Home
News

ആളെ പൊട്ടനാക്കരുത്, റേഞ്ച് ഉണ്ടോ, ഇല്ലയോ എന്ന് വ്യക്തമാക്കണം! നെറ്റ്‌വർക്ക് കവറേജ് മാപ്പ് വേണമെന്ന് ട്രായി

ഏതെങ്കിലും കമ്പനിയുടെ സിം വാങ്ങി ഉപയോഗം തുടങ്ങിക്കഴിയുമ്പോഴാകും അ‌വർക്ക് തങ്ങളുടെ പ്രദേശത്ത് കാര്യമായ നെറ്റ്വർക്ക് കവറേജ് ലഭ്യമല്ല എന്ന് ഉപയോക്താവ് അ‌റിയുക. ഇത് പലപ്പോഴും ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടാകുന്നു. ഈ പ്രശ്നം പരിഹരിക്കാനും ടെലിക്കോം സേവനങ്ങൾ കൂടുതൽ സുതാര്യമായ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുമായി ടെലിക്കോം കമ്പനികൾ തങ്ങളുടെ 2G, 3G, 4G, 5G നെറ്റ്‌വർക്കുകൾക്കായി ജിയോസ്‌പേഷ്യൽ കവറേജ് മാപ്പുകൾ പ്രസിദ്ധീകരിക്കണമെന്ന് ടെലിക്കോം റെഗുലേറ്ററി അ‌തോറിറ്റി ഓഫ് ഇന്ത്യ (TRAI) നിർദ്ദേശിച്ചു. ടെലിക്കോം കമ്പനികൾ തങ്ങളുടെ വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഈ കവറേജ് മാപ്പ് പ്രദർശിപ്പിക്കണം എന്നാണ് പുതിയ നിർദേശം.

2024 ഒക്‌ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്ന ടെലികോം കമ്പനികൾക്കായുള്ള പുതുക്കിയ ക്വാളിറ്റി ഓഫ് സർവീസ് (QoS) റെഗുലേഷന്റെ ഭാഗമായാണ് ഈ പുതിയ ഉത്തരവ് ട്രായി പുറപ്പെടുവിച്ചിരിക്കുന്നത്. വയർലെസ് വോയ്‌സ്, ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ലഭ്യമാകുന്ന മേഖലകൾ ഈ മാപ്പുകളിൽ ടെലിക്കോം കമ്പനികൾ കാണിക്കണം.

ആളെ പൊട്ടനാക്കരുത്, റേഞ്ച് ഉണ്ടോ, ഇല്ലയോ എന്ന് വ്യക്തമാക്കണം!

ഓരോ നെറ്റ്വർക്ക് ലഭ്യതയും വിവരിക്കുന്നതിനായി മാപ്പിൽ വിവിധ കളറുകൾ ഉപയോഗിക്കണം. ഈ മാപ്പിൽ സിഗ്നലിന്റെ ശക്തി എത്രത്തോളമുണ്ട് എന്നത് അ‌ടക്കമുള്ള വിവരങ്ങൾ ഉണ്ടാകണം. കൂടാതെ മാപ്പ് എപ്പോഴും അ‌പ്ഡേറ്റായിരിക്കണം എന്നും നിർദേശത്തിൽ പറയുന്നുണ്ട്. ഉപയോക്താക്കൾക്ക് ടെലിക്കോം കമ്പനികളുടെ വെബ്​സൈറ്റ് ഹോം പേജുകളിൽ വളരെ എളുപ്പത്തിൽ- ഒറ്റ ക്ലിക്കിൽ- വിവരങ്ങൾ ലഭ്യമാകാൻ കഴിയും വിധമായിരിക്കണം മാപ്പ് നൽകേണ്ടത് എന്നും നിർദേശത്തിൽ പറയുന്നു.

നെറ്റ്‌വർക്ക് കവറേജ് പരിധി നിർവചിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ സിഗ്നൽ സ്ട്രെങ്തിന് ഉൾപ്പെടെ വ്യക്തമായ മാനദണ്ഡം ട്രായി നൽകിയിട്ടുണ്ട്. മാപ്പിൽ നൽകുന്ന വിവരങ്ങൾ യഥാർത്ഥ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളത് ആയിരിക്കണമെന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. ഒരു ഉപയോക്താവിന് സിം എടുക്കും മുമ്പ്, അ‌ല്ലെങ്കിൽ ഏതെങ്കിലും കമ്പനിയിലേക്ക് പോർട്ട് ചെയ്യുന്നതിന് മുൻപ് തന്റെ പ്രദേശത്ത് ആ കമ്പനിയുടെ സേവനം എത്രത്തോളം ശക്തമാണ് എന്ന് മനസിലാക്കാൻ ഈ മാപ്പ് സഹായിക്കും.

ആളെ പൊട്ടനാക്കരുത്, റേഞ്ച് ഉണ്ടോ, ഇല്ലയോ എന്ന് വ്യക്തമാക്കണം!

ഇപ്പോൾ തങ്ങളുടെ പ്രദേശത്ത് കവറേജ് ഉണ്ടോ ഇല്ലയോ എന്നറിയാതെ ഏതെങ്കിലും കമ്പനിയുടെ ഉപയോക്താവായി മാറിയ ശേഷം ക​വറേജില്ല എന്ന പരാതിയുമായി കമ്പനിയുടെ പുറകേ നടക്കണ്ടേ അ‌വസ്ഥയാണ്. ഇത് മാറ്റാനും ടെലിക്കോം സേവനങ്ങൾ കൂടുതൽ നിലവാരത്തോടെ ലഭ്യമാക്കാൻ കമ്പനികളെ പ്രേരിപ്പിക്കാനും ട്രായിയുടെ ഈ പുതിയ നിർദേശം സഹായകമാകും എന്ന് കരുതപ്പെടുന്നു.

ഉപയോക്താക്കൾക്ക് വളരെയെളുപ്പം കണ്ടെത്താൻ കഴിയും വിധമായിരിക്കണം ടെലിക്കോം കമ്പനികൾ തങ്ങളുടെ ​സൈറ്റിൽ ഈ ജിയോസ്‌പേഷ്യൽ കവറേജ് മാപ്പുകൾ നൽകേണ്ടത്. മാപ്പ് പരിശോധിക്കാൻ മാത്രമല്ല, മാപ്പിനെപ്പറ്റി അ‌ഭിപ്രായങ്ങൾ അ‌റിയിക്കാനും അ‌തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ തെറ്റാണ് എന്ന് തോന്നിയാൽ അ‌ത് റിപ്പോർട്ട് ചെയ്യാനും ഉള്ള ഓപ്ഷനുകളും ടെലിക്കോം കമ്പനികൾ ഉറപ്പാക്കണമെന്ന് ട്രായി ആവശ്യപ്പെട്ടിട്ടുണ്ട്.

"നെറ്റ്‌വർക്ക് ഒപ്റ്റിമൈസേഷൻ സമയത്ത് ഉപയോക്താക്കളുടെ അ‌ഭിപ്രായങ്ങളും നിർദേശങ്ങളും കണക്കിലെടുക്കണം, ആവശ്യമെങ്കിൽ കവറേജ് മാപ്പുകൾ അടുത്ത സൈക്കിളിൽ പരിഷ്കരിക്കാം," എന്ന് ട്രായ് മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. കാര്യങ്ങൾ സുതാര്യമാകുന്നതോടെ മികച്ച സേവനങ്ങൾ നൽകാൻ കമ്പനികൾ തയാറാകേണ്ടിവരും. ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ, ബിഎസ്എൻഎൽ എന്നീ ടെലിക്കോം കമ്പനികൾക്കിടയിൽ മത്സരവും ശക്തമാകും.

ആളെ പൊട്ടനാക്കരുത്, റേഞ്ച് ഉണ്ടോ, ഇല്ലയോ എന്ന് വ്യക്തമാക്കണം!

ഇത് അ‌ടിസ്ഥാനപരമായി വയർലെസ് വോയ്‌സ്, ബ്രോഡ്‌ബാൻഡ് സേവനങ്ങളുടെ നിലവാരം ഉയർത്തുകയും ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാകുന്നതിലേക്ക് കാര്യങ്ങൾ നയിക്കുകയും ചെയ്യും. വരിക്കാർ നഷ്ടമാകാതിരിക്കാൻ നെറ്റ്വർക്ക് കവറേജ് സംബന്ധിച്ച പരാതികൾക്ക് അ‌ടിയന്തര നടപടി സ്വീകരിക്കാൻ കമ്പനികളെ പ്രേരിപ്പിക്കാനും ഈ നടപടി കാരണമാകും എന്ന് കരുതപ്പെടുന്നു.

Best Mobiles in India

English summary
The Telecom Regulatory Authority of India (TRAI) has directed telecom companies to publish geospatial coverage maps for their 2G, 3G, 4G and 5G networks. The new order was issued by TRAI as part of the revised Quality of Service (QoS) regulations for telecom companies that came into effect from October 1, 2024.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X