ടച്ച് ഐഡിയും ഫെയ്‌സ് ഐഡിയും കൂടുതല്‍ സുരക്ഷ ഉറപ്പുനല്‍കുന്നുണ്ടോ?

|

ടച്ച് ഐഡിയും ഫെയ്‌സ് ഐഡിയും സൗകര്യപ്രദമായ ഫീച്ചറുകള്‍ ആണെങ്കിലും അവ സുരക്ഷ ഉറപ്പാക്കുന്നതായി പറയാന്‍ കഴിയുകയില്ല. ചില രാജ്യങ്ങളില്‍ ഇവ ഉപയോഗിക്കുന്നവര്‍ക്ക് നിയമപരമായ പരിരക്ഷ ലഭിക്കാത്ത സാഹചര്യവുമുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ഫിംഗര്‍പ്രിന്റ് സെന്‍സറുകള്‍, ഐറിസ് സ്‌കാനുകള്‍ ഉള്‍പ്പെടെയുള്ള ബയോമെട്രിക് സംവിധാനങ്ങള്‍ക്കും ഇത് ബാധകമാണ്.

ഫെയ്‌സ് ഐഡി

ഫെയ്‌സ് ഐഡി

നിശ്ചിതദൂരത്തില്‍ ഫോണ്‍ പിടിച്ച് അതിലേക്ക് നോക്കുമ്പോള്‍ ഫോണ്‍ അണ്‍ലോക്ക് ആകുന്ന സംവിധാനമാണ് ഫെയ്‌സ് ഐഡി. ഫോണ്‍ മറ്റാരെങ്കിലും കൈവശപ്പെടുത്തി നിങ്ങള്‍ക്ക് നേരെ പിടിച്ചാലും ലോക്ക് മാറും എന്നതാണ് ഇതിന്റെ ഒരു ന്യൂനത. ഈ രീതിയില്‍ ആര്‍ക്കുവേണമെങ്കിലും നിങ്ങളുടെ ഫോണിലെ ഡാറ്റ കൈവശപ്പെടുത്താന്‍ കഴിയും.

പിന്‍ നമ്പരിന് കൂടുതല്‍ നിയമപരിരക്ഷ

പിന്‍ നമ്പരിന് കൂടുതല്‍ നിയമപരിരക്ഷ

അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ടച്ച് ഐഡി, ഫെയ്‌സ് ഐഡി എന്നിവയെക്കാള്‍ നിയമപരിരക്ഷ പിന്‍, പാസ്‌വേഡ് മുതലായവയ്ക്കാണ്. ഇതുറപ്പാക്കി അവിടെ ഭരണഘടനാ ഭേദഗതി പോലും ഉണ്ടായിട്ടുണ്ട്. ഭീഷണിയിലൂടെയും മറ്റും വിരലടയാളം, മുഖം എന്നിവ ഉപയോഗിച്ചുള്ള ലോക്കുകള്‍ തുറക്കാന്‍ കഴിയുമെന്നതിനാലാണ് അവയ്ക്ക് നിയമപരിരക്ഷ കുറയുന്നത്.

മുഖം, വിരലടയാളം എന്നിവ കൈക്കലാക്കുക താരതമ്യേന എളുപ്പമാണ്. ഉറങ്ങുമ്പോള്‍ ആരെങ്കിലും നിങ്ങളുടെ വിരല്‍ പിടിച്ച് ഫിംഗര്‍പ്രിന്റ് സെന്‍സറില്‍ വച്ചാല്‍ മതി ഫോണിന്റെ ലോക്ക് മാറാന്‍. ഫോണ്‍ തട്ടിയെടുത്ത് നിങ്ങളുടെ മുഖത്തിന് നേരെ പിടിച്ചാല്‍ ഫെയ്‌സ് ഐഡി നല്‍കുന്ന സുരക്ഷയും തീര്‍ന്നു.

അതുകൊണ്ട് സങ്കീര്‍ണ്ണമായ, എളുപ്പത്തില്‍ ഊഹിക്കാന്‍ കഴിയാത്ത പാസ്‌വേഡുകള്‍ ഉപയോഗിക്കുക. അവ ഇടയ്ക്കിടെ മാറ്റാനും ശ്രദ്ധിക്കുക.

ടച്ച് ഐഡിയും ഫെയ്‌സ് ഐഡിയും ഉപേക്ഷിക്കണോ?

ടച്ച് ഐഡിയും ഫെയ്‌സ് ഐഡിയും ഉപേക്ഷിക്കണോ?

ഇത്രയും പറഞ്ഞെന്ന് കരുതി ടച്ച് ഐഡിയും ഫെയ്‌സ് ഐഡിയും പ്രവര്‍ത്തവരഹിതമാക്കേണ്ട കാര്യമില്ല. സൗകര്യപ്രദമായ ഫീച്ചറുകള്‍ ആയതിനാല്‍ എല്ലാവരും ഇവ ഉപയോഗിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ താത്ക്കാലികമായി ഇവ പ്രവര്‍ത്തനരഹിതമാക്കുന്നതിനെ കുറിച്ച് ആലോചിക്കുക. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത്:

എമര്‍ജന്‍സി SOS മോഡ് (ഐഫോണ്‍)

എമര്‍ജന്‍സി SOS മോഡ് (ഐഫോണ്‍)

ഐഫോണ്‍ 8- മുതല്‍ മുകളിലേക്കുള്ള മോഡലുകളില്‍ പവര്‍ ബട്ടണ്‍ അമര്‍ത്തിപ്പിടിക്കുക. ഐഫോണ്‍ 7-ഉം അതിന് മുമ്പുമുള്ള മോഡലുകളില്‍ പവര്‍ ബട്ടണ്‍ തുടര്‍ച്ചയായി അഞ്ച് തവണ അമര്‍ത്തുക. സ്‌ക്രീനില്‍ എമര്‍ജന്‍സി SOS എന്ന് കാണാനാകും. ഇതോടെ ടച്ച് ഐഡിയും ഫെയ്‌സ് ഐഡിയും താത്ക്കാലികമായി പ്രവര്‍ത്തനരഹിതമാകും.

ലോക്ക്ഡൗണ്‍ മോഡ് (ആന്‍ഡ്രോയ്ഡ്)

ലോക്ക്ഡൗണ്‍ മോഡ് (ആന്‍ഡ്രോയ്ഡ്)

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ സെറ്റിംഗ്‌സില്‍ നിന്ന് ഷോ ലോക്ക് ഡൗണ്‍ ഓപ്ഷന്‍ പ്രവര്‍ത്തനക്ഷമമാക്കി ടച്ച് ഐഡിയും ഫെയ്‌സ് ഐഡിയും താത്ക്കാലികമായി പ്രവര്‍ത്തനരഹിതമാക്കാന്‍ കഴിയും. പിന്‍ ഉപയോഗിച്ച് ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നത് വരെ ഇവ രണ്ടും പ്രവര്‍ത്തിക്കുകയില്ല.

ഫോണ്‍ ഓഫ് ആക്കുക

ഫോണ്‍ ഓഫ് ആക്കുക

ഫോണ്‍ ഓഫ് ആക്കുക. പിന്നെ ഓണ്‍ ചെയ്യുമ്പോള്‍ പിന്‍ നമ്പര്‍ നല്‍കിയാല്‍ മാത്രമേ ഫോണിന്റെ ലോക്ക് മാറുകയുള്ളൂ. ഐഫോണിലും ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഇത് ഫലപ്രദമാണ്.

ആന്‍ഡ്രോയ്ഡ് ഫേംവെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നത് എങ്ങനെ?ആന്‍ഡ്രോയ്ഡ് ഫേംവെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നത് എങ്ങനെ?

 

Best Mobiles in India

Read more about:
English summary
Touch ID and Face ID Don’t Make You More Secure

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X