നെറ്റ് ന്യൂട്രാലിറ്റി: ട്രായിക്ക് ലഭിച്ചത് 11 ലക്ഷത്തിലധികം ഇമെയിലുകള്‍...!

Written By:

ഇന്റര്‍നെറ്റ് സേവനത്തിന് പല നിരക്ക് ഏര്‍പെടുത്തുന്നതിനെ കുറിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് നിര്‍ദേശം അയയ്ക്കാനുള്ള സമയപരിധി വെളളിയാഴ്ച അവസാനിക്കുന്നു. സേവന ദാതാക്കളുടെ ആവശ്യത്തിനെതിരെ ഇതുവരെ 11 ലക്ഷത്തിലധികം ഇമെയിലുകള്‍ ട്രായിക്ക് ലഭിച്ചു കഴിഞ്ഞു.

നെറ്റ് ന്യൂട്രാലിറ്റി: ട്രായിക്ക് 11 ലക്ഷത്തിലധികം ഇമെയിലുകള്‍ കിട്ടി

ഇന്റര്‍നെറ്റില്‍ ചില വെബ്‌സൈറ്റുകള്‍ ലഭിക്കുന്നതിന് പ്രത്യേകം പണം ഈടാക്കാന്‍ അനുവദിക്കണമെന്ന് രാജ്യത്തെ ടെലികോം സേവന ദാതാക്കള്‍ ആവശ്യപ്പെടുന്നു. വൈബര്‍, സ്‌കൈപ്, വാട്ട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡീയ സൈറ്റുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള അവകാശം തങ്ങള്‍ക്ക് നല്‍കണമെന്നമെന്നും സേവന ദാതാക്കള്‍ ട്രായിയോട് ആവശ്യം ഉന്നയിച്ചിരുന്നു.

നെറ്റ് ന്യൂട്രാലിറ്റി: ട്രായിക്ക് 11 ലക്ഷത്തിലധികം ഇമെയിലുകള്‍ കിട്ടി

ഇത് കണക്കിലെടുത്താണ് ട്രായ് പൊതുജനാഭിപ്രായം ക്ഷണിച്ചത്. കഴിഞ്ഞ മാസം തുടങ്ങിയ പൊതുജനാഭിപ്രായ ശേഖരണത്തിലെ ചോദ്യാവലി സാധാരണക്കാരന് മനസിലാക്കാന്‍ പ്രയാസമുള്ളതാണെന്ന് വ്യാപക വിമര്‍ശനമുണ്ടായിരുന്നു.

നിങ്ങളുടെ ഫോണ്‍ വെളളത്തില്‍ വീണാല്‍ എന്താണ് ചെയ്യേണ്ടത്...!

നെറ്റ് ന്യൂട്രാലിറ്റി: ട്രായിക്ക് 11 ലക്ഷത്തിലധികം ഇമെയിലുകള്‍ കിട്ടി

നെറ്റ് നിഷ്പക്ഷത സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വാര്‍ത്താവിനിമയ വകുപ്പ് രൂപീകരിച്ച ഉപദേശകസമിതി തിങ്കളാഴ്ച യോഗം ചേരാനിരിക്കുകയാണ്.

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

കേന്ദ്രസര്‍ക്കാര്‍ കുത്തക കമ്പനികളെ സഹായിക്കുകയാണെന്നും നെറ്റ് സമത്വം ഉറപ്പാക്കാന്‍ നടപടി വേണമെന്നും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒരേ നിലപാടാണ് സ്വീകരിക്കുന്നത്.

English summary
Trai Receives Over 1 Million Petitions on Net Neutrality.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot