'ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍' വിശദീകരണവും ചോദിച്ച് ട്രായി!
പ്രമോഷണല്‍ ഓഫര്‍ തുടരുന്നതില്‍ ട്രായി സംശയം പ്രകടിപ്പിച്ചിരുന്നു. ഇത് ജിയോക്ക് തിരിച്ചടി ആകുമോ എന്നു സംശയിക്കുന്നു.
ജിയോയുടെ വെല്‍ക്കം ഓഫര്‍ ഡിസംബര്‍ 3 വരെ ആയിരുന്നു, എന്നാല്‍ അതിപ്പോള്‍ ഹാപ്പി ന്യൂ ഇയര്‍ ആക്കി 2017 മാര്‍ച്ച് വരെ നീട്ടിയിട്ടുണ്ട്.
ഈ ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്/കോളിംഗ് ഓഫറുകളാണ് ജിയോ നല്‍കുന്നത്. സാധാരണ 90 ദിവസം മാത്രമാണ് എല്ലാ ഡാറ്റ പ്ലാനുകള്‍ക്കും ട്രായി സൗജന്യ ഓഫറുകള്‍ നല്‍കാന്‍ അനുവദിക്കുന്നത്. എന്നാല്‍ ജിയോയുടെ ഈ പ്ലാന്‍ മാര്‍ച്ച് 2017 വരെ തുടരാനുണ്ടായ സാഹചര്യം വിശദീകരിക്കണം എന്നാണ് ട്രായി ജിയോയോട് ആവശ്യപ്പെടുന്നത്.

നിലവില്‍ 63 മില്ല്യന്‍ ഉപഭോക്താക്കളാണ് റിലയന്‍സ് ജിയോ ഉപയോഗിക്കുന്നത്. പ്രമോഷണല്‍ ഓഫര്‍ തുടരുന്നതില്‍ ട്രായി സംശയം പ്രകടിപ്പിച്ചിരുന്നു. ഇത് ജിയോക്ക് തിരിച്ചടി ആകുമോ എന്നു സംശയിക്കുന്നു.

ഇതിനു മുന്‍പു തന്നെ മറ്റു കമ്പനികള്‍ ജിയോയുടെ ഈ സൗജന്യ ഓഫറിനെ കുറിച്ച് പരാതി നല്‍കിയിരുന്നു.


Click it and Unblock the Notifications








