ജിയോയ്ക്ക് വൻ തിരിച്ചടി; ഡിസംബറിൽ നഷ്ടമായത് 12.9 മില്യൺ യൂസേഴ്സിനെ

|

രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയ്ക്ക് ഡിസംബറിൽ 12.9 മില്യൺ യൂസേഴ്സിനെ നഷ്ടമായി. ജിയോയുടെ ആകെയുള്ള യൂസർ ബേസ് ഇതോടെ 415.71 മില്യണായി ഇടിയുകയും ചെയ്തു. ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് ( ട്രായ് ) ഡിസംബർ മാസത്തിലെ സബ്സ്ക്രൈബർ ഡാറ്റ പുറത്ത് വിട്ടത്. നവംബറിൽ നിരക്ക് വർധനവ് കൊണ്ട് വന്നതിന് പിന്നാലെയാണ് കമ്പനിയുടെ യൂസർ ബേസ് ഇടിഞ്ഞതെന്നതാണ് ശ്രദ്ധേയം. ആക്റ്റീവ് അല്ലാത്ത സബ്സ്ക്രൈബേഴ്സിനെയും മൊബൈൽ റീചാർജിങിനായി അധികം പണം മുടക്കാത്തവരയെും തങ്ങളുടെ യൂസർ ബേസിൽ നിന്ന് ഒഴിവാക്കാനും കൂടി ലക്ഷ്യമിട്ടാണ് സ്വകാര്യ കമ്പനികൾ നിരക്ക് വർധനവ് കൊണ്ട് വന്നത്. ഈ സാഹചര്യത്തിൽ യൂസേഴ്സിന്റെ എണ്ണം കുറയുമെന്ന് കണക്ക് കൂട്ടിയിരുന്നെങ്കിലും രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയിൽ നിന്ന് ഇത്രയധികം ഉപയോക്താക്കൾ വിട്ട് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

മൊബൈൽ

രാജ്യത്തെ ആകെ മൊബൈൽ യൂസേഴ്സിന്റെ എണ്ണത്തിലും ഇടിവ് വന്നിട്ടുണ്ട്. 12.88 മില്യണിന്റെ കുറവോടെ 1.15 ബില്യൺ ആണ് ഇന്ത്യയിലെ ആകെ മൊബൈൽ യൂസർ ബേസ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ വ്യാഴാഴ്ചയാണ് സബ്സ്ക്രൈബർ ഡാറ്റ പുറത്ത് വിട്ടത്. ജിയോ വൻ തിരിച്ചടി നേരിട്ടപ്പോൾ നേട്ടമുണ്ടാക്കിയത് പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎലും. 1.1 മില്യൺ പുതിയ യൂസേഴ്സിനെയാണ് ബിഎസ്എൻഎൽ ഡിസംബർ മാസത്തിൽ സ്വന്തമാക്കിയത്. രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ടെലിക്കോം കമ്പനിയായ ഭാരതി എയർടെൽ 0.47 മില്യൺ യൂസേഴ്സിനെയും പുതിയതായി ചേർത്തു. എയർടെലിന്റെ ആകെ യൂസർ ബേസ് 355.76 മില്യൺ ആയും ഉയർന്നു. അതേ സമയം വോഡഫോൺ ഐഡിയയ്ക്ക് നഷ്ടങ്ങൾ തുടരുകയാണ്. ഡിസംബറിൽ 1.6 മില്യൺ യൂസേഴ്സിനേ കൂടി വിഐയ്ക്ക് നഷ്ടമായി. വിഐയുടെ ആകെ യൂസർ ബേസ് 265.51 മില്യൺ ആയും ഇടിഞ്ഞു.

റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോൺ Vs വിവോ ടി1 5ജി സ്മാർട്ട്ഫോൺ; മികച്ചതാര്റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോൺ Vs വിവോ ടി1 5ജി സ്മാർട്ട്ഫോൺ; മികച്ചതാര്

ഉപഭോക്തൃ അടിത്തറ
 

ഡിസംബർ പാദത്തിൽ ഉപഭോക്തൃ അടിത്തറയിൽ 8.5 മില്യണിന്റെ ഇടിവ് നേരത്തെ ജിയോ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. യൂസർ ബേസിൽ കുറവ് വന്നെങ്കിലും ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം ( എആർപിയു ) ഭാഗികമായി വർധിക്കുകയും ചെയ്തിട്ടുണ്ട്. തുടർച്ചയായി ആറ് ശതമാനം വരെയാണ് എആർപിയുവിൽ വർധനവ് വരുന്നത്. ഫിസ്കൽ തേർഡ് ക്വാട്ടറിൽ എആർപിയു 152 രൂപ വരെ ആയിട്ടുണ്ട്. ഗൂഗിളുമായി സഹകരിച്ച് ജിയോഫോൺ നെക്സ്റ്റ് എന്ന ബജറ്റ് 4ജി സ്മാർട്ട്ഫോൺ ജിയോ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ ദീപാവലിക്ക് ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണിനും ജിയോയുടെ യൂസർ ബേസ് വർധിപ്പിക്കാനായില്ലെന്നും വിലയിരുത്തലുകൾ വരുന്നുണ്ട്.

ടെലിക്കോം കമ്പനി

2021 നവംബർ അവസാനത്തോടെ രാജ്യത്തെ മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികളും പ്രീപെയ്ഡ് നിരക്കുകൾ വർധിപ്പിച്ചിരുന്നു. ജിയോ 20 ശതമാനവും എയർടെലും വിഐയും 25 ശതമാനത്തോളവുമാണ് നിരക്കുകൾ കൂട്ടിയത്. ഡിസംബർ മാസത്തിലെ കണക്കുകളിൽ അപ്രതീക്ഷിതമായ തോതിൽ ജിയോയും, പതിവ് പോലെ വോഡഫോൺ ഐഡിയയും തിരിച്ചടി നേരിട്ടു. നിരക്ക് വർധനവ് നടത്തിയിട്ടും എയർടെലിന് തിരിച്ചടി ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. സർവീസിലും മറ്റും ഡിസംബർ മാസത്തിൽ എയർടെൽ മുന്നിട്ട് നിന്നിരുന്നതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.

എയർടെൽ, ജിയോ, വിഐ എന്നിവയുടെ 200 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾഎയർടെൽ, ജിയോ, വിഐ എന്നിവയുടെ 200 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

ടെലിക്കോം വിപണി

ടെലിക്കോം വിപണി വിഹിതത്തിലും ഡിസംബറിൽ റിലയൻസ് ജിയോ തിരിച്ചടി നേരിട്ടു. 36 ശതമാനമായി ജിയോയുടെ വിപണി വിഹിതം കുറഞ്ഞു. 36.71 ശതമാനമാണ് നവംബറിൽ ഉണ്ടായിരുന്ന ജിയോയുടെ വിപണി വിഹിതം. എയർടെൽ തങ്ങളുടെ വിപണി വിഹിതം 30.81 ശതമാനമായി ( 30.43 ശതമാനമാണ് നേരത്തെയുണ്ടായിരുന്നത് ) കൂട്ടുകയും ചെയ്തു. വിഐയ്ക്കും നേരിയ രീതിയിൽ വിപണി വിഹിതം കൂടിയിട്ടുണ്ട്. നവംബറിലെ 22.88 ശതമാനത്തിൽ നിന്നും 23 ശതമാനം ആയിട്ടാണ് വിഐയുടെ വിപണി വിഹിതം കൂടിയത്. ബിഎസ്എൻഎൽ 9.90 ശതമാനവും എംടിഎൻഎൽ 0.28 ശതമാനവും വിപണി വിഹിതം സ്വന്തമാക്കി.

ഇന്ത്യ

ഡിസംബർ മാസത്തിൽ ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ ജിയോയ്ക്ക് നഷ്ടമായത് 6 മില്യൺ യൂസേഴ്സിനെയാണ്. ജിയോയുടെ ആകെ റൂറൽ മൊബൈൽ യൂസർ ബേസ് 179.93 മില്യണായും കുറഞ്ഞു ജിയോയെ അപേക്ഷിച്ച് ഭാരതി എയർടെലിനും വോഡഫോൺ ഐഡിയയ്ക്കും ഗ്രാമീണ മേഖലയിൽ നഷ്ടങ്ങൾ കുറവാണ്. ഭാരതി എയർടെലിന് ഡിസംബറിൽ രാജ്യത്തെ ഗ്രാമീണ മേഖലകളിൽ നഷ്ടമായത് 1.18 മില്യൺ യൂസേഴ്സിനെയാണ്. വോഡഫോൺ ഐഡിയയ്ക്ക് 0.97 ഗ്രാമീണ യൂസേഴ്സിനെയും നഷ്ടമായി. 170.14 മില്യൺ ആണ് എയർടെലിന്റെ ആകെയുള്ള ഗ്രാമീണ യൂസർ ബേസ്. വോഡഫോൺ ഐഡിയ്ക്ക് ആകെ 134.32 മില്യൺ യൂസേഴ്സും റൂറൽ മേഖലകളിൽ ഉണ്ട്.

360Hz റിഫ്രഷ് റേറ്റുള്ള ഏസർ പ്രെഡേറ്റർ ഹീലിയോസ് 300 ഇന്ത്യൻ വിപണിയിലെത്തി360Hz റിഫ്രഷ് റേറ്റുള്ള ഏസർ പ്രെഡേറ്റർ ഹീലിയോസ് 300 ഇന്ത്യൻ വിപണിയിലെത്തി

ഗ്രാമീണ മേഖല

നേരത്തെ ഗ്രാമീണ മേഖലയിൽ ജിയോയ്ക്കായിരുന്നു ആധിപത്യം. ജിയോയുടെ പഴയ 4ജി ഫീച്ചർ ഫോൺ ജിയോഫോണും ഒപ്പമുണ്ടായിരുന്ന ഓഫറുകളും ഇതിന് കമ്പനിയെ വളരെയധികം സഹായിച്ചിട്ടുണ്ട്. എന്നാൽ ട്രായ് പുറത്ത് വിട്ട ഡിസംബറിലെ കണക്കുകൾ പ്രകാരം റൂറൽ മേഖലകളിൽ 6 മില്യൺ യൂസേഴ്സാണ് ജിയോയ്ക്ക് കുറഞ്ഞിരിക്കുന്നത്. ചെറിയ റീചാർജുകൾ മാത്രം ചെയ്യുന്ന ഗ്രാമീണ മേഖലയിലെ കസ്റ്റമേഴ്സിനെയും ജിയോ ഒഴിവാക്കിയതായി ഇത് സൂചിപ്പിക്കുന്നു.

ലൊക്കേഷൻ രജിസ്‌റ്റർ

ഒരു മൊബൈൽ നെറ്റ്‌വർക്കിലെ ആക്റ്റീവ് സബ്‌സ്‌ക്രൈബേഴ്സിന്റെ എണ്ണം കാണിക്കുന്ന പ്രധാന മെട്രിക് ആണ് വിസിറ്റർ ലൊക്കേഷൻ രജിസ്‌റ്റർ ( വിഎൽആർ ). വിഎൽആർ പ്രകാരം ഡിസംബർ മാസത്തിൽ ഭാരതി എയർടെലിന്റെ 98.01 ശതമാനം ഉപയോക്താക്കളും വിഐയുടെ 86.42 ശതമാനം യൂസേഴ്സും റിലയൻസ് ജിയോയുടെ 87.64 ശതമാനം യൂസേഴ്സും ആക്റ്റീവ് ആയിരുന്നു.

ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് തുടക്കം; ഈ ഫോൺ വാങ്ങണോ?ഓപ്പോ റെനോ7 5ജി സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് തുടക്കം; ഈ ഫോൺ വാങ്ങണോ?

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ

മൊത്തത്തിലുള്ള സ്പെക്‌ട്രം പരിധി 50 ശതമാനം ആയി ഉയർത്താൻ ജിയോ ആഗ്രഹിക്കുന്നു. അതേ സമയം എയർടെല്ലും വോഡഫോൺ ഐഡിയയും സ്പെക്‌ട്രം പരിധി 35 ശതമാനം ആയി നിലനിർത്തണമെന്നും വാദിക്കുന്നു. 35 ശതമാനം സ്പെക്ട്രം ക്യാപ്പിനെതിരെ ജിയോ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് നിവേദനം നൽകിയിരുന്നു. വിപണിയിൽ മത്സരം പ്രോത്സാഹിപ്പിക്കുന്നതിന് 35 ശതമാനം സ്പെക്ട്രം ക്യാപ്പ് അനുയോജ്യമല്ലെന്നാണ് ജിയോയുടെ നിലപാട്. നിയന്ത്രണങ്ങൾ ദേശീയ വിഭവങ്ങളുടെ കുത്തകവൽക്കരണത്തിന് കാരണം ആകുമെന്നാണ് ജിയോയുടെ വീക്ഷണം.

Best Mobiles in India

English summary
Reliance Jio, the country's largest telecom company, lost 12.9 million users in December. Jio's total user base dropped to 415.71 million. The Telecom Regulatory Authority of India has released the subscriber data for the month of December. It is noteworthy that the company's user base fell after the rate hike in November.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X