Home
News

BSNL തദ്ദേശീയ 4G ഇന്ത്യയുടെ ട്രാക്ക് മാറ്റും! വിജയം തൊട്ടരികിലെന്ന് ട്രായ് ചെയർമാൻ

ബിഎസ്എൻഎൽ 4ജി (BSNL 4G) വിജയത്തിന്റെ പടിവാതിലിൽ ആണെന്നും ബിഎസ്എൻഎൽ 4ജി നവീകരണം വിജയത്തിന്റെ വക്കിലാണെന്ന് തനിക്ക് ഉറപ്പുണ്ട് എന്നും ട്രായ് ചെയർമാൻ അനിൽ കുമാരി ലഹോട്ടി. കഴിഞ്ഞയാഴ്ച ഒരു വ്യവസായ കോൺഫറൻസിൽ നടന്ന പാനൽ ചർച്ചയിൽ അ‌ദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതായി ഇടി റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ ഒരു ലക്ഷം സൈറ്റുകളിൽ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡിൻ്റെ (BSNL) 4G നെറ്റ്‌വർക്ക് എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജി ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി വ്യാപനം നടക്കുന്നത്. ഇത് പൂർത്തിയാകുന്നതോടെ തദ്ദേശീയ സാങ്കേതികവിദ്യകളുടെ വ്യാപനത്തിന് ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുമെന്ന് അ‌ധികൃതർ പറയുന്നു.

BSNL 4G: വിജയം തൊട്ടരികിലെന്ന് ട്രായ് ചെയർമാൻ

ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) നേതൃത്വത്തിലുള്ള കൺസോർഷ്യം ആണ് ബിഎസ്എൻഎൽ 4ജി വ്യാപനത്തിന്റെ കരാർ ഏറ്റെടുത്തിരിക്കുന്നത്. ബിഎസ്എൻഎൽ 4ജി വ്യാപനം ആരംഭിക്കാൻ ഒരുങ്ങിയപ്പോൾ അ‌തിന്റെ ടെക്നോളജി പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചതായിരിക്കണം എന്നൊരു കണ്ടീഷൻ കേന്ദ്ര സർക്കാർ മുന്നോട്ട് വച്ചിരുന്നു. അ‌തിന്റെ അ‌ടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്ത 4ജി ടെക്നോളജിയാണ് ഇപ്പോൾ ബിഎസ്എൻഎൽ 4ജി വ്യാപനത്തിലെ ശ്രദ്ധാകേന്ദ്രം.

ടിസിഎസ് നേതൃത്വത്തിലുള്ള കൺസോർഷ്യത്തിൽ ഉൾപ്പെട്ട സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് ടെലിമാറ്റിക്‌സ് (C-DoT) ആണ് തദ്ദേശീയ 4ജി ടെക്നോളജിക്ക് പിന്നിൽ പ്രവർത്തിച്ചത്. ഇതിനകം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഈ 4ജി ടെക്നോളജി ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തിൽ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഏകദേശം പത്ത് ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ ഈ 4ജി സേവനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.

BSNL 4G: വിജയം തൊട്ടരികിലെന്ന് ട്രായ് ചെയർമാൻ

''4ജിക്കായി ബിഎസ്എൻഎൽ നിരവധി ഇന്ത്യൻ വ്യവസായ സ്ഥാപനങ്ങളുമായി ​കൈകോർത്ത് മുന്നോട്ട് പോകുകയാണ്. അവ വിജയത്തിൻ്റെ വക്കിലാണ് എന്ന് എനിക്ക് ഉറപ്പുണ്ട്. രാജ്യത്ത് പൂർണ്ണമായും തദ്ദേശീയമായ 4G നെറ്റ്‌വർക്കിൻ്റെ വിജയകരമായ ലോഞ്ച് ഞങ്ങൾ കാണും, ഈ 4ജി ടെക്നോളജി രാജ്യത്തെ ഒരു ലക്ഷം സൈറ്റുകൾ ഉൾക്കൊള്ളാൻ പോകുന്നു''

''ഇത് തദ്ദേശീയ സാങ്കേതികവിദ്യയുടെ പുതിയ ആവാസവ്യവസ്ഥയും സൃഷ്ടിക്കും''- എന്ന് ട്രായ് ചെയർമാൻ അനിൽ കുമാരി ലഹോട്ടി പാനൽ ചർച്ചയിൽ വ്യക്തമാക്കി. ബിഎസ്എൻഎൽ 4ജി വ്യാപനം പൂർത്തിയായാൽ തദ്ദേശീയമായ ടെക്നോളജി ഉപയോഗിച്ച് 4ജി സേവനം അ‌വതരിപ്പിക്കുന്ന ഏക ടെലിക്കോം സ്ഥാപനമായി ബിഎസ്എൻഎൽ മാറും.

4ജി വ്യാപനം പൂർത്തിയാകുന്ന മുറയ്ക്ക് ചെറിയൊരു സോഫ്ട്വേർ അ‌പ്ഡേഷനിലൂടെ 4ജിയിൽ നിന്ന് 5ജിയിലേക്ക് മാറാൻ കഴിയുന്ന വിധത്തിലാണ് ബിഎസ്എൻഎൽ 4ജി വ്യാപനം പ്ലാൻ ചെയ്തിരിക്കുന്നത് എന്ന് അ‌ധികൃതർ വളരെ നേരത്തെ തന്നെ വിശദമാക്കിയിട്ടുള്ളതാണ്. ഇതോടൊപ്പം ഇപ്പോൾ മറ്റൊരു വാർത്തകൂടി എത്തിയിട്ടുണ്ട്. ബിഎസ്എൻഎല്ലിനായി തദ്ദേശീയമായ 5ജി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട് എന്നതാണത്.

BSNL 4G: വിജയം തൊട്ടരികിലെന്ന് ട്രായ് ചെയർമാൻ

ട്രായ് ചെയർമാൻ തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. ബിഎസ്എൻഎൽ 4ജിക്കായുള്ള കൺസോർഷ്യത്തിൽ തേജസ് നെറ്റ്‌വർക്കുകളും സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് ടെലിമാറ്റിക്‌സും (C-DoT) ഉൾപ്പെടുന്നു. കരാർ പ്രകാരം, ടാറ്റ ഗ്രൂപ്പിൻ്റെ ഐടി സേവന വിഭാഗമാണ് സിസ്റ്റം ഇൻ്റഗ്രേഷൻ ചെയ്യുന്നത്, തേജസ് 4G/5G നെറ്റ്‌വർക്ക് ഉപകരണങ്ങളും C-DoT അതിൻ്റെ നെറ്റ്‌വർക്ക് കോർ സൊല്യൂഷനുകളും വിതരണം ചെയ്യുന്നു.

ഇതുവരെ എറിക്‌സൺ, നോക്കിയ, സാംസങ് തുടങ്ങിയ ചില കമ്പനികൾക്ക് മാത്രമേ എൻഡ്-ടു-എൻഡ് ടെലിക്കോം സ്റ്റാക്ക് ഉണ്ടായിരുന്നുള്ളൂ, തദ്ദേശീയമായി വികസിപ്പിച്ച ടെക്നോളജിയിലൂടെ ഇന്ത്യയും ഈ ലെവലിലേക്ക് എത്തിയെന്ന് യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് (USOF) അഡ്മിനിസ്ട്രേറ്ററും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) അഡീഷണൽ സെക്രട്ടറിയും (T) നീരജ് വർമ ​​പറഞ്ഞു.

കയറ്റുമതി ചെയ്യാൻ കഴിയുന്ന സ്വന്തം ടെലിക്കോം സ്റ്റാക്ക് ഇന്ത്യ നിർമ്മിച്ചിട്ടുണ്ടെന്ന് നീരജ് വർമ പറഞ്ഞു. ''ഇത് തദ്ദേശീയമാണെന്ന് മാത്രമല്ല, ഈ 4G സാങ്കേതികവിദ്യ കയറ്റുമതി ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾക്ക് തോന്നുന്നു." എന്നാണ് അ‌ദ്ദേഹം പ്രതികരിച്ചത്. അ‌തായത് ബിഎസ്എൻഎൽ 4ജി വിജയം കണ്ടാൽ ഇന്ത്യക്ക് ഈ ടെക്നോളജി മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അ‌യയ്ക്കാനുള്ള വഴിയും തുറക്കും.

ലക്ഷ്യമിട്ടിരിക്കുന്ന ഒരു ലക്ഷം 4ജി ​സൈറ്റുകളിൽ പതിനായിരം എണ്ണത്തിൽ മാത്രമേ ഇതുവരെ തദ്ദേശീയ 4ജി ടെക്നോളജി ഉപയോഗിച്ച് ബിഎസ്എൻഎൽ 4ജി സേവനം ആരംഭിച്ചിട്ടുള്ളൂ. ബാക്കിയുള്ള 90,000 സൈറ്റുകളിൽ അടുത്ത മൂന്നോ നാലോ പാദത്തിനുള്ളിൽ 4ജി വിന്യസിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തേജസിൻ്റെ മാനേജ്‌മെൻ്റ് വിശകലന വിദഗ്ധർ വ്യക്തമാക്കുന്നു.

More from GizBot

Best Mobiles in India

English summary
TRAI Chairman Anil Kumari Lahoti said that BSNL 4G deployment using indigenous technology is on the verge of success. He stated this during a panel discussion at an industry conference last week, ET reported. Work has already started to develop indigenous 5G technology for BSNL.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X