വല്ലാത്ത കടുപ്പംതന്നെ, ഈ ചോദ്യങ്ങള്‍

Posted By:

ജീവിതത്തില്‍ ഇന്റര്‍വ്യൂ അഭിമുഖീകരിക്കാത്ത ആളുകള്‍ അധികമുണ്ടാവില്ല. നിസാരമെന്നു തോന്നുന്ന ചില ചോദ്യങ്ങളില്‍ തട്ടി പരാജയപ്പെട്ടവരും ധാരാളമുണ്ടാവും. പൊതു വിജ്ഞാനവും അക്കാദമിക് അറിവും മാത്രം പോര അഭിമുഖങ്ങളില്‍ രക്ഷപ്പെടാന്‍. സാമാന്യബുദ്ധികൊണ്ടും കൗശലം കൊണ്ടും മറുപടിപറയേണ്ട ചില സന്ദര്‍ഭങ്ങളുമുണ്ടാകും. അറിവിനൊപ്പം സാഹചര്യങ്ങളെ നേരിടാനുള്ള കഴിവ്, കൂട്ടായ പ്രവര്‍ത്തനത്തില്‍ പങ്കാളിയാവാന്‍ കഴിയുമോ, പ്രതിസന്ധികളെ തരണം ചെയ്യുന്നതെങ്ങനെ തുടങ്ങി ഒരാളുടെ വ്യക്തിപരമാ കഴിവുകള്‍ കൂടി അളക്കുന്നതിനാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത്. ആപ്പിള്‍, ഗൂഗിള്‍, ആമസോണ്‍ തുടങ്ങിയ മള്‍ട്ടിനാഷണല്‍ കമ്പനികള്‍ അവരുടെ ഇന്റര്‍വ്യൂകളില്‍ ചോദിക്കാറുള്ള ചില ചോദ്യങ്ങള്‍ ഇതാ.

പുതിയ ഗാഡ്‌ജെറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Toughest Job Interview Questions

ഒരു ബോക്‌സ് നിറയെ പെന്‍സിലുകള്‍ തന്നാല്‍, സാധാരണ ഉപയോഗത്തിനപ്പുറം അതുകൊണ്ട് ചെയ്യാവുന്ന 10 കാര്യങ്ങള്‍ എന്തെല്ലാം. ഗൂഗിള്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ഇന്റവ്യൂവിനു ചോദിച്ചതാണ് ഇത്.

Toughest Job Interview Questions

ആമസോണില്‍ സീനിയര്‍ റിക്രൂട്ടിംഗ് മാനേജര്‍ തസ്തികയിലേക്കുള്ള അഭിമുഖത്തിലെ ചോദ്യം രസകരമായിരുന്നു. നിങ്ങള്‍ ഒരു അന്യഗ്രഹ ജീവിയായിരുന്നെങ്കില്‍ എങ്ങനെയാണ് നിത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക?

Toughest Job Interview Questions

ജീവിതത്തില്‍ നിങ്ങള്‍ ചെയ്ത ഏറ്റവും അഭിമാനം തോന്നുന്ന പ്രവൃത്തികള്‍ എന്തെല്ലാം. (ആപ്പിള്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ മാനേജര്‍ ഇന്റര്‍വ്യൂ)

Toughest Job Interview Questions

നിങ്ങള്‍ ഒരു സൈന്‍ ബോര്‍ഡ് ആയിരുന്നുവെങ്കില്‍ എന്തു നിര്‍ദേശമായിരിക്കും രേഖപ്പെടുത്തിയിട്ടുള്ളത്. 'പസഫിക് സണ്‍വെയറിലെ സേല്‍സ് അസോസിയേറ്റ് തസ്തിക)

Toughest Job Interview Questions

ഒരു വിമാനത്തില്‍ നിരവധി കറുപ്പും വെളുപ്പുമായ കുത്തുകളുണ്ട്. ഒരു കറുത്ത ഡോട്ടില്‍ നിന്ന് വെളുത്തതിലേക്കുള്ള അകലം ഒരു യൂണിറ്റാണെന്ന് എങ്ങനെ തെളിയിക്കാം. (ഗോള്‍ഡ്മാന്‍ സാച്ചില്‍ ടെക്‌നോളജി അനലിസ്റ്റ്്)

Toughest Job Interview Questions

തമാശ കേള്‍ക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്്. എന്നാല്‍ പറയുക എന്നത് എളുപ്പമുള്ള കാര്യമല്ല. ആളുകളെ വാക്കുകള്‍ കൊണ്ട് ചിരിപ്പിക്കണമെങ്കില്‍ പ്രത്യേക കഴിവുതന്നെവേണം. അതുകൊണ്ടുതന്നെയാണ് ജെ.പി. മോര്‍ഗന്‍ ചേസില്‍ ഫിനാന്‍ഷ്യല്‍ അനാലിസിസ്റ്റ് തസ്തികയിലേക്കു നടത്തിയ അഭിമുഖത്തില്‍ ഉദ്യോഗാര്‍ഥിയോട് തമാശപറയാന്‍ ആവശ്യപ്പെട്ടത്.

Toughest Job Interview Questions

നിങ്ങളെ തെരഞ്ഞെടുക്കാതിരിക്കാന്‍ ഒരു കാരണം. ട്വിറ്റര്‍ റിക്രൂട്ടര്‍ തസ്തികയിലേക്കു നടത്തിയ അഭിമുഖത്തില്‍ ചോദിച്ചതാണിത്.

Toughest Job Interview Questions

നിങ്ങളുടെ രാജ്യത്ത് മാര്‍ക്കറ്റിംഗ് കാംപയിന്‍ നടത്താന്‍ പറ്റിയ ദിവസം ഏതാണ്. (വാള്‍വ് കോര്‍പറേഷനില്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് അഭിമുഖം.)

Toughest Job Interview Questions

നിങ്ങള്‍ സോണി കമ്പനിയുടെ ഉത്പന്നമാണെങ്കില്‍ എന്ത് ഉപകരണമാകുമായിരുന്നു. (സോണിയില്‍ റീട്ടെയില്‍ സേല്‍സ് സ്‌പെഷ്യലിസ്റ്റ് തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ.)

Toughest Job Interview Questions

ഡൈനാമോ മീറ്റര്‍ എന്താണെന്ന് ഒരു എട്ടുവയസുകാരന് എങ്ങനെ വിശദീകരിച്ചുകൊടുക്കും. (ടെസ്ല മോട്ടോഴ്‌സില്‍ എന്‍ജിനീയറിംഗ് ടെക്‌നിഷ്യന്‍ തസ്തികയിലേക്കുള്ള അഭിമുഖത്തിന്റെ ചോദ്യമാണിത്.)

Toughest Job Interview Questions

യു.എസില്‍ എത്ര റേഡിയോ സ്‌റ്റേഷന്‍ ഉണ്ടെന്ന് എങ്ങനെ കണക്കാക്കാം. (പ്രൊഡക്റ്റ് മാനേജര്‍, ഗൂഗിള്‍)

Toughest Job Interview Questions

ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ പരാജയം എന്ത്. ഇലക്‌ട്രോണിക് ആര്‍ട്‌സില്‍ എന്‍ജിനീയര്‍ തസ്തികയിലേക്കുള്ള ചോദ്യം.

Toughest Job Interview Questions

വര്‍ഷം മുഴുവന്‍ അസാധാരണമായ കാലാവസ്ഥയില്‍ ജോലിചെയ്യേണ്ടി വരുന്നതിനെ എങ്ങനെ കാണുന്നു. (എം.ടി.ഡി പ്രൊഡക്ട്‌സില്‍ പ്രൊഡക്റ്റ് ടെസ്റ്റര്‍ തസ്തികയിലേക്കുള്ള ചോദ്യം)

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
വല്ലാത്ത കടുപ്പംതന്നെ, ഈ ചോദ്യങ്ങള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot