറ്റുകള്‍ക്കും മാത്രമല്ല ഡിജിറ്റല്‍ ക്യാമറകള്‍ക്കും നല്ലകാലമായിരുന്നു. ധാരാളം DSLRകളും, TSLRകളും ഇറങ്ങിയ വര്‍ഷം.മാത്രമല്ല ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കിയ ക്യാമറകളും പുറത്തിറങ്ങിയിരുന്നു. ഉയര്‍ന്ന റെസല്യൂഷനുള്ള ക്യാമറകളോട് കൂടിയ സ്മാര്‍ട്ട്‌ഫോണുകള്‍ വന്നപ്പോള്‍ ജിപിഎസ്, വൈ-ഫൈ തുടങ്ങിയ പല പുത്തന്‍ സംവിധാനങ്ങളും നിര്‍മാതാക്കള്‍ ഡിജിറ്റല്‍ ക്യാമറകളിലും ഉള്‍ക്കൊള്ളിയ്ക്കുകയായിരുന്നു.

കാനണ്‍ 5ഡി, 7ഡി തുടങ്ങിയ ക്യാമറകള്‍ വര്‍ദ്ധിച്ച തോതില്‍ സിനിമാ ഷൂട്ടിംഗ് ആവശ്യത്തിനായി ഉപയോഗിച്ച് തുടങ്ങിയതും ഈ വര്‍ഷം ക്യാമറകളുടെ തുണയ്‌ക്കെത്തി. ഏതൊക്കെ ഉപകരണങ്ങളില്‍ ക്യാമറ ഉണ്ടെങ്കിലും ഒരു ക്യാമറ അത് മാത്രമായിരിയ്ക്കുന്ന അവസ്ഥ തികച്ചും വ്യത്യസ്തമാണ്. ഒരു ഡിഎസ്എല്‍ആര്‍ ക്യാമറയിലെ  ക്രമീകരിയ്ക്കാവുന്ന ഫോക്കസ് സംവിധാനവും, പതിയുന്ന ചിത്രങ്ങളുടെ മിഴിവും, കൈയ്യിലൊരു ക്യാമറ എന്ന സ്വകാര്യ അഭിമാനവും മാത്രം മതി ക്യാമറമാത്രമാണ് ക്യാമറ എന്ന നിഗമനത്തിലെത്താന്‍. ഏതായാലും 2012ല്‍ പുറത്തിറങ്ങിയ ഏറ്റവും ശ്രദ്ധേയമായ ക്യാമറകള്‍ നമുക്ക് കാണാം. പേജ് മറിച്ചോളൂ..

വരുംകാലങ്ങളെ നിയന്ത്രിയ്ക്കുന്നവര്‍ ഇവരായിരിയ്ക്കും

<ul id="pagination-digg"><li class="next"><a href="/news/top5-hottest-selling-digitalcameras-2012-inindia-2.html">Next »</a></li></ul>
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot