Just In
- 14 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 17 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 22 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 1 day ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- Movies
'എനിക്ക് അങ്ങനെ ജീവിക്കാൻ പറ്റില്ല'; രവി മേനോന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് കാരണം!, ശ്രീലത നമ്പൂതിരി പറഞ്ഞത്
- News
കെഎസ്ആര്‍ടിസിയുടെ സ്വപ്നം ഒരുപടി കൂടി മുന്നോട്ട്; 1000 ഇ- ബസുകള്‍ നല്കാന് കേന്ദ്രം
- Travel
ഐശ്വര്യവും ആരോഗ്യവും നേടാം.. അശ്വതി നക്ഷത്രക്കാർ ദർശനം നടത്തേണ്ട ശിവക്ഷേത്രം
- Finance
25,000 രൂപ ശമ്പളക്കാരനും 1.35 കോടിയുടെ സമ്പത്തുണ്ടാക്കാം; സാധാരണക്കാരനെയും കോടിപതിയാക്കുന്ന നിക്ഷേപമിതാ
- Sports
IND vs NZ: ഇത്രയും ചാന്‍സ് സഞ്ജുവിന് കിട്ടുമോ? തുടരെ 13 ഇന്നിങ്സിലും ഇഷാന് ഫ്ളോപ്പ്!
- Automobiles
മോർ പവർഫുൾ! വരാനിരിക്കുന്ന കർവ്വിന് ടാറ്റയുടെ കൂടുതൽ കരുത്തുറ്റ നെക്സ് ജെൻ എഞ്ചിൻ
- Lifestyle
ചെയ്‌യുന്ന കാര്യങ്ങളില്‍ വിജയം ഉറപ്പ്, ദുരിതങ്ങള്‍ അകറ്റി സുഖജീവിതം; ഇന്നത്തെ രാശിഫലം
ചാനലുകളുടെ മാസവരിസംഖ്യ അറിയണമോ ? ട്രായിയുടെ പുതിയ ആപ്പിൽ നോക്കു
ദിനം പ്രതി പുതിയ ചാനലുകൾ നിലവിൽ വന്നുകൊണ്ടിരിക്കുകയാണ്. ചാനൽ സംപ്രേക്ഷണ മേഖലയിൽ ഈ വരുന്ന മാസങ്ങളിൽ ചട്ടങ്ങൾക്ക് മാറ്റമുണ്ടാക്കാനുള്ള സാധ്യത വളരെയേറെയാണ്. എന്നാൽ അത്തരത്തിൽ ഒരു പുതിയ സവിശേഷത ട്രായിയുടെ കാര്യത്തിൽ വന്നിരിക്കുകയാണ്. പുതിയ ചെന്നാൽ നിരക്കുകൾ നിലവിൽ കൊണ്ടുവന്നതിനോടപ്പം തന്നെ ഒരു പുതിയ ആപ്പ്ളിക്കേഷനും അവതരിപ്പിച്ചിരിക്കുകയാണ്.

ചാനല്‍ സംപ്രക്ഷണ മേഖലയിൽ ട്രായ് അവതരിപ്പിച്ച പുതിയ നിയമങ്ങൾ ഫെബ്രുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരികയാണ്. പുതിയ ചാനല്‍ നിരക്കുകളെ കുറിച്ച് ഉപയോക്താക്കള്‍ക്കിടയില്‍ സംശയം നിലനില്‍ക്കെ ട്രായ് ഒരു പുതിയ 'ആപ്പ്' കൊണ്ടുവന്നിരിക്കുകയാണ്. ഇനിയിപ്പോൾ, ഇതുവഴി ഉപയോക്താക്കള്‍ക്ക് അവര്‍ക്കിഷ്ടമുള്ള ചാനലുകള്‍ തിരഞ്ഞെടുത്ത് അതിനു വരുന്ന മാസവരിസംഖ്യ എത്രയാണെന്ന് അറിയാൻ സാധിക്കും.
ട്രായിയുടെ പുതിയ നിയമമനുസരിച്ച് ഉപയോക്താക്കള്‍ക്ക് അവര്‍ക്ക് വേണ്ട ചാനലുകള്‍ തിരഞ്ഞെടുക്കാനുള്ള പരിപൂര്‍ണ സ്വാതന്ത്ര്യമുണ്ട്. അനാവശ്യമായ ചാനലുകള്‍ സബ്സ്ക്രൈബ് ചെയ്‌യുന്ന ഡി.ടി.എച്ച്, കേബിള്‍ പാക്കേജുകള്‍ ഒഴിവാക്കുന്നതിനായാണ് ഈ പുതിയ നിയമം.
വെബ് ആപ്പ്ളിക്കേഷനിലേക്ക് കടക്കുന്നതിനായി https://channel.trai.gov.in/ ക്ലിക് ചെയ്യുക
പുതിയ വ്യവസ്ഥ അനുസരിച്ച് ഒരു എച്ച്.ഡി ചാനല്‍ രണ്ട് സ്റ്റാന്റേര്‍ഡ് ഡെഫനീഷന്‍ ചാനലിന് തുല്യമാണ്. അതായത് 100 സ്റ്റാന്റേര്‍ഡ് ഡെഫനീഷന്‍ ചാനലുകള്‍ക്ക് തുല്യമാണ് 50 ഹൈ-ഡെഫിനിഷൻ ചാനലുകള്‍. നൂറ് ചാനലുകളില്‍ കൂടുതല്‍ സൗജന്യ ചാനല്‍ തിരഞ്ഞെടുത്താല്‍ അധികം വരുന്ന 25 ചാനലുകൾക്ക് 25 രൂപ എന്ന കണക്കിലായിരിക്കും ചാർജ് ഈടാക്കുന്നത്. ഫെബ്രുവരിയിൽ ഈ പുതിയ പ്ലാൻ ആരംഭിക്കും.

ഡി.ടി.എച്ച് ചാനലുകൾ
ചാനലുകളുടെ കൃത്യമായ വില വിവരങ്ങള്‍ സേവന ദാതാക്കള്‍ ഉപയോക്താക്കളെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ട്രായിയുടെ ചാനല്‍ സെലക്ടര്‍ ഉപയോഗിച്ച് പേ-ചാനലുകളും സൗജന്യ ചാനലുകളും ചാനല്‍ ബൊക്കേകളും ഏതെല്ലാം എന്ന് മനസിലാക്കാനും ആവശ്യമുള്ളവ തിരഞ്ഞെടുത്ത് അവയുടെ മാസവരിസംഖ്യ അറിയുവാനും സാധിക്കും.

കേബിള്‍ ചാനലുകൾ
ഒരു ഷോപ്പിംഗ് കാർട്ടിൽ നമ്മൾ പ്രവർത്തിക്കുന്നതുപോലെ തന്നെയാണ് ട്രായിയുടെ പുതിയ ആപ്പ്ളിക്കേഷനും പ്രവർത്തിക്കുന്നത്. ആവശ്യമുള്ള ഉത്പന്നങ്ങൾ വാങ്ങുന്നതുപോലെ തന്നെയാണ് ട്രായിയുടെ പുതിയ ആപ്പ്ളിക്കേഷനിൽ നിന്നും ചാനലുകൾ തിരഞ്ഞെടുത്ത് നിരക്കുകൾ അറിയുന്നത്.

ട്രായിയുടെ വെബ്സൈറ്റ്
ആവശ്യമുള്ള ചാനലുകള്‍ തിരഞ്ഞെടുത്ത ശേഷം നിങ്ങളുടെ ഡി.ടി.എച്ച്, കേബിള്‍ സേവനദാതാവിന്റെ വെബ്‌സൈറ്റ് വഴിയോ നേരിട്ടോ ഏതെല്ലാം ചാനലുകളാണ് തിരഞ്ഞെടുത്തതെന്ന് അറിയിക്കുക. ട്രായിയുടെ വെബ്‌സൈറ്റ് ലിങ്കില്‍ കയറിയാല്‍ ചാനല്‍ സെലക്ടര്‍ ആപ്ലിക്കേഷനിലെത്താം.'ഗെറ്റ് സ്‌റ്റാർട്ടഡ്' എന്ന് നല്‍കിയാല്‍ എന്ന് നല്‍കിയാല്‍ നിങ്ങളുടെ പേര്, സംസ്ഥാനം, ഭാഷകള്‍, ഏത് തരം ചാനലുകള്‍ വേണം എന്നീ വിവരങ്ങള്‍ ചോദിക്കും. അതിന് ശേഷം ആ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പട്ടികകൾ കാണാം.

ട്രായി
130 രൂപയുടെ പാക്കേജില്‍ നിങ്ങള്‍ക്ക് 100 സ്റ്റാന്റേര്‍ഡ് ഡെഫനീഷന്‍ ചാനലുകള്‍ ഇഷ്ടം പ്രതി തിരഞ്ഞെടുക്കാം. ഇതില്‍ 25 എണ്ണം നിര്‍ബന്ധിതമായി തിരഞ്ഞെടുക്കേണ്ട സര്‍ക്കാരിന്റെ ചാനലുകളാണ്. ബാക്കി വരുന്ന 75 സൗജന്യ ചാനലുകള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470