നിങ്ങളുടെ ഫോൺ ഇനി മോഷണം പോയാൽ പേടിക്കേണ്ട കണ്ടെത്താം, എങ്ങനെ ?

|

മൊബൈൽ ഫോൺ മോഷണം പോയാൽ എളുപ്പത്തിൽ കണ്ടെത്തുന്നതിനുളള കുറുക്കുവഴി ഒരുക്കുകയാണ് ടെലികോം മന്ത്രാലയം. ഫോണുകളുടെ ഇന്റർനാഷനൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി (IMEI) എന്നറിയപ്പെടുന്ന പതിനഞ്ചക്ക നമ്പരുകളുടെ ഡേറ്റാബേസായ സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി റജിസ്റ്ററിലൂടെയാണ് (സിഇഐആർ) ഫോണുകൾ ലളിതമായി കണ്ടെത്താനാവുക. ഓരോ മൊബൈലിനും വ്യത്യസ്ത തിരിച്ചറിയല്‍ നമ്പരാണ് ഉള്ളത്.

നിങ്ങളുടെ ഫോൺ ഇനി മോഷണം പോയാൽ പേടിക്കേണ്ട കണ്ടെത്താം, എങ്ങനെ ?

ഐഎംഇഐ നമ്പരുകളുടെ പട്ടിക ഏതാനും ആഴ്ചകൾക്കുളളിൽ പൂർത്തിയാക്കും. അതിനുശേഷം നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടാൽ പൊലീസിൽ പരാതി നൽകിയശേഷം, ഹെൽപ്‌ലൈൻ നമ്പർ മുഖേന ടെലികോം വകുപ്പിനെ വിവരം അറിയിക്കണം. തുടർന്ന്, ടെലികോം മന്ത്രാലയം നഷ്ടപ്പെട്ട ഫോണിൻറെ ഐഎംഇഐ നമ്പർ ബ്ലാക്‌ലിസ്റ്റിൽ ചേർക്കുന്നു. ഇതോടെ ഫോൺ ബ്ലോക് ആവുകയും ഏതെങ്കിലും മൊബൈൽ നെറ്റ്‌വർക്കിൽ ഉപയോഗിക്കുന്നതു തടയുകയും ചെയ്യും.

ഫോണുകൾ നഷ്ടപ്പെടുന്നത്

ഫോണുകൾ നഷ്ടപ്പെടുന്നത്

ഐഎംഇഐ നമ്പരുകളുടെ പട്ടിക തയ്യാറാക്കാനുള്ള പദ്ധതി 2017 ജൂലൈയിലാണ് ടെലികോം വകുപ്പ് പ്രഖ്യാപിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ മഹാരാഷ്ട്രയിൽ ഒരു തവണ നടപ്പാക്കുകയും ചെയ്തു. "ഫോണുകൾ മോഷണം പോകുന്നത് ഇപ്പോൾ പതിവായി സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയൊരു പ്രശ്നമായി മാറിയിട്ടുണ്ട്. ഫോണുകൾ നഷ്ടപ്പെടുന്നത് വ്യക്തികളുടെ ജീവനും രാജ്യസുരക്ഷയ്ക്കും ഭീഷണിയാകുന്നുണ്ട്.

വ്യാജ ഫോണുകൾ

വ്യാജ ഫോണുകൾ

വിപണികളിലെ വ്യാജ ഫോണുകൾ ടെലികോം വകുപ്പിനെ സംബന്ധിച്ച് മറ്റൊരു വലിയ പ്രശ്നമാണ്. വ്യാജ മൊബൈൽഫോണുകൾ മറ്റു മൊബൈൽ നെറ്റ്‌വർക്കുകളിൽ വ്യാജ ഐഎംഇഐ നമ്പരുകളിൽ ആക്ടീവാണെന്ന്", ടെലികോം വകുപ്പ് അഭിപ്രായപ്പെടുന്നു. വൈറ്റ്, ഗ്രേ, ബ്ലാക്ക് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് ഐഎംഇഐ നമ്പരുകളെ പട്ടികയിൽ ഉൾപ്പെടുത്തുക. ഉപയോഗത്തിലുള്ള ഫോണുകളുടെ നമ്പരുകളാണ് വൈറ്റ് ലിസ്റ്റിലുള്ളത്.

ഫോണിൻറെ ഐഎംഇഐ നമ്പർ
 

ഫോണിൻറെ ഐഎംഇഐ നമ്പർ

മോഷണം പോയതോ നഷ്ടപ്പെടുകയോ ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ട മൊബൈലുകളുടെ ഐഎംഇഐ നമ്പരുകളാണ് ‘ബ്ലാക്ക്' വിഭാഗത്തിൽ ഉൾപ്പെടുത്തുക. യഥാര്‍ഥമാണെന്നു സ്ഥിരീകരിക്കാത്ത ഐഎംഇഐ നമ്പരുകളാണ് ‘ഗ്രേ' വിഭാഗത്തില്‍ വരിക. ഇവിടെയുള്ള ചോദ്യം, ഒരു സ്മാർട്ട്‌ഫോണിൻറെ ഐഎംഇഐ നമ്പർ മോഷ്ടാക്കൾക്ക് മാറ്റാൻ കഴിയുമെങ്കിൽ, മോഷ്ടിക്കപ്പെട്ട ഒരു ഫോണിൻറെ ഐഎംഇഐ നമ്പർ അറിയുന്നതുകൊണ്ട് എന്ത് പ്രയോജനമായിരിക്കും?

സ്മാർട്ട്‌ഫോൺ ഓപ്പറേറ്റർമാർ

സ്മാർട്ട്‌ഫോൺ ഓപ്പറേറ്റർമാർ

മേൽപ്പറഞ്ഞ ഏതെങ്കിലും രീതി ഉപയോഗിച്ച് മോഷ്ടാവിന് ഐഎംഇഐ നമ്പർ എളുപ്പത്തിൽ മാറ്റാൻ കഴിയും, മാത്രമല്ല ഇത് മോഷ്ടിച്ച സ്മാർട്ട്‌ഫോൺ ഓപ്പറേറ്റർമാർ ബ്ലോക്ക് ചെയ്യുന്നതിൽ നിന്ന് തടയുകയും ചെയ്യും. ഈ പ്രക്രിയ ചൂഷണം ചെയ്യപ്പെടുന്നതിനുള്ള അവസരങ്ങൾ പലതാണ്. അതുകൊണ്ടുതന്നെ, ഇത് എത്രമാത്രം ഫലപ്രദമാകുമെന്ന് അറിയേണ്ടിയിരിക്കുന്നു.

Best Mobiles in India

English summary
The Telecom Ministry of India is taking a step towards curbing the rampant menace of mobile phone theft and cloning in the country. For this, they are rolling out the Central Equipment Identity Register (CEIR) which holds the database of IMEIs, which is the 15-digit number that uniquely identifies each mobile device.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X