ഇന്റര്‍നെറ്റില്‍ ഡബിള്‍ സ്പീഡുമായി വീണ്ടും ജിയോ മുന്നില്‍!

Written By:

രാജ്യത്തെ 4ജി ഇന്റര്‍നെറ്റ് സ്പീഡില്‍ മറ്റു കമ്പനികളെ പിന്നിലാക്കി ജിയോ വീണ്ടും എത്തിയിരിക്കുകയാണ്. ട്രായി പുതിയ റിപ്പോര്‍ട്ടുമായി എത്തിയിരിക്കുന്നു. ഓരോ ദിവസവും ട്രായി പ്രസിദ്ധീകരിക്കുന്ന മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സ്പീഡ് ഡാറ്റയിലാണ് ഈ കാര്യം വ്യക്തമാക്കിയിട്ടുളളത്.

ഇന്റര്‍നെറ്റില്‍ ഡബിള്‍ സ്പീഡുമായി വീണ്ടും ജിയോ മുന്നില്‍!

രാജ്യത്തെ ഇന്റര്‍നെറ്റ് സ്പീഡില്‍ മാര്‍ച്ച് മാസത്തെ കടത്തി വെട്ടിയാണ് ജിയോ ഡൗണ്‍ലോഡ് സ്പീഡില്‍ മുന്നിലെത്തിയിരിക്കുന്നത്.

ജിയോയും മറ്റു ടെലികോം കമ്പനികളുംമായി ഇന്റര്‍നെറ്റ് സ്പീഡ് താരതമ്യം ചെയ്യാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോ സ്പീഡ്

18.48 മെഗാബിറ്റ് പെര്‍ സെക്കന്‍ഡില്‍ ആണ് ജിയോയുടെ ഡൗണ്‍ലോഡ് സ്പീഡ് എന്നാണ് ട്രായിയുടെ കണക്ക് പറയുന്നത്.

ഏപ്രില്‍ മാസം

ഏപ്രില്‍ ഒന്നിന് ജിയോ ഡൗണ്‍ലോഡ് സ്പീഡ് 18.48 ആയിരുന്നു. എന്നാല്‍ അതിനു മുന്‍പ് അതായത് മാര്‍ച്ച് മാസം 16.48 മെഗാബിറ്റ് പെര്‍ സെക്കന്‍ഡില്‍ ആയിരുന്നു ജിയോയുടെ ഡൗണ്‍ലോഡ് സ്പീഡ്.

എയര്‍ടെല്‍ സ്പീഡ്

എന്നാല്‍ ജിയോയുടെ മുഖ്യ എതിരാളിയായ എയര്‍ടെല്ലിന്റെ സ്പീഡ് 1എംബിപിഎസ് വരെ കുറഞ്ഞതായി റിപ്പോര്‍ട്ടു പറയുന്നു. രണ്ടാം സ്ഥാനമാണ് ഇപ്പോള്‍ എയര്‍ടെല്ലിന് നല്‍കിയിരിക്കുന്നത്.

വോഡാഫോണ്‍

വോഡാഫോണാണ് മൂന്നാം സ്ഥാനം നല്‍കിയിരിക്കുന്നത്. വോഡാഫോണും പല 4ജി അണ്‍ലിമിറ്റഡ് ഓഫറുകള്‍ ഉപഭോക്താക്കള്‍ക്കു നല്‍കിയിരിക്കുന്നു.

ഐഡിയ

ഐഡിയ സെല്ലുലാര്‍ ആണ് നാലാം സ്ഥാനത്ത്. ഐഡിയ സെല്ലുലാറിന് 2.35എംബിപിഎസ് ഇന്റര്‍നെറ്റ് സ്പീഡ് കുറഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.

ബിഎസ്എന്‍എല്‍

സ്പീഡിന്റെ കാര്യത്തില്‍ അഞ്ചാം സ്ഥാനമാണ് ഇപ്പോള്‍ ബിഎസ്എന്‍എല്‍.

ജിയോ സ്പീഡ് കൂട്ടാന്‍ എളുപ്പ വഴി

ആദ്യം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ സെറ്റിങ്ങ്‌സില്‍ പോകുക.

സ്‌റ്റെപ്പ് 2

അടുത്തതായി മൊബൈല്‍ നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കുക.

സ്‌റ്റെപ്പ് 3

അതിനു ശേഷം ജിയോ മാനുവല്‍ സെറ്റിങ്ങ് സെലക്ട് ചെയ്യുക.

 

 

സ്റ്റെപ്പ് 4

മാനുവല്‍ സെറ്റിങ്ങ്‌സ് സെലക്ട് ചെയ്തതിനു ശേഷം മുകളില്‍ കാണുന്ന ഫോട്ടോയിലെ പോലെ ഓപ്ഷനുകള്‍ മാറ്റുക.

 

 

സ്റ്റെപ്പ് 5

എപിഎന്‍ (APN) സെറ്റിങ്ങ്‌സ് ഇങ്ങനെ ചെയ്യുക
. എപിഎന്‍ - ജിയോ ഇന്റര്‍നെറ്റ്
. സെര്‍വര്‍ - www.google.com
. എപിഎന്‍ പ്രോട്ടോകോള്‍ - IPv4
. എപിഎന്‍ റോമിങ്ങ് പ്രോട്ടോകോള്‍ -IPv4
. ബിയറര്‍ -LTE

 

 

സ്‌റ്റെപ്പ് 6

ഇത്രയും ചെയ്തതിനു ശേഷം സേവ് ചെയ്യുക

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The average download speed on Reliance Jio Infocomm’s 4G network was the highest in April.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot