കേബിൾ, ഡി.ടി.എച്ച് നിയമങ്ങളിൽ ഭേദഗതി വരുത്തി: 153 രൂപയ്ക്ക് ഇഷ്ട്ടമുള്ള ചാനലുകൾ

നേരത്തെ 130 രൂപയ്ക്ക് ഇഷ്ടമുള്ള 100 ഫ്രീ ടു എയർ ചാനലുകൾ ലഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഉപഭോക്താക്കളുടെ ആവശ്യം കണക്കിലെടുത്ത് 100 ചാനലുകളി‍ൽ പേചാനലുകളും ഉൾപ്പെടുത്തുകയായിരുന്നു.

|

പുതിയ സന്തോഷ വാർത്തയുമായി വീണ്ടും ട്രായ്, ഇത്തവണ നേരത്തെ പ്രഖ്യപിച്ച നിലപാടിൽ നല്ലരീതിയിൽ മാറ്റങ്ങൾ വരുത്തിയാണ് ട്രായ് രംഗത്ത് എത്തിയിരിക്കുന്നത്. പേ-ചാനൽ അടക്കം ആവശ്യമുള്ള 100 ചാനലുകൾ പ്രതിമാസം 153.40 രൂപക്ക് (ജിഎസ്ടി ഉൾപ്പെടെ) ലഭിക്കുമെന്നതാണ് ലഭിക്കുമെന്നതാണ് പുതിയ ഉത്തരവിൽ പറയുന്നത്.

കേബിൾ, ഡി.ടി.എച്ച് നിയമങ്ങളിൽ ഭേദഗതി വരുത്തി

നേരത്തെ 130 രൂപയ്ക്ക് ഇഷ്ടമുള്ള 100 ഫ്രീ ടു എയർ ചാനലുകൾ ലഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഉപഭോക്താക്കളുടെ ആവശ്യം കണക്കിലെടുത്ത് 100 ചാനലുകളി‍ൽ പേചാനലുകളും ഉൾപ്പെടുത്തുകയായിരുന്നു. അതേസമയം, നിരക്ക് 130 ൽ നിന്ന് 153.40 രൂപയായും ഉയർത്തി. ട്രായിയുടെ ഉത്തരവ് പ്രകാരം പുതിയ പാക്കേജിലേക്ക് ജനുവരി 31നകം മാറേണ്ടതുണ്ട്. ഫെബ്രുവരി ഒന്നു മുതലാണ് പുതിയ നിരക്കുകൾ നിലവിൽ വരുന്നത്.

എന്നാൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന എല്ലാ ചാനലുകൾക്കും എച്.ഡി സംവിധാനം ലഭിക്കില്ല. എന്നാൽ ചില മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, എച്.ഡി ചാനലുകൾ തിരഞ്ഞെടുക്കാൻ അവസരം ലഭിക്കുമെന്നാണ്. രണ്ടു ചാനലുകൾക്ക് ഒരു എച്.ഡി ചാനൽ എന്ന നിരക്കിൽ മാത്രമേ ലഭിക്കുകയുള്ളു. ലഭിക്കുന്ന ചാനലുകളുടെ എണ്ണത്തിൽ കുറവ് സംഭവിക്കുമെന്നാണ് വസ്‌തുത.

സോഷ്യല്‍ മീഡിയാ സൈറ്റുകളില്‍ നിങ്ങളെ ശല്യം ചെയ്യുന്ന ഓട്ടോപ്ലേ വീഡിയോകള്‍ എങ്ങനെ തടയാം?സോഷ്യല്‍ മീഡിയാ സൈറ്റുകളില്‍ നിങ്ങളെ ശല്യം ചെയ്യുന്ന ഓട്ടോപ്ലേ വീഡിയോകള്‍ എങ്ങനെ തടയാം?

ചാനലുകളെ കുറിച്ചും അതുമായി ബന്ധപ്പെട്ട നിരക്കുകളെ കുറിച്ചും അറിയുന്നതിനായി ടെലികോം കമ്പനികളെ സമീപിക്കാം. ഒരു ചാനലിന്റെ നിരക്ക് 19 രൂപയാക്കി എന്നായിരുന്നു ട്രായുടെ ഉത്തരവ്. ലഭിക്കുന്ന ചാനലുകളെ കുറിച്ചും അതിന്റെ മറ്റ് വിവരങ്ങളെ കുറിച്ചും നിർദ്ദേശങ്ങൾ നൽകുന്നതിനായി 999 എന്ന നമ്പറിൽ ഒരു ചാനൽ ഉൾപ്പെടുത്താനും കേബിൾ. ഡി.ടി.എച്ച് കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ടെലികോം നിയന്ത്രണ അതോറിറ്റി

ടെലികോം നിയന്ത്രണ അതോറിറ്റി

പുതിയ നിയമ പ്രകാരം ജനുവരി 31 നു മുൻപ് നിലവിലെ ഉപയോക്താക്കൾ ചാനലുകൾ തിരഞ്ഞെടുക്കേണ്ടതാണ്. എന്നാൽ, ജനുവരി 31 നു മുൻപ് ചാനലുകൾ തിരഞ്ഞെടുത്തില്ലെങ്കിലും പഴയ സ്കീം പ്രകാരം കണക്‌ഷൻ ലഭിക്കുമെന്നാണ് ട്രായി അറിയിച്ചിരിക്കുന്നത്. പുതിയ പ്ലാനിലേക്ക് മാറുന്നില്ലെങ്കിൽ പഴയ നിരക്ക് തന്നെ നൽകിയ കേബിളും ഡിടിഎച്ചും ഉപയോഗിക്കാം. എന്നാൽ അധികം വരുന്ന പേ ചാനലുകൾക്ക് ഓരോന്നിനും പ്രത്യേകം പണം നിരക്കനുസരിച്ച് നൽകേണ്ടി വരും.

ഡി.ടി.എച്ച്

ഡി.ടി.എച്ച്

ഡി.ടി.എച്ച്, കേബിൾ ഓപ്പറേറ്റർമാരെല്ലാം പുതിയ ചാനൽ നിരക്കുകൾ ഔദ്യോഗിക വെബ്സൈറ്റുകളിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. എയർടെൽ ഡിജിറ്റൽ ടിവി, ഡിഷ് ടിവി, സിതി കേബിൾ, ഡെൻ നെറ്റ്‌വർക്ക് എന്നി കേബിൾ ഓപ്പറേറ്ററുകൾ പുതിയ നിരക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

 ചാനലുകൾ
 

ചാനലുകൾ

പുതിയ നിർദേശമനുസരിച്ച് ടിവി ചാനലുകൾ ലഭ്യമാക്കാൻ കേബിൾ ഓപ്പറേറ്റർമാർക്കും ഡിടിഎച്ച് സർവീസുകൾക്കും ട്രായ് (ടെലികോം നിയന്ത്രണ അതോറിറ്റി) ഒരു മാസം കൂടി അനുവദിച്ചു. പേ ചാനലുകളുടെയും ഫ്രീ ടു എയർ ചാനലുകളുടെയും പട്ടികയിൽ നിന്ന് ഉപയോക്താക്കൾക്ക് ജനുവരി 31 വരെ ഇഷ്ടചാനലുകൾ തിരഞ്ഞെടുക്കാനുള്ള അവസമുണ്ട്. ഫെബ്രുവരി 1ന് പുതിയ വരിസംഖ്യാ നിരക്ക് പ്രാബല്യത്തിലെത്തും. ചാനലുകൾ സംബന്ധിച്ചു കൃത്യമായ വിവരങ്ങൾ ലഭിക്കാത്തതിനാലും മറ്റും ഒട്ടേറെ കുപ്രചാരണങ്ങൾ നടക്കുന്നതിനാൽ ഉപയോക്താക്കളുടെ തെറ്റിദ്ധാരണകൾ മാറാനുമാണ് കൂടുതൽ സമയം നൽക്കുന്നതെന്ന് ട്രായ് സെക്രട്ടറി എസ്.കെ. ഗുപ്ത പറഞ്ഞു

 14 ചാനലുകൾക്കാണ് പ്രത്യക നിരക്ക്

14 ചാനലുകൾക്കാണ് പ്രത്യക നിരക്ക്

മലയാളത്തിൽ 14 ചാനലുകൾക്കാണ് പ്രത്യക നിരക്ക് കൊടുത്ത് വരിക്കാരാകേണ്ടത്. ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് എച്ച്ഡി, ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ്, സൂര്യ, സൂര്യ മൂവീസ്, സൂര്യ മ്യൂസിക്, കൊച്ചു ടി.വി, ന്യൂസ് 18 കേരളം, സീ കേരളം, സീ കേരളം എച്ച്.ഡി, രാജ് ന്യൂസ് എന്നിവയാണവ. രാജ്യത്താകെ രജിസ്റ്റർ ചെയ്‌ത്‌ സംപ്രേക്ഷണം നടത്തുന്നത് 873 ചാനലുകളാണ്. ഇതിൽ 541 എണ്ണം സൗജന്യമായിട്ടും, 332 എണ്ണം പേ-ചാനലുകളുമാണ്.

കേബിൾ

കേബിൾ

ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനത്തിലൂടെ ട്രായ് നൽകുന്നതിനാൽ വീട്ടിലെ കേബിൾഡിടിഎച്ച് കണക്‌ഷനുകളിൽ ഏതൊക്കെ ചാനലുകൾ വേണമെന്നു തീരുമാനിക്കുന്നത് ഉപയോക്താവായിരിക്കും. 100 ചാനലുകളാണ് അടിസ്ഥാന പാക്കേജിൽ 153.40 രൂപയ്ക്കു ലഭിക്കുക. ഇതിൽ 26 ചാനലുകൾ ദൂരദർശന്റെ ചാനലുകളായിരിക്കും.

 പേ-ചാനലിന്റെ ഏറ്റവും ഉയർന്ന വില 19 രൂപയാണ്

പേ-ചാനലിന്റെ ഏറ്റവും ഉയർന്ന വില 19 രൂപയാണ്

സൗജന്യ (ഫ്രീ ടു എയർ) ചാനലുകൾ, പേചാനലുകളുടെ പട്ടികയിൽനിന്ന് ബാക്കി 74 എണ്ണം ഉപയോക്താക്കൾ തിരഞ്ഞെടുക്കണം. ഇതിനും പുറമെയുള്ള ഇഷ്ടചാനലുകൾ പേ-ചാനലുകളാണെങ്കിൽ അവയുടെ കൂടി വരിക്കാരാകണം. ഇതിനായി ചാനൽ ഉടമകൾ ട്രായ് വെബ്സൈറ്റിൽ പട്ടികപ്പെടുത്തിയിരിക്കുന്ന വിലകൾ നോക്കാം. പേ-ചാനലിന്റെ ഏറ്റവും ഉയർന്ന വില 19 രൂപയാണ്. ഒരു രൂപയിൽ താഴെ വിലയുള്ള ഒട്ടേറെ ചാനലുകളുണ്ട്. കമ്പനികൾ തന്നിരിക്കുന്ന ചാനലുകളുടെ പ്രത്യേക പായ്ക്കിൽ നിന്ന് ഇഷ്ടമുള്ളവ മാത്രം തിരഞ്ഞെടുക്കാവുന്നതാണ്.

Best Mobiles in India

Read more about:
English summary
if you have chosen all 100 free-to-air channels, then your network capacity rate is only Rs 130. Then you add more channels to this list of 100, which will be done in a slab of 25 channels with a maximum network capacity fee of Rs 20 per slab. it is really an amazing offer.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X