Home
News

ചതിയന്മാർക്ക് ഇനി ഇടമില്ല! എല്ലാ കോളുകൾക്കും എസ്എംഎസുകൾക്കും എഐ സ്പാം ഫിൽട്ടർ നിർബന്ധമാക്കി ട്രായി

ഇന്ത്യൻ ടെലിക്കോം മേഖലയിലെ ഉപയോക്താക്കളെ തട്ടിപ്പുകളിൽനിന്ന് സംരക്ഷിക്കാൻ, 2023 മേയ് 1മുതൽ എല്ലാ കോളുകൾക്കും എസ്എംഎസുകൾക്കും എഐ സ്പാം ഫിൽട്ടറുകൾ നിർബന്ധമാക്കി ടെലിക്കോം റഗുലേറ്ററി അ‌തോറിറ്റി ഓഫ് ഇന്ത്യ(TRAI). കോളുകളിലൂടെയും എസ്എംഎസുകളിലൂടെയുമുള്ള തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നിർണായക ചുവടുവയ്പ്പുമായി ട്രായി രംഗത്തെത്തിയിരിക്കുന്നത്.

ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ, ബിഎസ്എൻഎൽ എന്നിവയുൾപ്പെടെ എല്ലാ ടെലിക്കോം കമ്പനികളും അവരുടെ കോൾ, എസ്എംഎസ് സേവനങ്ങൾക്കായി എഐ സ്പാം ഫിൽട്ടറുകൾ ഉപയോഗിക്കണമെന്ന് ട്രായിയുടെ പുതിയ നിയമം നിർദേശിക്കുന്നു. വിവിധ ഉറവിടങ്ങളിൽ നിന്നുള്ള വ്യാജ പ്രൊമോഷണൽ കോളുകളും സന്ദേശങ്ങളും തിരിച്ചറിയാനും തടയാനും എഐ ഫിൽട്ടറുകൾ സഹായിക്കും.

എല്ലാ കോളുകൾക്കും എസ്എംഎസുകൾക്കും എഐ സ്പാം ഫിൽട്ടറുമായി ട്രായി

ഇതിലൂടെ സ്പാം കോളുകളും എസ്എംഎസുകളും കൊണ്ട് ടെലിക്കോം ഉപയോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് കുറവുണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്‌പാമർമാരും തട്ടിപ്പുകാരും പ്രധാനമായും ഉപയോഗിക്കുന്ന 10 അക്ക മൊബൈൽ നമ്പറുകളിൽ നിന്നുള്ള പ്രൊമോഷണൽ കോളുകൾ തടയാനും ടെലിക്കോം റെഗുലേറ്ററി അ‌തോറിറ്റി കമ്പനികൾക്ക് നിർദ്ദേശം നൽകി.

ജിയോയും എയർടെലും എഐ ഫിൽട്ടർ സേവനം നടപ്പിലാക്കാൻ ഇതിനോടകം സമ്മതിച്ചിരുന്നു. എയർടെൽ ഇക്കാര്യം ഔദ്യോഗിക പ്രസ്താവനയിൽ സ്ഥിരീകരിച്ചു, അതേസമയം ജിയോ ഉടൻ സേവനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപഭോക്താക്കളുടെ പണംതട്ടാൻ തട്ടിപ്പുകാർ സാധാരണയായി ഉപയോഗിക്കുന്ന, വിവിധ സ്രോതസ്സുകളിൽ നിന്നുള്ള വ്യാജ കോളുകളും സന്ദേശങ്ങളും തിരിച്ചറിയാനും തടയാനും കഴിയുന്ന വിധത്തിലാണ് പുതിയ എഐ ഫിൽട്ടറുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

എല്ലാ കോളുകൾക്കും എസ്എംഎസുകൾക്കും എഐ സ്പാം ഫിൽട്ടറുമായി ട്രായി

വിളിക്കുന്ന ആളുടെ പേരും ഫോട്ടോയും മൊബൈൽ ഫോൺ സ്ക്രീനിൽ തെളിയുന്ന വിധത്തിലുള്ള ഒരു കോൾ ഐഡി ഫീച്ചർ അ‌വതരിപ്പിക്കാൻ ടെലിക്കോം കമ്പനികളോട് സർക്കാർ നേരത്തെ അ‌ഭ്യർഥിച്ചിരുന്നു. വിളിക്കുന്ന ആളെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നതിനാൽ തട്ടിപ്പുകളും ഭീഷണികളും കുറയും എന്നതായിരുന്നു ഇതിന്റെ മെച്ചം.

എന്നാൽ, എയർടെലും ജിയോയും ഉൾപ്പെടെയുള്ള ചില ടെലിക്കോം കമ്പനികൾ സ്വകാര്യതാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഈ സംവിധാനം നടപ്പാക്കാൻ വിസമ്മതിച്ചതായാണ് നേരത്തെ റിപ്പോർട്ടുകൾ വന്നത്. വിളക്കുന്ന ആളുടെ ചിത്രം കാണുന്ന ഫീച്ചർ ആരംഭിക്കുന്നതിൽ നിലവിൽ തീരുമാനമായിട്ടില്ല. എന്നാൽ വ്യാജ കോളുകളും തട്ടിപ്പ് എസ്എംഎസുകളും തടയുന്ന എഐ സ്പാം ഫിൽട്ടർ നിശ്ചയിച്ചതുപോലെ മേയ് 1 മുതൽ ആരം​ഭിക്കും.

അ‌തേസമയം, അ‌നാവശ്യ​ കോളുകൾ തടയാൻ ഇതിനകം തന്നെ ട്രായിയുടെ നിർദേശപ്രകാരമുള്ള സംവിധാനവും സൗകര്യവും നിലവിലുണ്ട്. സ്പാം കോളുകൾ തടയാൻ ആളുകളെ സഹായിക്കുന്നതിന് നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (എൻ‌സി‌പി‌ആർ) എന്നൊരു സംവിധാനമാണ് ട്രായി സജ്ജമാക്കിയിട്ടുള്ളത്. മുമ്പിത് നാഷണൽ ഡൂ നോട്ട് കോൾ രജിസ്ട്രി (എൻ‌ഡി‌എൻ‌സി) ആയിരുന്നു.

എല്ലാ കോളുകൾക്കും എസ്എംഎസുകൾക്കും എഐ സ്പാം ഫിൽട്ടറുമായി ട്രായി

ക്രെഡിറ്റ് കാർഡുകൾക്കായുള്ള അ‌ഭ്യർഥന, മാർക്കറ്റിംഗ്, ടെലിഷോപ്പിംഗ് എന്നിങ്ങനെ ശല്യപ്പെടുത്തുന്ന കോളുകൾ പലപ്പോഴും ഉപയോക്താക്കളെ തേടി എത്താറുണ്ട്. ഇവയിൽനിന്ന് രക്ഷപ്പെടാൻ ഉപയോക്താക്കൾക്ക് ഡിഎൻഡി സേവനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. ട്രായിയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ ഇതു സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്. നിങ്ങൾ ആവശ്യപ്പെടുന്ന വിഭാഗങ്ങളിൽ നിന്നുള്ള കോളുകൾ നിങ്ങളുടെ ഫോണിലേക്ക് എത്തുന്നത് തടയാൻ ഈ സംവിധാനം സഹായിക്കും.

അ‌തിനായി ആദ്യം എസ്എംഎസ് ഓപ്ഷൻ എടുത്ത് START എന്ന് ടൈപ്പ് ചെയ്യുക. തുടർന്ന് 1909 എന്ന നമ്പറിലേക്ക് അയയ്ക്കുക. ഈ സമയം നിങ്ങളുടെ സേവനദാതാവ് അ‌യയ്ക്കുന്ന ലിസ്റ്റിൽനിന്ന് നിങ്ങൾ തടയാൻ ആഗ്രഹിക്കുന്ന കോളുകളുടെ കോഡ് 1909 എന്ന നമ്പറിലേക്ക് അ‌യച്ചാൽ അനാവശ്യ കോളുകളിൽനിന്ന് മോചനം ലഭിക്കും.

ഈ കോഡ് മെസേജ് ചെയ്താൽ ടെലിക്കോം സേവനദാതാവ് നിങ്ങളുടെ അ‌ഭ്യർഥന സ്ഥിരീകരിക്കുന്ന സന്ദേശം തിരികെ അ‌യയ്ക്കും. തുടർന്ന് 24 മണിക്കൂറിനുള്ളിൽ ഡിഎൻഎഡി സേവനം ആരംഭിക്കും. ടെലികോം സേവന ഓപ്പറേറ്റർമാർ വഴിയും ഡിഎൻഡി സേവനങ്ങൾ ആക്ടിവേറ്റ് ചെയ്യാം. ജിയോ, എയർടെൽ, വോഡഫോൺ എന്നിവയിൽ ഡിഎൻഡി രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ എന്ന് അ‌റിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

More from GizBot

Best Mobiles in India

English summary
The Telecom Regulatory Authority of India (TRAI) has made AI spam filters mandatory for all calls and SMS from May 1, 2023. TRAI's new rule mandates all telecom companies, including Jio, Airtel, Vodafone Idea, and BSNL, to use AI spam filters for their call and SMS services.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X