ഫേസ്ബുക്ക് ഇന്റര്‍വ്യൂവിന് ചോദിക്കുന്ന "പൊളപ്പന്‍" ചോദ്യങ്ങള്‍ ഇതാ...!

Written By:

സാങ്കേതിക വ്യവസായത്തിലെ ഏറ്റവും മോഹിപ്പിക്കുന്ന ജോലി സ്ഥലമാണ് ഫേസ്ബുക്ക് വാഗ്ദാനം ചെയ്യുന്നത്. ഇവിടെ ഇന്റേണ്‍ഷിപ്പിന് എത്തുന്നവര്‍ പോലും ശരാശരി യുഎസ് പൗരനേക്കാള്‍ കൂടുതല്‍, അതായത് 25,000 ഡോളറാണ് നേടുന്നത്.

ഗ്ലാസ്സ്‌ഡോര്‍ എന്ന ജോലികള്‍ക്കായുളള വെബ്‌സൈറ്റ് ജോലി ചെയ്യാനുളള ഏറ്റവും മികച്ച തൊഴിലിടത്തെക്കുറിച്ച് സര്‍വേ നടത്തിയപ്പോള്‍ ജീവനക്കാര്‍ ആദ്യ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് ഫേസ്ബുക്കിനെ ആയിരുന്നു.

സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് ചെയ്യുന്ന മണ്ടത്തരങ്ങളും അബദ്ധങ്ങളും ഇവയാണ്...!

ഗ്ലാസ്സ്‌ഡോറില്‍ ആളുകള്‍ പങ്ക് വെച്ച ഫേസ്ബുക്കിലെ കടുത്ത ഇന്റര്‍വ്യൂ ചോദ്യങ്ങളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. ഇവയേതെന്ന് അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്ക് ഇന്റര്‍വ്യൂവിന് ചോദിക്കുന്ന "പൊളപ്പന്‍" ചോദ്യങ്ങള്‍ ഇതാ...!

ചോദ്യം: 100 നിലകളുളള ഒരു കെട്ടിടം ഉണ്ടെന്ന് കരുതുക. ഒരേ പൊലെയുളള രണ്ട് കോഴിമുട്ടകള്‍ നിങ്ങള്‍ക്ക് തരുന്നതാണ്. N എന്ന നിലയില്‍ നിന്നും, N--ന് മുകളിലുളള നിലകളില്‍ നിന്നും താഴേക്കിട്ടാല്‍ മുട്ട തീര്‍ച്ചയായും പൊട്ടുന്നതാണ്. ഇങ്ങനെയങ്കില്‍ താഴത്തെ നില കണ്ടെത്താന്‍ നിങ്ങള്‍ ഈ രണ്ട് മുട്ടകളെയും എങ്ങനെയാണ് ഉപയോഗിക്കുക?

ഫേസ്ബുക്ക് ഇന്റര്‍വ്യൂവിന് ചോദിക്കുന്ന "പൊളപ്പന്‍" ചോദ്യങ്ങള്‍ ഇതാ...!

ചോദ്യം: നിങ്ങള്‍ ഒരു എടിഎം മെഷിന്‍ പുനര്‍ രൂപകല്‍പ്പന ചെയ്യാന്‍ പോകുകയാണെങ്കില്‍, എങ്ങനെയായിരിക്കും ചെയ്യുക?

ഫേസ്ബുക്ക് ഇന്റര്‍വ്യൂവിന് ചോദിക്കുന്ന "പൊളപ്പന്‍" ചോദ്യങ്ങള്‍ ഇതാ...!

ചോദ്യം: ഒരു നിശ്ചിത ദിവസം എത്ര ജന്മദിനാശംസകള്‍ പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്?

ഫേസ്ബുക്ക് ഇന്റര്‍വ്യൂവിന് ചോദിക്കുന്ന "പൊളപ്പന്‍" ചോദ്യങ്ങള്‍ ഇതാ...!

സിയാറ്റിലെ ഓരോ ജനലുകളും കഴുകുന്നതിന് നിങ്ങള്‍ എത്ര രൂപയാണ് വാങ്ങുക?

ഫേസ്ബുക്ക് ഇന്റര്‍വ്യൂവിന് ചോദിക്കുന്ന "പൊളപ്പന്‍" ചോദ്യങ്ങള്‍ ഇതാ...!

നിങ്ങള്‍ ഇവിടെ ആദ്യ ദിവസം എന്താണ് ചെയ്യുക?

ഫേസ്ബുക്ക് ഇന്റര്‍വ്യൂവിന് ചോദിക്കുന്ന "പൊളപ്പന്‍" ചോദ്യങ്ങള്‍ ഇതാ...!

എങ്ങനെയാണ് ഒരു വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നതെന്ന് വിശദമാക്കുക?

ഫേസ്ബുക്ക് ഇന്റര്‍വ്യൂവിന് ചോദിക്കുന്ന "പൊളപ്പന്‍" ചോദ്യങ്ങള്‍ ഇതാ...!

ഒരു 100 നില കെട്ടിടത്തില്‍ രണ്ട് ലൈറ്റ്ബള്‍ബുകള്‍ നിങ്ങള്‍ക്ക് തന്നിട്ടുണ്ട്. ബള്‍ബുകള്‍ താഴെയിട്ടാല്‍ പൊട്ടുന്ന നില എങ്ങനെയാണ് കണ്ടുപിടിക്കുക. ഏറ്റവും കുറച്ച് തവണ താഴെയിട്ടാകണം നില കണ്ടെത്തേണ്ടത്.

ഫേസ്ബുക്ക് ഇന്റര്‍വ്യൂവിന് ചോദിക്കുന്ന "പൊളപ്പന്‍" ചോദ്യങ്ങള്‍ ഇതാ...!

യുഎസില്‍ എത്ര പാഴിടങ്ങള്‍ ഉണ്ട്?

ഫേസ്ബുക്ക് ഇന്റര്‍വ്യൂവിന് ചോദിക്കുന്ന "പൊളപ്പന്‍" ചോദ്യങ്ങള്‍ ഇതാ...!

ഫോട്ടോ അപ്‌ലോഡുകള്‍ പൊടുന്നനെ 50%-ത്തില്‍ അധികം കുറഞ്ഞാല്‍ നിങ്ങള്‍ എന്തൊക്കെയാണ് ചെയ്യാന്‍ പോകുന്നത്?

ഫേസ്ബുക്ക് ഇന്റര്‍വ്യൂവിന് ചോദിക്കുന്ന "പൊളപ്പന്‍" ചോദ്യങ്ങള്‍ ഇതാ...!

ഒരു റഷ്യന്‍ ഗുണ്ട നിങ്ങളെ തട്ടികൊണ്ട് പോകുന്നു. ആറ് വെടിയുണ്ടകള്‍ തിരുകാവുന്ന റിവോള്‍വറില്‍, രണ്ട് വെടിയുണ്ടകള്‍ അടുപ്പിച്ചടുപ്പിച്ച സ്ഥാനങ്ങളില്‍ തിരുകുന്നു. തുടര്‍ന്ന് വെടിയുണ്ടകള്‍ നിക്ഷേപിച്ച സ്ഥലങ്ങള്‍ കറക്കിയ ശേഷം നിങ്ങളുടെ തലയില്‍ തോക്ക് വച്ച് കാഞ്ചി വലിക്കുന്നു. പക്ഷെ നിങ്ങള്‍ ഇപ്പോഴും ജീവനോടെയുണ്ട്.

തുടര്‍ന്ന് അയാള്‍ വെടിയുണ്ടകള്‍ നിക്ഷേപിച്ച സ്ഥലം വീണ്ടും കറക്കിയ ശേഷം കാഞ്ചി വലിക്കട്ടേയെന്ന് ചോദിക്കുന്നു. ഓരോ തവണയും നിങ്ങള്‍ക്ക് വെടിയേല്‍ക്കാനുളള സാധ്യത എത്രയാണ്?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Tough interview questions heard at Facebook.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot