പ്രത്യേകം ഫേസ്ബുക്ക് ഓപ്ഷനുള്ള 6 മൊബൈല്‍ ഫോണുകള്‍

Posted By: Super
<ul id="pagination-digg"><li class="next"><a href="/news/top6-mobilephones-dedicated-facebookkey-2.html">Next »</a></li></ul>

പ്രത്യേകം ഫേസ്ബുക്ക് ഓപ്ഷനുള്ള 6 മൊബൈല്‍ ഫോണുകള്‍

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് എന്ന പ്രയോഗത്തിന് തന്നെ പകരം പദമായി മാറിയിരിയ്ക്കുകയാണ് ഫേസ്ബുക്ക് ഇന്ന്. ഏകദേശം ഒരു ബില്ല്യണിലധികം ഉപയോക്താക്കളുണ്ട് ഇപ്പോള്‍ ഫേസ്ബുക്കിന്. ഇതില്‍ തന്നെ നല്ലൊരു ശതമാനം ആളുകളും മൊബൈല്‍ഫോണ്‍ വഴിയാണ് ഫേസ്ബുക്ക് ഉപയോഗിയ്ക്കുന്നത്. എവിടെ നിന്നും ഉപയോഗം സാധ്യമാകുന്നു എന്നതും, പുത്തന്‍ തലമുറ സ്മാര്‍ട്ട്‌ഫോണുകളില്‍, കമ്പ്യൂട്ടറില്‍ എന്ന പോലെ തന്നെ ഉപയോഗം സാധ്യമാകും എന്നതുകൊണ്ടും ഈ ട്രെന്‍ഡ് വ്യാപകമാകുകയാണ്.

ആളുകളുടെ ഇത്തരത്തിലുള്ള ആവശ്യം കണക്കിലെടുത്തുകൊണ്ട് എല്ലാ മൊബൈല്‍ ഫോണ്‍ കമ്പനികളും ഒറ്റ ടച്ചില്‍ ഫേസ്ബുക്കിലെത്താനുള്ള സംവിധാനവുമായാണ് ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുന്നത്. ഇത്തരത്തില്‍ ഒറ്റ ക്ലിക്കിലൂടെ ചിത്രങ്ങളും മറ്റും എളുപ്പത്തില്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കാനും ഈ ഫോണുകളില്‍ സംവിധാനമുണ്ട്.

നമ്മളില്‍ നല്ല ഒരു പങ്ക് ആളുകളും എപ്പോഴും ഫേസ്ബുക്കിലൂടെ പരസ്പരം കണക്റ്റഡായിരിയ്ക്കാന്‍ ആഗ്രഹമുള്ളവരാണ്.നിങ്ങള്‍ക്കായിതാ പ്രത്യേകം ഫേസ്ബുക്ക് ഓപ്ഷനുള്ള 6 ഫോണുകള്‍. പേജ് മറിച്ചോളൂ.

<ul id="pagination-digg"><li class="next"><a href="/news/top6-mobilephones-dedicated-facebookkey-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot