4G ഇന്റർനെറ്റ് ഡൌൺലോഡ് വേഗത്തിൽ ജിയോ ഒന്നാമത്: ആർക്കേലും എതിരഭിപ്രായമുണ്ടോ

|

രാജ്യം 5ജിയെ ആശ്ലേഷിക്കാൻ ഒരുങ്ങുകയാണ്. നെറ്റ്വർക്ക് സ്പീഡും പുതിയ യൂസ് കേസുകളും തുടങ്ങി 5ജി നൽകുന്ന പ്രതീക്ഷകൾ വലുതാണ്. 5ജി സാങ്കേതികവിദ്യ പൂർണമായും വിന്യസിക്കപ്പെടുന്നതോടെ 4ജി സേവനങ്ങളും കൂടുതൽ മെച്ചപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. അപ്പോൾ നിലവിൽ ഓരോ ടെലിക്കോം കമ്പനിയും ഓഫർ ചെയ്യുന്ന 4G ഡാറ്റ സ്പീഡ് എത്രയൊക്കെയാണെന്ന് നോക്കാം. ഓരോ മാസത്തിലും ടെലിക്കോം കമ്പനികൾ ഓഫർ ചെയ്യുന്ന ഡാറ്റ സ്പീഡിനെക്കുറിച്ചറിയാൻ തുടർന്ന് വായിക്കുക.

 

വേഗതയേറിയ ഇന്റർ നെറ്റ്

നിലവിൽ രാജ്യത്ത് ഏറ്റവും വേഗതയേറിയ ഇന്റർ നെറ്റ് ഡൗൺലോഡ് സേവനം നൽകുന്നത് റിലയൻസ് ജിയോയാണെന്നാണ് കണക്കുകൾ പറയുന്നത്. ട്രായ് മൈസ്പീഡ് ഡാറ്റ പ്രകാരമാണ് രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ ഡൌൺലോഡ് വേഗത്തിൽ ഒന്നാമതെത്തിയത്.

ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ

ഭാരതി എയർടെലാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. വിഐ മൂന്നാം സ്ഥാനത്തുമെത്തിയിട്ടുണ്ട്. ഏതാനും മാസങ്ങളായി റിലയൻസ് ജിയോ തന്നെയാണ് ഈ കണക്കുകളിൽ ഒന്നാം സ്ഥാനത്ത് ഉള്ളത്. ടെലിക്കോം ഓപ്പറേറ്റർമാരുടെ പ്രതിമാസ പെർഫോമൻസും ഡാറ്റ സ്പീഡുമെല്ലാം ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് പുറത്ത് വിടുന്നത്. സെപ്റ്റംബർ മാസത്തിൽ എയർടെൽ, ജിയോ, വിഐ എന്നീ കമ്പനികൾ ഓഫർ ചെയ്യുന്ന ഡൌൺലോഡ് സ്പീഡ് അറിയാൻ തുടർന്ന് വായിക്കുക.

2022 സെപ്റ്റംബറിലെ കണക്കുകൾ
 

2022 സെപ്റ്റംബറിലെ കണക്കുകൾ പരിശോധിക്കുമ്പോൾ മറ്റ് ടെലികോം കമ്പനികളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് റിലയൻസ് ജിയോ. 19.1 എംബിപിഎസ് ഡൌൺലോഡ് സ്പീഡാണ് സെപ്റ്റംബർ മാസത്തിൽ ജിയോ നൽകിയത്. ഭാരതി എയർടെൽ ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 14 എംബിപിഎസ് ആണ് കഴിഞ്ഞ മാസത്തെ എയർടെലിന്റെ ഡൗൺലോഡ് സ്പീഡ്. 12.7 എംബിപിഎസ് സ്പീഡ് നൽകാൻ വോഡഫോൺ ഐഡിയക്ക് സാധിക്കുന്നുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

ടെലിക്കോം കമ്പനികൾ

അതേ സമയം ബിഎസ്എൻഎൽ (ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ്) ആണ് പട്ടികയിൽ അവസാന സ്ഥാനത്ത്. വെറും 5 എംബിപിഎസ് ഡൌൺലോഡ് സ്പീഡ് മാത്രമാണ് ബിഎസ്എൻഎല്ലിന് അവകാശപ്പെടാൻ കഴിയുന്നത്. ടെലിക്കോം കമ്പനികൾ നൽകുന്ന ശരാശരി ഡാറ്റയുടെ കണക്കാണിത്.

5ജിയെക്കാൾ വേഗമുള്ള 5ജി തട്ടിപ്പിൽ വീഴരുത്; നിങ്ങളുടെ ഫോണിൽ 5ജി എങ്ങനെ കിട്ടുമെന്നും കിട്ടില്ലെന്നും അ‌റിയൂ5ജിയെക്കാൾ വേഗമുള്ള 5ജി തട്ടിപ്പിൽ വീഴരുത്; നിങ്ങളുടെ ഫോണിൽ 5ജി എങ്ങനെ കിട്ടുമെന്നും കിട്ടില്ലെന്നും അ‌റിയൂ

റിപ്പോർട്ടുകൾ

അടുത്തിടെ ഓപ്പൺ സിഗ്നൽ പുറത്ത് വിട്ട കണക്കുകളിൽ നിന്നും ഏറെ വ്യത്യസ്തമായ കണക്കുകളാണിവ. ഓപ്പൺ സിഗ്നലിന്റെ റിപ്പോർട്ടുകൾ പ്രതിമാസ കണക്കുകളനുസരിച്ചുള്ളതല്ലെന്നതും പ്രത്യേകം ശ്രദ്ധിക്കണം. അതേ സമയം ട്രായ് എല്ലാ മാസവും ഇത് സംബന്ധിച്ച ഡാറ്റ പുറത്ത് വിടുന്നുണ്ട്.

അപ്‌ലോഡ്

അതേ സമയം അപ്‌ലോഡ് സ്പീഡിൽ വോഡഫോൺ ഐഡിയ ആണ് മുന്നിൽ. ഉപഭോക്താക്കൾക്ക് മികച്ച അപ്‌ലോഡ് സ്പീഡ് നൽകുന്ന കാര്യത്തിൽ വി മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. മറ്റ് ടെലികോം കമ്പനികളെ പിന്നിലാക്കിയ വിഐയുടെ അപ്‌ലോഡ് സ്പീഡ് 7.3 എംബിപിഎസ് ആണ്. ഡൗൺലോഡ് സ്പീഡിൽ മികവ് കാണിച്ച് ഒന്നാം സ്ഥാനം നിലനിർത്തുന്ന റിലയൻസ് ജിയോ അപ്‌ലോഡ് സ്പീഡിൽ രണ്ടാം സ്ഥാനത്താണ് ഇടം പിടിച്ചിരിക്കുന്നത്.

10,000 രൂപയ്ക്ക് മുകളിൽ ഇനി 5ജി ഫോണുകൾ മാത്രം മതി; കമ്പനികൾക്ക് കർശന നിർദേശം നൽകി കേന്ദ്രം10,000 രൂപയ്ക്ക് മുകളിൽ ഇനി 5ജി ഫോണുകൾ മാത്രം മതി; കമ്പനികൾക്ക് കർശന നിർദേശം നൽകി കേന്ദ്രം

ജിയോയുടെ അപ്‌ലോഡ് സ്പീഡ്

6.9 എംബിപിഎസ് ആണ് ജിയോയുടെ അപ്‌ലോഡ് സ്പീഡ്. മൂന്നാം സ്ഥാനത്തുള്ള എയർടെലിന്റെ അപ്‌ലോഡ് സ്പീഡ് 4.6 എംബിപിഎസ് ആണ്. 4.2 എംബിപിഎസ് സ്പീഡുള്ള ബിഎസ്എൻഎൽ ആണ് പട്ടികയിൽ അവസാന സ്ഥാനത്ത്. യഥാർത്ഥ 4ജി വേഗത ഉപഭോക്താക്കൾക്ക് എത്തിക്കുന്ന കാര്യത്തിൽ മൂന്ന് സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർക്കും ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

ഓക്‌ല റിപ്പോർട്ട്

ഓക്‌ല റിപ്പോർട്ട് പ്രകാരം 2022 ഓഗസ്റ്റിൽ ഉപഭോക്താക്കൾക്ക് ഡൗൺലോഡ് വേഗത നൽകുന്നതിൽ ഇന്ത്യ 117-ാം സ്ഥാനത്താണ്. രാജ്യത്തെ പ്രധാന ന​ഗരങ്ങൾ 5ജി സേവനം ആരംഭിച്ചിട്ടും 4ജി വേണ്ട വിധത്തിൽ ഉപഭോക്താക്കൾക്ക് എത്തിക്കാൻ സാധിക്കാത്തത്. ടെലികോം കമ്പനികളുടെ പോരായ്മയെ ആണ് സൂചിപ്പിക്കുന്നത്. ഇപ്പോഴും ഹോംഗ്രൗൺ ടെക്നോളജി ഉപയോഗിച്ച് രാജ്യത്ത് 4ജി വിന്യസിക്കാൻ തുടങ്ങുന്നതിനുള്ള വിശദാംശങ്ങൾ ബിഎസ്എൻഎൽ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതും.

ടെലിക്കോം യുദ്ധഭൂമിയിൽ ഇതാ ഒരു പുതിയ ഭടൻ; അംബാനിയുടെ അ‌ടിത്തറയിളക്കുമോ അ‌ദാനിടെലിക്കോം യുദ്ധഭൂമിയിൽ ഇതാ ഒരു പുതിയ ഭടൻ; അംബാനിയുടെ അ‌ടിത്തറയിളക്കുമോ അ‌ദാനി

Best Mobiles in India

English summary
The country is gearing up to embrace 5G. The expectations of 5G are huge, both for network speed and new use cases. With the full deployment of 5G technology, 4G services are also expected to improve. So let's see how much 4G data speed is currently offered by each telecom company.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X